Sunday, December 23, 2012

ഉമ്മയും,നോക്കിയയും
പിന്നെ ഞാനും
...................
മൂട്ടയുടെ മൂട്ടില്
വിളക്ക് കാട്ടിയത്
പോലെ യായിരുന്നു
അന്ന് ഉമ്മ

ഞാനൊരു
നിലയും,വിലയുമുള്ളൊരു
തറവാട്ടു കാരി

അയലത്തെ ആമിനാക്കും,
തെക്കേതിലെ ചക്കിക്കും
മൊബൈലുണ്ടു

എടാ മോനെ
എനിക്കും ഒന്നു
വേണം...

താമസിച്ചില്ലാ
മുക്കിയും, മൂളിയും
ഞാനതയച്ചു.

നമ്മുടെ മൂട്
പൊളിഞ്ഞാലും സാരമില്ലാ
നാട്ടുകാരുടെ
കണ്ണ് തള്ളട്ടെ..

ചിറ്റും,കമ്മലയും
കിന്നാരം ചൊല്ലുന്നത്
നോക്കിയ ആദ്യമായി
നോക്കിയ കാലം.

റീചാറ്ജ് ചെയ്യുന്ന കാശൊക്കെയും
അറിവില്ലായ്മയും,ചിലന്തി വല
വിരിച്ചവരും
അകത്താക്കി കാണും.

എങ്കിലും
സാരമില്ലാ
തറ്ക്കുത്തരവുമില്ലാ
പെറ്റ തള്ളയല്ലെ
എന്റെ പൊന്നുമ്മയല്ലെ.

ഇടക്കിടെ
ഞാനെന്റെ ഉമ്മയെ
വിളിക്കും
ഫോണെടുക്കാനൊരു
താമസമെങ്കിലും...
താമസമെങ്കിലും...

ചിലദിവസം
ഫോണെടുക്കാറുമില്ലാ
ക്ഷമകെട്ട്
ഞാനന്റെ ഭാര്യയുടെ
ഫോണിലേക്ക്
വിളി മാറ്റി ഉമ്മയുമായി
സംസാരിക്കും.

തെക്കേതിലെ
ചക്കിയുടെ ചെക്കനുമായി
കറാമയിലെ
കസേരയിലിരുന്നു നാട്ടിലെ
ആ വിശേഷം ഞാനറിഞ്ഞു.
ഞാനിപ്പോ
ഭാര്യയുടെ ഭാഗം.
ദിവസവും ഭാര്യയുടെ ഫോണിലേക്ക്
മാത്രം വിളിക്കുന്നവനും.
ഉമ്മയുടെ ഫോണിലേക്ക്
വിളിക്കാത്തവനും.............

No comments:

Post a Comment