Sunday, December 30, 2012

കോഴിക്കട

കോഴിക്കട
,,,,,,,,,,,,,,
രാകി  വെച്ച
കത്തിക്കും
തൂക്ക്  കല്ലിനും
മൂക്കടപ്പ്,

കാരാഗ്രഹത്തിലടച്ച
കോഴിക്ക്
അന്ത്യാഭിലാഷം
ഒരിറ്റ്
ദാഹ ജലമോ ?

നീണ്ട് നിവര്‍ന്ന്
പിടഞ്ഞ് മരിക്കാന്‍
അവസരം നിഷേധിച്ച
പ്ലാസ്റ്റിക്ക് വീപ്പകള്‍ക്ക്
ഇഷട്ട ഭക്ഷണം
ദയനീയത

ചുമരുകളില്‍ പറ്റി
പിടിച്ച രക്ത കറ
വിരുന്നുകാരനെ
ഊട്ടിയ ഭാരം
പേറുമ്പോള്‍-

ദുഷിച്ച ഗന്ധം
മലീനസമാക്കിയ
അകത്തളത്തിലെ
മണിയന്‍ ഈച്ചക്ക്
കൊളസ്ട്രോള്‍

പ്ലേ സ്റ്റേഷന്‍ കളിക്കവെ
റേഡിയോയിലെ
വക്കാ  വക്കാ ഗാനത്തോടൊപ്പം
അറവുകാരന്‍റെ തടിയിളക്കം

ഭീതി നിറഞ്ഞ കോഴി കണ്ണുകള്‍
എന്നോട് മന്ത്രിച്ചത്
ബാക്കി വച്ച സ്വപ്നത്തിന്റെ
ഒസ്യത്ത്

അന്ത്യാഭിലാഷം
സൂചിപ്പിച്ചതോ
"നീണ്ട് നിവര്‍ന്നു പിടഞ്ഞ്
മരിക്കാനെങ്കിലും ഒരവസരം"


കര്‍കിടകത്തില്‍ കടല്‍
കരക്കെയെന്തിനുത്ര ദാഹം
മണല്‍ തരികളെ മുത്തം വെക്കും
തിരമാലകള്‍ ക്കെന്തിനിത്ര ആവേശം

വിശ പ്പിന്നാര്‍പ്പുവിളി പെരുമ്പറ മുഴക്കിയോ നീ ?
അമ്ല ഗന്ധ കുമിളകള്‍ കുമിഞ്ഞ്
കൂടിയോ നിന്‍ ആഴിയില്‍ ?

പ്രപഞ്ച  കുലത്തിലെ  ശീലു  നീ
പ്രക്രതിക്ക് മുന്നിലെ പ്രതിഭാസമാണ്  നീ
പോര  പോര  നിനക്കില്ലാ
കനിവിനാല്‍ തീര്‍ത്ത  സ്വര്‍ണ്ണ  സരോവരം

സംഹാര തന്ധവമാടി നിന്‍
രാക്ഷസ തിരമാലകള്‍
അമ്മതന്‍ മാറിടത്തില്‍

അജയ്യനായി നിര്‍ത്തമാടി ഗദ്ഗദ
തന്ത്രികള്‍ മീട്ടി നീ മടങ്ങി

ആര്‍ത്തി പൂണ്ട നിന്‍  നാവുകള്‍
നക്കി തുടച്ചു എന്‍ സ്വപ്നങ്ങള്‍
തേങ്ങലും ,വിങ്ങലും,
മണ്ണിലും , വിണ്ണിലും
സാന്ദ്രമായ്

കാമകോമളന്‍ മാര്‍ അസ്ത്രമിട്ടു
എന്‍ നഗ്നമേനിയില്‍
തേങ്ങി കരഞ്ഞു ഞാന്‍ ആഴിയില്‍ പൂണ്ട
തിരകളോട്

"എന്തിനീ ജന്മം നല്‍കി നീ വിട വാങ്ങി
എന്തിനീ ജന്‍മം നല്‍കി നീ വിട വാങ്ങി"

കാവല്‍ വിളക്ക്
കണ്ണടച്ചു
തെരുവ് വിളക്ക്
മിഴി നിറച്ചു
കാമ കണ്ണുകള്‍
ആഴ്ന്ന് ഇറങ്ങി,

മിഴികളടച്ച പ്പോഴും
ഒരിറ്റ് കണ്ണുനീരു ആ കവിള്‍
തടത്തിലൂടെ......
ഉണങ്ങാത്ത മുറിവുകള്‍
ഒടുങ്ങാത്ത നോവുകള്‍
എവിടെയാണ് രക്ഷ
എവിടെയാണ് സുരക്ഷ

Saturday, December 29, 2012

ഡിസംബര്‍ 
...................
നിശ്ചലമായ നിശകളില്‍....,....
ഹിമധൂമഭരിതമാം രാവുകള്‍......
മുത്ത്‌ വിതറിയ പുലരികളില്‍ -
അലിഞ്ഞ വ്യാകുലതകള്‍..
മറന്ന നൊമ്പരങ്ങളില്‍ -
സുഖ നിദ്രകള്‍........,............

ചുരുളുന്ന പുതപ്പുകളില്‍ -
ദാഹമാം മനസ്സുകള്‍,
ശിശിരമേ വരിക.
മൃദുല വികാരങ്ങളെ തട്ടി-
ഉണര്ത്തുമീ ശിശിരമേ-
ദുര്‍ബല ഹൃദയടങ്ങളില്‍
കാമ പ്രഭ വിതറിയത്.

ചന്ദ്രികയോ?പൌര്‍ണമിയോ?

നിശാന്തകാര മൗനവും,ഈണവും
മൃദുലകാളിമയും,കോച്ചലും..
ഗാടനിദ്രകളില്‍ പ്രണയ കിനാവുകള്‍ വിതറുന്നു..
മഞ്ഞു പെയ്തിറുങ്ങമീ -
ഡിസംബറില്‍ ചൂട് പകരുവാന്‍ തലയിണ മാത്രം..

Friday, December 28, 2012


മാടിനെ ചവുട്ടിച്ച്‌ ചെന പിടിപ്പിച്ച്
മടിശ്ശീല നിറയ്ക്കുന്ന മുത്തശ്ശി ,
കാടും മേടും എന്നോടൊത്തു
കയറിയിറങ്ങിയ, തണ്ടും തടിയുമുള്ള
അരുമ മാടിന്റെ കയറു പിടിച്ച്
അറവുകാരനു കൊടുക്കുമ്പോഴെന്റെ
കണ്ണിണ തുടച്ചമ്മ പറഞ്ഞത്
അതു 'ശിഖണ്ഡി'യാണെന്നായിരുന്നു.. !

അച്ഛനില്ലാത്ത പകലിലും
അച്ചനുറങ്ങിയ രാവിലും അമ്മയ്ക്കൊപ്പം
ചായ്പ്പില്‍ പതുങ്ങിയതാരെന്നു
ചോദിച്ചതിനന്നമ്മ പറഞ്ഞത്
അച്ഛന്‍ 'ഷണ്ഡനെ'ന്നും.!
ദുഫായി
................

Monday, December 24, 2012

അന്ന് ഒരു വസന്ത കാലമായിരുന്നു.
മരങ്ങളും ചെടികളും പൂത്തുലയുന്ന കാലം.
എന്റെ തറവാട്ട് മുറ്റത്തെ മാവിലും മാങ്ങ നല്ലവണ്ണം കാഴ്ച്ച് നിന്ന ആ കാലം.
ഓരോ കാറ്റിലും പഴുത്ത് പാകമായ മാങ്ങ നിലത്തേക്ക് വീഴുന്ന നേരം
മാങ്ങ പെറുക്കാനായി ഞങ്ങളോടും.
പിന്നെ ഉന്തലും,തള്ളലും, പിച്ചലും ,മാന്തലും........
പിന്നെ എപ്പോയാണ് ആ ആശയം ഞങ്ങളിലേക്ക് കടന്ന് വന്നത് എന്ന് അറിയില്ലാ.
വളരെ സമാധാനപരമായി മാങ്ങ പെറുക്കലായിരുന്നു ആ ആശയം തന്നിരുന്നത് 

"  എനി വരുന്ന കാറ്റ് എന്റെ കാറ്റാണ് ആ കാറ്റിലു വീഴുന്ന മാങ്ങ എന്റെ
മാങ്ങയാണ്,പിന്നെ വരുന്ന കാറ്റ് നിന്റെ കാറ്റാണ് അതിലുവീഴുന്ന മാങ്ങ നിന്റെ മാങ്ങയാണ്.പിറകെ വരുന്ന കാറ്റ് അവളുടെ  കാറ്റാണ് അതിലുവീഴുന്ന മാങ്ങ അവളുടെ  മാങ്ങയും"
എനി ആരുടെങ്കിലും
കാറ്റ് മാങ്ങ കനിയാതിരുന്നാല്
കിട്ടിയവരുടെ മാങ്ങയുടെ അണ്ടിയോ തോലോ
വീതം വെച്ച് ഞങ്ങള് ത്രിപ്തി പെട്ടിരുന്നു................

Sunday, December 23, 2012

മരണം
......................

ഇട
മുറിയാതെ

ഒഴുകുന്ന
റോഡരികില്‍.
ഇട മുറിയാനായി
കാത്തിരുന്നത്
അപ്പുറം കടക്കാനായിരുന്നു..


തക്കം പാര്‍ത്ത്  നിന്ന്
ഇര പിടിച്ച
ജീവിയെ പോലെ
ജീവനും വിഴുങ്ങി
കിതക്കുന്നൊരു വാഹനം.

" എത്ര പെട്ടെന്നാണ്
അവനപ്പുറവും
ഞാന്‍ ഇപ്പുറവും"
അനുഭവ കുറിപ്പ്
....................
1998 എറണാകുളം
സൗത്ത് റോഡ്
അപരിചിതരായ പല യാത്രക്കാരും അങ്ങോട്ടും,ഇങ്ങോട്ടും
നടന്ന് നീങ്ങുന്നു. തെരുവിനു ഇരു വശത്തുമുള്ള കച്ചവടക്കാരും,
പുട്പാത്ത് കച്ചവടക്കാരും,തട്ട് കടക്കാരും സജീവമായ നേരം.
കിലോ പത്ത്,കിലോ പത്ത്, എന്ന്ഉറക്കെ പറഞ്ഞ് ഓറഞ്ച് വില്പനാക്കാരനും,
ചൂളക്കാരനും,മിട്ടായിക്കാരനും ,പരസ്പരം മല്സരിച്ച് ഒച്ചപാടുണ്ടാക്കി
അവരവരുടെ ഉല്പന്നം വിറ്റൊഴിക്കാനായി ആവേശം കൂട്ടുന്നു...
കൗതുകത്തോടെ ഞാനെല്ലാം നോക്കി കൊണ്ട് നടക്കവെ,
നിയന്ത്രണം വിട്ട് പാഞ്ഞ് വന്ന ഒരു കാറ് ആ ഓറഞ്ച് വില്പനക്കാരന്റെ
ശരീരത്തിലൂടെ കയറിഇറങ്ങി.
ആ നിമിഷം
ആ കാഴ്ച്ച കണ്ട്എന്റെ കണ്ണുകളിലേക്ക് ഇരുട്ട് കയറി
എന്റെ കാലുകള്ക്ക് ബലഹീനത അനുഭവപ്പെട്ടു.
അവ്യക്തമായ പല ശബ്ദവും എന്റെ കാതുകളിലേക്ക് വന്നലച്ചു
ഒരു യാന്ത്രികമായ ശക്തിയാലെ ഞാനങ്ങോട്ടോടി,
വെപ്രാളത്താലെ പിടയുന്ന അയാളിലെ പ്രാണനെ ഊരി വലിക്കുന്ന
മരണത്തോട് അധികനേരം പൊരുതാനായില്ലാ...
പിടഞ്ഞ് പിടഞ്ഞ് മരണത്തിന് കീഴ്പ്പെട്ട് കൊണ്ടിരിക്കെ
അപ്പോഴും അയാളുരുവിട്ട് കൊണ്ടിരുന്നത് കിലോ പത്ത്, കിലോ പത്ത്,
എന്നായിരുന്നു................
അന്ന് കലാലയ
മുറ്റത്ത് വെച്ച്
വിട ചൊല്ലി
പടികളിറങ്ങി നടക്കവെ,
നിന്റെ കണ്ണീരുവീണുടഞ്ഞ
ആ മുറ്റം ...എന്നുടല്‍
ഇന്നും ആര്ദ്രമയമാക്കുന്നു

എല്ലാം മനസ്സിലൊതുക്കി
പ്രയാസവും പേറി
പ്രവാസത്തിലേക്ക്
പറക്കാനായി കാത്ത് കിടന്ന
വിമാനത്തിന്റെ പടി കയറിയപ്പോ
ഞാനാഗ്രഹിച്ചത്
ഒരു വിളി
പിറകെ നിന്നുള്ളൊരു വിളി

പ്രതീക്ഷയണഞ്ഞ
മനസ്സുമായ് ..മനല്‍ക്കാട്ടിന്റെ
മാറിടത്തെ നനയ്ക്കുന്നു
നിന്റെ ഓര്‍മ്മയില്‍
ഇന്നെന്റെ കണ്ണുനീര്‍
ഉമ്മയും,നോക്കിയയും
പിന്നെ ഞാനും
...................
മൂട്ടയുടെ മൂട്ടില്
വിളക്ക് കാട്ടിയത്
പോലെ യായിരുന്നു
അന്ന് ഉമ്മ

ഞാനൊരു
നിലയും,വിലയുമുള്ളൊരു
തറവാട്ടു കാരി

അയലത്തെ ആമിനാക്കും,
തെക്കേതിലെ ചക്കിക്കും
മൊബൈലുണ്ടു

എടാ മോനെ
എനിക്കും ഒന്നു
വേണം...

താമസിച്ചില്ലാ
മുക്കിയും, മൂളിയും
ഞാനതയച്ചു.

നമ്മുടെ മൂട്
പൊളിഞ്ഞാലും സാരമില്ലാ
നാട്ടുകാരുടെ
കണ്ണ് തള്ളട്ടെ..

ചിറ്റും,കമ്മലയും
കിന്നാരം ചൊല്ലുന്നത്
നോക്കിയ ആദ്യമായി
നോക്കിയ കാലം.

റീചാറ്ജ് ചെയ്യുന്ന കാശൊക്കെയും
അറിവില്ലായ്മയും,ചിലന്തി വല
വിരിച്ചവരും
അകത്താക്കി കാണും.

എങ്കിലും
സാരമില്ലാ
തറ്ക്കുത്തരവുമില്ലാ
പെറ്റ തള്ളയല്ലെ
എന്റെ പൊന്നുമ്മയല്ലെ.

ഇടക്കിടെ
ഞാനെന്റെ ഉമ്മയെ
വിളിക്കും
ഫോണെടുക്കാനൊരു
താമസമെങ്കിലും...
താമസമെങ്കിലും...

ചിലദിവസം
ഫോണെടുക്കാറുമില്ലാ
ക്ഷമകെട്ട്
ഞാനന്റെ ഭാര്യയുടെ
ഫോണിലേക്ക്
വിളി മാറ്റി ഉമ്മയുമായി
സംസാരിക്കും.

തെക്കേതിലെ
ചക്കിയുടെ ചെക്കനുമായി
കറാമയിലെ
കസേരയിലിരുന്നു നാട്ടിലെ
ആ വിശേഷം ഞാനറിഞ്ഞു.
ഞാനിപ്പോ
ഭാര്യയുടെ ഭാഗം.
ദിവസവും ഭാര്യയുടെ ഫോണിലേക്ക്
മാത്രം വിളിക്കുന്നവനും.
ഉമ്മയുടെ ഫോണിലേക്ക്
വിളിക്കാത്തവനും.............
ബാല്യകാല സ്മരണകള്‍ !
...........................
ഇന്നലത്തെ
ഉല്സവ പറമ്പിലെ
ചക്കരമിട്ടായിക്ക്
രുചി തോന്നിയത്
രാവിലെ യായിരുന്നു...

മോന്തിക്ക്
ഉറക്കമില്ലാതെ
ഉറിയിലുഞ്ഞാലാടിയ
ചക്കര മിട്ടായിക്ക്
രുചി വിതറിയത്
കരിയോല വിടവിലൂടെ
കടന്ന് വന്നൊരു മുട്ട വെളിച്ചമായിരുന്നുവോ..?

നീരു മുഴുവനും ഊറ്റി കുടിച്ച്
അടുക്കളയില് ഒപ്പന പാടിയ
മുട്ട വെളിച്ചത്തിനൊപ്പം
മണ്ണണ്ണ വിളക്കിന്റെ നാളം
ചുവട് വെച്ചിരുന്നുവോ...?

അടുക്കളയിരുട്ടിലെ
വേവലാതികളും
ആവലാതികളും
ഉമ്മയുടെ വരവും കാത്ത്
മൗനം പാലിച്ചിരുന്നുവോ..?

സുബ്ഹി ബാങ്കൊലി കേട്ട്
തിരി ഉയറ്ത്തിയ
വിളക്കിന്റെ വെട്ടം
കണ്ണുകളെ അലസോര
പ്പെടുത്തിയ ന്നേരം

ഉമ്മയുടെ ഭക്തിസാന്ദ്രമായ
ഖുറ് ആനിന്റെ പാരായണവും
അനിയന്റെ കൂറ്ക്കം വലിയും.

തൊടിയിലെ കരിയില
കൂട്ടി തീ കായുന്ന
ഉപ്പയുടെ കണ്ണുകളപ്പോഴും
തെങ്ങിന്റെ മുരട്ടിലൂടെ
മുകളീലേക്ക് കയറും

ആറ്റി കുറുക്കിയ
കുറിയരി കഞ്ഞി
മുക്കാല് വെച്ച് മൂപ്പരുകുടിക്കുന്നേരം
"നോക്കീന്ന്"..വിളിച്ച്
കൈ എത്താത്ത ദൂരത്ത് ഉമ്മയുണ്ടാകും

ഒരുമ്പട്ടോനെ
ഓട്ട് കിണ്ടിയില്
ഒട്ടും വെള്ളമില്ലാതിരിക്കുന്നത്
ശൂന്യത്തരാ എന്ന ശകാരം
എനിക്കാണങ്കിലും..

കാലിതൊഴുത്തില്
കെട്ടി തൂക്കിയ
പ്രാക്കിനെ തടുക്കുന്ന
ആ എല്ലിന്റെ കഷണം
ഉപ്പയുടെ പ്രാക്കിനെയും തടുത്തിരിക്കാം
കോരനും,കാളിയും
......................
കാരണവറ് കോലായിലുണ്ട്
കുഷ്യനിട്ട രാജകീയ ഇരിപ്പിടത്തില്
കാലും നീട്ടി വെച്ച്.

കവലയിലാകുന്ന നേരമേ
കോഴി പോലും മുറ്റത്തേക്ക്
കടന്ന് വരാറുള്ളൂ.

കോഴിനെല്ല് ചിക്കും
കൌതുകത്തോടെ
കണ്ണുകള്‍ ഇടക്കിടക്ക് ഓടും
കൊളുത്ത് കരയുന്ന പടിപ്പുരയിലേക്ക്
കാതുകള്‍ സാകൂതം കൂറ്പ്പിക്കും
കടുപ്പമേറിയ മുരടനക്കത്തിലേക്ക്

കൊയ്ത്തും മെതിയും
കാക്കയെ പോലും കണി
കാണിക്കാതെ
ക്രോധം കാരണവരുടെ
കണ്ണുകളിലെപ്പോഴും പുകഞ്ഞിരുന്നു.
കുഷിനിയിലെ
കരിപിടിച്ച ഇരുട്ടില് പിടഞ്ഞ് തീരുന്ന
കിതപ്പുമായി കരയാതെ
കരഞ്ഞവരെയും കാലം
കണ്ടിരിക്കാം....

കോപം കോപ്പയിലാക്കി
കോരി കൊടുത്തപ്പോഴും നെഞ്ചില്
കനക്കുന്ന കനലുമായി
കാത്തിരുന്നതും, വാലാട്ടിയതും
ഒരു പിടി അന്നത്തിനായിരുന്നു.
കാലം കാരണവരുടെ മുന്നില്
കാറ്ക്കിച്ച് തുപ്പി.
കോന്തലയിലെ ചാവിയും,
കള്ളി പെട്ടിയും, നിലവറയും
ആധിമൂത്ത് പാഞ്ഞതിന്റെ ഭാരം
പേറിയപ്പോ സുഭിക്ഷതയെ
കാലം പടി കടത്തി

കാരണവരിന്നും കോലായിലുണ്ട്
കുത്തനരിച്ച് ദ്രവിച്ച കട്ടിലും,
കള നിറഞ്ഞ മുറ്റവും,
കോഴികളും.

ബിരിയാണിയും ബേക്കറിയും
കഴിച്ച് ഉച്ചമയക്കത്തിലേക്ക്
വീണ് പോയ
കോരനും, കാളിയും വരുന്നതും കാത്ത്
മനസ്സാക്ഷി
.................
ഞാനൊരു മനുഷ്യനാണ്
തെറ്റ് പറ്റിയ മനുഷ്യനാണ്
എല്ലാം എനിക്ക് തുറന്ന് പറയണം
അറിയുമോ ആ അറബി
ജീവിച്ചിരിക്കുന്നുവോ..?

എന്നിലെ മറ്റാരും അറിയാത്തവനൊരു
കള്ളനായിരുന്നു.
അറബിയെ കട്ട് മുടിച്ച് കെട്ടിടം
കെട്ടിയവനും

മറവി ഒട്ടും തൊടാതെയുള്ള
കളങ്കം,കൊത്തി വെച്ച
ചുമരുകളിലും തൂണുകളിലും
കിനിയുന്ന ഉപ്പു ലായനി
മനസ്സിനു നീറ്റലാകുന്നു.............

തൂക്കിയിട്ട കലണ്ടറിലെവിടെയോ
കുറിക്കപ്പെട്ട അക്കം
എന്റെ അടക്കത്തിനായി
കാത്തിരിക്കുന്നു
മടക്കി വെച്ച കോട്ടനെയും
ആ അക്കം കാത്തിരിക്കുന്നത് പോലെ

നീറുന്ന മനസ്സ്
വിങ്ങുന്ന മനസ്സ്
ഈ സാഹ് യാനം എനിക്ക് പോവണം
എല്ലാം എനിക്ക് തുറന്ന് പറയണം
ആരാണ് എനിക്കൊരു വിസ തരിക
ഈ വയസ്സാം കാലത്ത്.....?
മരണം
......................
വാഹനം ഇട
മുറിയാതെ
ഓടുന്ന
റോഡരികില്‍.
ഇട മുറിയാനായി
കാത്തിരുന്നത്
അപ്പുറം കടക്കാനായിരുന്നു..

അവസരം കാത്ത് നിന്ന്
ഇര പിടിച്ച
ജീവിയെ പോലെ
ജീവനും വിഴുങ്ങി
കിതക്കുന്ന വാഹനം.

" എത്ര പെട്ടെന്നാണ്
അവനപ്പുറവും
ഞാന്‍ ഇപ്പുറവും
സാമ്യം
..............
ആ മുഖം എവിടെയോ
കണ്ട പരിജയം.
മാറാല തട്ടിയെടുത്തിട്ടും
അവ്യക്തമായ വരയും, കുറിയും.

അയാള്‍ എന്നെ ചൂണ്ടി കാട്ടി
അവനോട് പറയുന്നത് ഞാന്‍ കേട്ടു

"നിന്‍റെ തള്ളയെ
ആദ്യം കെട്ടിയവനാ"

Wednesday, December 5, 2012

സുഡാനി
,,,,,,,,,,,,
കറുത്ത റോഡിലൂടെ
ചീറി പാഞ്ഞ ഒരു കറുത്ത കാറ്

അതിലുള്ളവനും കറുപ്പ്
അവന്റെ കണ്ണടയും കറുപ്പ്

ആ പകലും അവനു കറുപ്പ്
അവന്റെ മനസ്സും കറുപ്പ്

എനിക്ക് ഉറപ്പ്
എന്തോ കിറുക്ക്

പിന്നാലെ പായുന്ന
പോലീസിനു വെറുപ്പ്



പിന്നെ  ഞാനറിഞ്ഞു
അവന്റെ കൈവശവും കറുപ്പ്

ഇന്നവന് ഇരുട്ടറയിലെ കറുപ്പിലും
ഈ കറുപ്പ്
വല്ലാത്ത കറുപ്പ് തന്നെ

Tuesday, November 27, 2012

കിട്ടാത്ത
കവിത
..........
അയലത്തെ
വാസുദേവന്റെ
കവിതയെ ചൊല്ലി.

തവിയെടുത്ത് ഉമ്മാമ
ചൊല്ലി

എട്ടും,പൊട്ടും
തിരിയാത്ത കുട്ടീ
കിട്ടും,നിനക്ക്
തട്ടും,മുട്ടും......

Saturday, November 24, 2012

ദാഹം

ദാഹം എന്നെ അലട്ടിയപ്പോ
കുറച്ച് വെള്ളം കുപ്പിയിലേക്ക്
ഒഴിച്ചു
കുപ്പിയുടെ ദാഹം ശമിച്ചുവോ
ഞാനറിഞ്ഞില്ലാ......

കുറച്ച് വെള്ളം ഗ്ലാസിലോഴിച്ചു
ഗ്ലാസിനു ദാഹം ശമിച്ചുവോ
ഞാനറിഞ്ഞീല്ലാ......

കുറച്ച് വെള്ളം ഭൂമിയിലൊഴിച്ചു
ഭൂമിയുടെ ദാഹം ശമിച്ചുവോ
ഞാനറിഞ്ഞീല്ലാ..

കുറച്ച് വെള്ളം ഞാനെന്റെ
വഴറ്റിലേകൊഴിച്ചു

എന്റെ ദാഹം ശമിച്ചത് 
മാത്രം ഞാനറിഞ്ഞു.......
യാ അള്ളാ എല്ലാ ദാഹവും
അറിയുന്നവനു നീ മാത്രം

Sunday, November 18, 2012

 പറവകളാണ് തീ തുപ്പുന്നത്
എന്നാ കുരുന്നു
പറയവെ അധിനിവേശത്തിന്റെ
മുന്നില് പകച്ച് നില്ക്കുന്നു

നിനക്കു കഴിയുമോ
ഒരിറ്റ് കണ്ണീരിനോട്
ഹ്രദയം തുറന്ന് ഒന്നു ചിരിക്കാന്
ഇസ്രയീലെ
നീ ശ്രവിക്കുക
നീ കാണുക
മാതള ചില്ലകളീലവരു
കൂട് കൂട്ടി പാറി പറന്ന്
മധുരഗാനം പാടുന്നു..
അറിയുമോ അവരല്ലാം
ദൈവത്തിന്റെ ഹ്രദയത്തിലാണ്.....
നിനക്ക് സാധിക്കുമോ
നിന്റെ മുന്നിലേക്ക് കടന്ന് വരുന്ന
മരണത്തിനോട് എനിയും
എനിയും നുകരാനുണ്ട്
ഇളം ചോര.. എന്ന് പറയാന്

Monday, November 12, 2012

എല്ലാവരും അറിയുന്ന അവനിലെ
മറ്റാരും അറിയാത്ത അവനെ
എല്ലാവരും അറിയുമെന്ന് ഭയന്ന്
മരണത്തെ കൂട്ട് വിളിച്ചു.....

ഉമിക്കരി


അന്ന് നെല്ലിന്
പ്രായം തികഞ്ഞ ദിവസം.
അവളെ തറവാട്ടിലെ
ഇരുട്ടറയിലേക്ക്
ആനയിച്ചു.

പിന്നീട് ഒരിക്കലവളെ
എണ്ണ തേപ്പിച്ച്
ആവി പിടിപ്പിച്ച്
കുളിപ്പിച്ചാനയിച്ചത്
മുറ്റത്ത് വിരിച്ച
അച്ചിപായയിലേക്കും.

ആ പകലിലു അവളുടെ
മേനിയിലുരസിയ
സൂര്യനതിരു കടന്നത്
മാനത്ത് പതുങ്ങി നിന്ന
ചന്ദ്രനും കണ്ടിരുന്നു.

ഗറ്ഭം പേറിയ അവളെയും
ചുമന്ന് ആശുപത്രിയിലേക്ക്
ഞാന് നടന്നത് ഓറ്ക്കുന്നു.

പൊടിമില്ല് ആശുപത്രിയിലെ
പ്രസവ മുറിയിലു കിടന്ന്
പേറ്റു നോവിനാലെ അവള്
അലമുറയിട്ട് കരഞ്ഞതും
ഞാന് കേട്ടിരുന്നു.

അവസാനം നൊന്ത് പ്രസവിച്ച
കുഞ്ഞിന് ഉമിക്കരി എന്ന്
പേരിട്ടതാരാണ്..

ഉമിക്കരിക്ക് ഊഞ്ഞാല്
കെട്ടാനായി വന്ന മുറ്റത്തെ
കമുങ്ങിലെ പാള
കയറ് കുരിക്കിയത്
ആ ഇറയിലായിരുന്നു...

അന്ന് ഉമിക്കരിയെ
മുത്തമിട്ട ഓറ്മകളുമായി
എന്റെ വിരലിന്നും ജീവിക്കുന്നു...