Sunday, April 28, 2013






............
ആകാശത്തിനും
കടലിനുമിടയില്‍
ചാപിള്ളകളെ 
പേറിയ മഴമേഘങ്ങള്‍.. 

മാറിടം തൂങ്ങിയിട്ടും  
പെയ്തിറങ്ങാത്ത 
പേമാരികള്‍
ഉദ്ധാരണം  നഷട്ടപ്പെട്ട 

നിരാവികളെ കുറ്റം 
പറഞ്ഞു കൊണ്ട് 
മണല്‍ കാടുകളിലേക്ക് 
ഒളിച്ചോടിയെത്രേ 

 
 

Tuesday, April 23, 2013

                                  

ഗ്രോസറി ചെക്കന്‍റെ 
മുതലാളി 


...................
അയാള്‍ തുടച്ചു കൊണ്ടേയിരുന്നു
കുപ്പിയും , ഭരണിയും  ,തട്ടും ,
അലമാരയും .

അയാള്‍ കണ്ണുരുട്ടി കൊണ്ടേയിരുന്നു
 നടന്നു ക്ഷീണിച്ച് ഇരിക്കാന്‍
മുതിര്‍ന്ന  ജോലി ക്കാരനോടു


അയാള്‍ ചുരണ്ടി  കൊണ്ടേയിരുന്നു
കാലാവധി കഴിഞ്ഞ
പാക്കറ്റുകളിലെ  തിയതികളെയും


അയാള്‍ തടഞ്ഞു വെച്ച് കൊണ്ടേയിരുന്നു
പുതിയ  പുതിയ  ഇടങ്ങള്‍ വാങ്ങിയപ്പോ 
തൊഴിലാളികളുടെ  വേതനങ്ങളെയും 


അയാള്‍ വില്‍പ്പനക്ക് വെച്ച്  കൊണ്ടേയിരുന്നു
പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നും  പുറം 
തള്ളുന്നവകളെയും 

 

അയാള്‍ ആട്ടിയോടിച്ചു   കൊണ്ടേയിരുന്നു
യാചിച്ചു  വരുന്നവരോക്കെയും

എന്നാലും  അയാള്‍   സക്കാത്തിന്‍റെ    
വിഹിതം ഭദ്രമാക്കി അടുക്കി വെച്ച്   കൊണ്ടേയിരുന്നു
 



Sunday, April 21, 2013



തോന്ന
ല്‍ 
...............  
ന്‍റെ ഗ്രാമത്തില്‍
മണ്‍മറഞ്ഞ  ചിലരുടെ 

മുഖങ്ങള്‍ ഓര്‍ത്തെടുക്കാന്‍ 
ഞാ
ന്‍ കിണഞ്ഞു  പരിശ്രമിച്ചു
 കൊണ്ടിരുന്നു
പക്ഷെ .... 


ആ മുഖങ്ങള്‍
എനിക്ക്  മുന്നി
ല്‍
തെളിയാതായപ്പോ
ള്‍  
അവരുടെ  വല്ല  ഫോട്ടോയും
ഇരിപ്പുണ്ടോ എന്നന്വേഷിക്കാ
ന്‍
തോന്നിയ  നിമിഷമേ ... 
അതിനു മുതിരാതെ
എങ്ങോട്ടാണ് നീ ഓടി  മറഞ്ഞത്  

Saturday, April 20, 2013


 

 നാന്ദി
................. 
കര്‍ പ്പൂരത്തിന്‍റെ യും 
ചന്ദനത്തിരിയുടെയും
ധൂമപാളികള്‍ കാറ്റില്‍
അയാളുടെ  കഥകള്‍
എഴുതിയപ്പോ
ള്‍
മറവികളുടെ  പേമാരിയില്‍
പിടി  വിട്ട  ലിപികള്‍
ആറടി  മണ്ണില്‍ അലിഞ്ഞിട്ടും 

മുഖത്തോട് മുഖം  നോക്കി
രണ്ടു  മിസാന്‍ കല്ലുകള്‍
മാത്രം  ഇന്നും  .............. 
 

Tuesday, April 16, 2013

എന്തിനീ  പ്രയാണം
എന്തിനീ  പ്രയാണം
വാങ്ങുന്നു , കൂട്ടുന്നു
ന്‍മാദം  മൂടുന്നു

പിന്നെയും  പിന്നെയും
വാങ്ങുന്നു നമ്മള്‍

വിതച്ചിടും  കലഹത്തി
ന്‍
വിത്തുകള്‍ നമ്മള്‍
എന്തിനീ  പ്രയാണം
പ്രമാണിത്വത്തിനോ ?
    
നിശ്ചലമാം  അവസ്ഥയെ
ന്‍മേനി  പുണരുമ്പോ
സ്വന്തമാം  സ്വത്തുക
ള്‍
സ്വതന്ത്രമായ്  പറക്കുന്നു 
 

കുളിര്‍മയാം  മഴ  വര്‍ഷിച്ചിടും 
ന്‍ മക്കളില്‍ മിഴികളില്‍
ഉതി
ര്‍ന്നിടും  മുതല കണ്ണീരുകള്‍ 


Monday, April 8, 2013


 ആ  ചേതനയറ്റ
ശരീരം  തറയില്‍
കിടത്തവെ
ചില  മൗനങ്ങള്‍
മരീചിക  പോലെ
തറവാട്ട് മുറ്റത്ത്
തളം  കെട്ടി

അടയിരുന്ന്  വിരിഞ്ഞ
മനസ്സുകളില്‍ മുതല  കണ്ണീരുകള്‍
കിനിയുമ്പോള്‍
മുന കൂര്‍പ്പിച്ച  കുറ്റികള്‍
അതിരുകള്‍  പണിയുവാനായി
ഊഹം  കാത്ത്  കിടക്കുന്നു