Sunday, December 23, 2012

ബാല്യകാല സ്മരണകള്‍ !
...........................
ഇന്നലത്തെ
ഉല്സവ പറമ്പിലെ
ചക്കരമിട്ടായിക്ക്
രുചി തോന്നിയത്
രാവിലെ യായിരുന്നു...

മോന്തിക്ക്
ഉറക്കമില്ലാതെ
ഉറിയിലുഞ്ഞാലാടിയ
ചക്കര മിട്ടായിക്ക്
രുചി വിതറിയത്
കരിയോല വിടവിലൂടെ
കടന്ന് വന്നൊരു മുട്ട വെളിച്ചമായിരുന്നുവോ..?

നീരു മുഴുവനും ഊറ്റി കുടിച്ച്
അടുക്കളയില് ഒപ്പന പാടിയ
മുട്ട വെളിച്ചത്തിനൊപ്പം
മണ്ണണ്ണ വിളക്കിന്റെ നാളം
ചുവട് വെച്ചിരുന്നുവോ...?

അടുക്കളയിരുട്ടിലെ
വേവലാതികളും
ആവലാതികളും
ഉമ്മയുടെ വരവും കാത്ത്
മൗനം പാലിച്ചിരുന്നുവോ..?

സുബ്ഹി ബാങ്കൊലി കേട്ട്
തിരി ഉയറ്ത്തിയ
വിളക്കിന്റെ വെട്ടം
കണ്ണുകളെ അലസോര
പ്പെടുത്തിയ ന്നേരം

ഉമ്മയുടെ ഭക്തിസാന്ദ്രമായ
ഖുറ് ആനിന്റെ പാരായണവും
അനിയന്റെ കൂറ്ക്കം വലിയും.

തൊടിയിലെ കരിയില
കൂട്ടി തീ കായുന്ന
ഉപ്പയുടെ കണ്ണുകളപ്പോഴും
തെങ്ങിന്റെ മുരട്ടിലൂടെ
മുകളീലേക്ക് കയറും

ആറ്റി കുറുക്കിയ
കുറിയരി കഞ്ഞി
മുക്കാല് വെച്ച് മൂപ്പരുകുടിക്കുന്നേരം
"നോക്കീന്ന്"..വിളിച്ച്
കൈ എത്താത്ത ദൂരത്ത് ഉമ്മയുണ്ടാകും

ഒരുമ്പട്ടോനെ
ഓട്ട് കിണ്ടിയില്
ഒട്ടും വെള്ളമില്ലാതിരിക്കുന്നത്
ശൂന്യത്തരാ എന്ന ശകാരം
എനിക്കാണങ്കിലും..

കാലിതൊഴുത്തില്
കെട്ടി തൂക്കിയ
പ്രാക്കിനെ തടുക്കുന്ന
ആ എല്ലിന്റെ കഷണം
ഉപ്പയുടെ പ്രാക്കിനെയും തടുത്തിരിക്കാം

No comments:

Post a Comment