Sunday, September 29, 2013




ഇന്നത്തെ ഒരു കാഴ്ച്ച 

..........................................

പൊതുവെ വാഹനങ്ങൾ കുറവായ ആ റോഡിലൂടെ
നട്ടുച്ച നേരത്ത് വിയർത്തൊലിച്ചവൻ നടക്കുന്നത്
ഞാൻ ശ്രദ്ധിച്ചിരിന്നു

തിരികെ അതെ വഴി മടങ്ങി വരുമ്പോഴും അവനങ്ങിനെ നടക്കുകയാണ്. പിന്നിൽ നിന്നും വാഹനങ്ങളുടെ ഇരമ്പൽ കേൾക്കുമ്പോൾ പലവട്ടം വാഹനത്തെയും അതിലെ ഡ്രൈവറെയും മാറി മാറി നോക്കുന്നുണ്ട്

ഒറ്റ നോട്ടത്തിൽ തെന്നെ കണ്ടാലറിയാം ജോലി അന്യേഷണവുമായി ഇറങ്ങിയതാണെന്ന്.
ഒരു ഫയൽ കയ്യിലുണ്ട്. വസ്ത്ര ധാരണയും,ബുജികണ്ണാടിയും കാര്യമായ എന്തോ ബിരുദം സൂചിപ്പിക്കുന്നുണ്ട് .ഉച്ച വെയിൽ വിതറുന്ന തീക്കട്ടയിൽ അവനുരുകി ഒലിക്കുന്നു .രോമ കൂപങ്ങളിൽ നിന്നും വിയർപ്പുതുള്ളികൾ ഉറവകളെ പോലെ പൊട്ടി ഒലിച്ച് വസ്ത്രങ്ങളെ കുതിർത്തിയിരിക്കുന്നു.................

വഴികളിൽ നിന്നും അപരിചിതരെ ഞാൻ ഒരിക്കലും വണ്ടിയിൽ കയറ്റാറില്ല ,അത് മറ്റൊന്നും കൊണ്ടല്ല.
അന്നൊരിക്കൽ 
ഒരു അപരിചിതനേയും കയറ്റി വരുന്ന വഴി എന്റെ സ്നേഹിതനെ പൊലീസ് വളയുകയും, പിടിച്ച് ജയിലിലടക്കുകയും, വർഷങ്ങളോളം കാരാഗ്രഹം ജീവിതം നയിച്ചതും അവന്റെ കുറ്റം കൊണ്ടായിരുന്നില്ല. അലിവ് തോന്നി കൂടെ കയറ്റിയ അപരിചിതന്റെ കയ്യിലുണ്ടായിരുന്ന ബേഗിലെ കള്ള്കുപ്പിയും,നശ് വാറും,കളവ്മുതലും തെന്നെയായിരുന്നു.......

പക്ഷെ അറിയില്ല എനിക്കിന്നെന്താണ് സംഭവിച്ചത് .... അവന്റെ മുന്നിലേക്ക് എന്റെ വാഹനം എത്താറായപ്പോൾ
എന്റെ കാലുകളെ ഞാനായിരുന്നില്ല നിയന്ത്രിച്ചത്. ഞാനറിയാതെ എന്റെ കാലുകൾ ബ്രൈക്കിനു മുകളിൽ അമർന്നിരുന്നു ,അവനെയും കടന്നു കുറച്ചു അകലെ എന്റെ വാഹനം നിന്നപ്പോൾ ആകാശത്ത് നിന്നും കൊള്ളിമീൻ പതിക്കുന്ന വേഗത പോലെ നൊടിയിട നേരം കൊണ്ടവൻ എന്റെ വാഹനത്തിന്റെ മുൻ സീറ്റിൽ കയറി കഴിഞ്ഞിരുന്നു

എങ്ങോട്ടാണ് പോകുന്നതെന്നോ ? അവനെന്നോടോ ഞാനവനോടോ ചോദിച്ചിരുന്നില്ല , കുറച്ചു അധിക നേരം ഒരു മൂകത കാറിലും ഞങ്ങൾക്കിടയിലും കുടുങ്ങി നിന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഏ.സി യുടെ കറ്റിലപ്പോൾ അവന്റെ വിയർപ്പ് മണം കലർന്നിരുന്നു ,പെരു വെയിലത്തു കുറച്ചു നേരം നടന്നതിനാലെയുള്ള തീവ്രമയ ക്ഷീണം കൊണ്ട് കണ്ണുകൾ അടച്ച്‌ കൊണ്ട് അവൻ സീറ്റിൽ ചാരികിടക്കുന്നത് ഞാൻ കാണുന്നുണ്ട്..

എന്തെങ്കിലും ഒന്ന് ചോദിക്കാനായി അവന്റെ മുഖത്തേക്ക് ഞാൻ നോക്കുമ്പോൾ ആ കവിളുകൾ നനഞ്ഞിരിക്കുന്നു.
കനത്തൊരു ഏങ്ങൽ അവനിൽ തിളക്കുന്നുണ്ടെന്നു എനിക്ക് മനസ്സിലായി . അന്നേരം ഞാൻ വല്ലതും ചോദിച്ചാൽ അഗ്നി വർവതം കണക്കെ എനിക്ക് മുന്നിൽ പൊട്ടി ഒലിക്കും തീർച്ച ...

ആ ഹ്രദടത്തിലെ തിരമാലകൾ ഒന്നടങ്കിയപ്പോൾ 
പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു തുടങ്ങി 

എന്റെ ഉപ്പ മീൻ വില്പ്പനക്കാരനാണ് 
എന്നെ വളരെ കഷ്ട്ടപ്പാടുകൾ സഹിച്ചിട്ടാണ് പഠിപ്പിച്ചത് 
ഇപ്പോൾ ഞാൻ ഇവിടെ തകരുന്നത് പോലെ തോന്നുന്നു ബായി. 
എന്റെ എല്ലാ ശക്തിയും ചോരുന്നത് പോലെ. മുറിഞ്ഞു മുറിഞ്ഞു ഈ വാക്കുകൾ പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയത് ഞാനറിഞ്ഞു 

വാഹനം ഞാൻ ഹോട്ടലിന്നു മുന്നിൽ നിറുത്തി അവനെ മെല്ലെ ഒന്ന് തട്ടിയുണർത്തി കൊണ്ട് പറഞ്ഞു വാ നമുക്ക് വല്ലതും കഴിക്കാം. ആ നേരം ഒരു ഭ്രമംബാധിച്ചവനെ പോലെ
അങ്ങോട്ടും ,ഇങ്ങോട്ടും ഉറ്റ് നോക്കികൊണ്ട് പിന്നെ ഒരു ഉൾവിളിയാളം കിട്ടിയത് പോലെ അപ്പോഴേക്കും
അവനവനായി മാറിയിരുന്നു ,

ഞാൻ കൊടുത്ത ഭക്ഷണവും കഴിച്ച് ഇലക്ടോണിക് എഞ്ചിനിയറായ അവൻ വിട വാങ്ങുമ്പോൾ എന്റെ കൈകൾ മുറുകെ പിടിച്ചവൻ ഇങ്ങിനെ പറഞ്ഞു മറക്കില്ലാ ഒരിക്കലും

ഇന്ന് എങ്ങിനെ ഭക്ഷണം കഴിക്കും എന്നതിനെ കുറിച്ച് ആലോചിച്ചു നടക്കുമ്പോഴാണ്
എന്നെയും നിങ്ങളെയും ,ഭൂമി ലോകത്തെയും , വാന ലോകത്തെയും നിയന്ത്രിക്കുന്ന നാഥൻ നിങ്ങളിലൂടെ 
ഒരു വഴി തുറന്നുതന്നത് ,,പടച്ചവന്റെ കരുണ കടാക്ഷം നിങ്ങൾക്ക് ഉണ്ടാവട്ടെ, ഉണ്ടാവുക തന്നെ ചെയ്യും

നിന്റെ ശ്രമം ഒരിക്കലും പരാചയം കാണില്ലയെന്നും, 
മനുഷ്യന്റെ നിസ്സഹായമായ അവസ്ഥയിൽ ദൈവിക സഹായം എന്തെങ്കിലും രൂപത്തിൽ നമ്മിലേക്ക് കടന്നു വരുമെന്നും, പ്രതീക്ഷ കൈ വിടാതെ നീ മുന്നോട്ട് പോക ണമെന്നും, ഞാൻ അവനെ ഉണർത്തി ..............

Wednesday, September 25, 2013




തുറന്ന ജാലകം 

..............................
അബുദാബി നഗരത്തിലെ ഉയർന്ന ആ കെട്ടിട സമുച്ചയത്തിലേക്ക് അവൻ കയറി ചെല്ലുമ്പോൾ നേരം ഏറെ വൈകിയിരുന്നു.
വെക്തമായി പറഞ്ഞാൽ ഉച്ച ഭക്ഷണത്തിനുള്ള സമയം കഴിഞ്ഞിട്ട് രണ്ടു മണിക്കൂർ വൈകി എന്ന് തന്നെ പറയാം........ 

പതിനെട്ടാം നിലയിലേക്ക് അവൻ കടന്നു ചെല്ലുമ്പോൾ മദ്യഗന്ധ സാന്ദ്രതയലെ വിങ്ങി നിറഞ്ഞ അകത്തളമായിരുന്നു അവനെ വരവേറ്റത് .
ആടിയും,പാടിയും മദ്യം നുകരുന്നവരുടെ സിഗരറ്റിന്റെ പുകചുരുളുകളിൽ അവനധികനേരം ഇരിക്കാൻ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തെന്നെയാവണം മങ്ങിയ പ്രകാശം നേരെ വീഴുന്ന ആ ജാലകത്തിനടുത്ത് അവനിരിക്കുമ്പോൾ പുറം കാഴ്ച്ചകൾ കൂടി കാണാവുന്ന തരത്തിലാണവൻ ഇരുന്നതും ..

പകുതി മാത്രം ഉയർത്തി വെച്ച ജാലക വാതിലിലൂടെ പുറം കാഴ്ച്ചകൾ കണ്ടു കൊണ്ടിരിക്കവെ, അവന്റെ കണ്ണുകൾ ഉടക്കി നിന്ന ആ കാഴ്ച്ച കൂടുതൽ പിരിമുറുക്കങ്ങളിലേക്കാണ് അവനെ ആനയിച്ചത് .

ഖലീഫാ മെഡിക്കൽ ഹോസ്പ്പിറ്റലിന്റെ മോർച്ചറിയുടെ ഭാഗത്തേക്കായിരുന്നു ആ ജാലക വാതിൽ തുറന്നുവെച്ചിരിക്കുന്നത്. മോർച്ചറി കവാടത്തിലെ ശുഭകര മല്ലാത്ത ആ കാഴ്ച്ചകൾ അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ പലവട്ടം അവിടേക്ക് തെന്നെ നീണ്ട് ചെന്ന് കൊണ്ടിരിന്നു..

ആദ്യ പെഗ്ഗിൽ നിന്നും ഇഴഞ്ഞു കയറിയ ആനന്ദം ഒരു നിമിഷം മാത്രം ആ മേനിയിൽ താമസിച്ച് എവിടേക്കോ ഊർന്ന് ഇറങ്ങിപോയത് അവനറിഞ്ഞിരുന്നു ,

മോർച്ചറി കവാടത്തിനു മുന്നിൽ നല്ല തിരക്കുണ്ട്‌.....,ചെറിയ ചെറിയ ആൾക്കൂട്ടങ്ങൾ ചിതറി ചിതറി നിന്ന് അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു,
ഫർദ്ധധാരിയ ഒരു സ്ത്രിയും ഒരു ബാലികയും ഒഴിഞ്ഞു നിന്ന് ഒരു കല്ലിൽ കൂനിപിടിച്ചിരിക്കുന്നു .

അന്നേരം അവിടേക്ക് കുതിച്ചു വന്നൊരു ആംബുലൻസിൽ നിന്നും വെള്ളപുതപ്പിച്ച മ്രതദേഹം ആരൊക്കയോ താങ്ങിപിടിച്ച്‌ പുറത്തേക്കെടുക്കുമ്പോൾ. ചിതറിനിന്നവർ ഒന്നായി മാറുന്നു . ഓടി കൂടിയ മനുഷ്യക്കോലങ്ങളിൽ പിറകിൽ നിന്ന് സാഹസികമായി ഏന്തി വലിഞ്ഞ് നോക്കി കാണുന്നു ചിലർ .അധികനേരം ആ കാഴ്ച്ച നോക്കി കാണാൻ അവനാകുമായിരുന്നില്ല ,ആ കാഴ്ച്ചയിൽ നിന്നും പിൻ വലിച്ചു കണ്ണുകൾ തിരികെ വരുമ്പോൾ പരസ്പരം കാണാനാവാത്ത തരത്തിൽ സിഗരറ്റിന്റെ പുക പടലങ്ങൾ അവിടെ ആകമാനം നിറഞ്ഞു കവിഞ്ഞിരുന്നു ..,

ഒഴിച്ച് വെച്ച മദ്യഗ്ലാസ് തപ്പി പരതി കൈകളിൽ ഒതുക്കുമ്പോൾ ഒരു ദീഘനിശ്വാസം അവനിൽ നിന്നും പുറത്തേക്ക് ചാടി
പതിയെ പതിയെ നേരിയ വെളിച്ചം കണ്ണുകളിലേക്ക് അരിച്ചു ഇറങ്ങി തുടങ്ങുമ്പോൾ

ആ മദ്യ ശാലയിലെ മങ്ങിയ വെളിച്ചത്തിൽ സുതാര്യമായ നിശാവസ്ത്രങ്ങൾ അണിഞ്ഞവളപ്പോഴും അനുവാചകാരുടെ മുന്നിൽ ആടി തിമിർക്കുകയാണ് .
അനുഭൂതികളുടെ അനവദ്യമായ ലോകത്തേക്ക് വീണ് പോയവർ അവളുടെ അഭിനയ കലയിലെ അടവുകളിൽ ഒന്നായ വശ്യമായ ചിരിയിലും ,ഒളിക്കണ്ണിലും .സകലതും മറന്നു പോയിട്ടുണ്ട് ,ഭ്രമിക്കുന്ന കാഴ്ച്ചക്ക് മുകളിൽ വിരിച്ച ചിലന്തി വലകളിൽ പലരും കിടന്നു പിടയുമ്പോൾ

അജ്ഞാതമായ ഒരു അനിശചിതത്വം അവനെ പിടികൂടിയിരുന്നു അവനെ മാത്രം ,,അപ്പോൾ
ഈ നഗരിക്ക് ഇരട്ടമുഖമുണ്ടെന്നു ആരോടോന്നില്ലാതെ അവൻ പുലമ്പി കൊണ്ടിരുന്നു ......
പിന്നെ എല്ലാം ഒരു യാന്ത്രികം പോലെ.. ശക്തമായ ആ തീരുമാനം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവിടെ നിന്നും അവൻ ഇറങ്ങി നടക്കുമ്പോൾ
ഒഴിച്ച് വെച്ച ആ ഗ്ലാസിലെ മദ്യത്തിനുമുകളിൽ ചെറു കുമിളകൾ പ്പൊട്ടി കൊണ്ടിരിന്നു ....................

Monday, September 23, 2013



ഇരട്ട മുത്തം 
...............................

ചില കാഴ്ച്ചകൾ അങ്ങിനെയാണ് 
വല്ലാതെ നമ്മെ നോവിക്കും .ഒരു നീറ്റലായി മനസ്സിൽ അങ്ങിനെ കിടക്കും 
കാലങ്ങളോളം അത് നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും.............

അബുദാബി പച്ചക്കറി മാർക്കറ്റിൽ അന്ന് 
അയാൾ എന്നെ തെന്നെയാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. എന്‍റെ ഓരോ ചലനങ്ങളിലും അയാളുടെ കണ്ണുകൾ ഇറുകുന്നതും,വികസിക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു ..

ഒരു നിമിഷം,
ഒരേ ഒരു നിമിഷം 
ആ കണ്ണുകൾ എന്നിൽ ഉടക്കി നിന്ന് കൊണ്ട് ഏതോ ഒരു ഓർമയുടെ അറ്റം വരെ സഞ്ചരിച്ചു തിരികെ വരുമ്പോൾ അയാൾ കരയുന്നുണ്ടായിരുന്നു .വിങ്ങി ,വിങ്ങി,പ്പൊട്ടി, പ്പൊട്ടി 
കരയുകയായിരുന്നു..

തിങ്ങി തിങ്ങി വന്ന കണ്ണീർ തുള്ളികൾ പതിഞ്ഞ പച്ചക്കറി മാർക്കറ്റിലെ മണൽ തരികൾ പോലും അയാളുടെ കു‌ടെ കരയുന്നുണ്ടെന്നു എനിക്ക് അന്ന് തോന്നിയിരുന്നു

കരഞ്ഞു കലങ്ങിയ കണ്ണുമായി എന്‍റെ അടുത്തേക്ക് വന്നയാൾ എന്നെ കെട്ടി പിടിച്ചു കവിളിൽ ഒരുമ്മ നൽകിയപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത ആ പ്രവർത്തിയിൽ ഞാൻ അന്ധാളിച്ചു നിൽക്കുമ്പോൾ അതിനിടയിൽ ആ മാർക്കറ്റിൽ എവിടെയോ അയാൾ മറഞ്ഞിരുന്നു..

സ്ഥലകാല ബോധം വീണ്ടെടുത്തു ഞാൻ അയാളെ തിരഞ്ഞ് ആ മാർക്കറ്റ് മുഴുവൻ തേടി അലഞ്ഞിട്ടും അന്ന് എനിക്ക് അയാളെ അവിടെവിടെയും കണ്ടെത്താനായിരുന്നില്ല..
എന്തിനാണ് അയാൾ കരഞ്ഞത് ? എന്തിനാണ് അയാൾ എന്‍റെ കവിളിൽ മുത്തം തന്നത് ? ചിന്തകൾ അന്ന് എന്‍റെ കു‌ടെ വിരുന്നു തെന്നെയായിരുന്നു . അന്നത്തെ രാത്രി കുറെയേറെ കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല ,തിരമാലകൾ ഒഴിച്ചുള്ള സകലതും ഉറങ്ങി പ്രപഞ്ചത്തിലേക്ക് മയങ്ങി വീണിട്ടും എന്തോ ഒരു വല്ലായ്മ എന്നിൽ ഗ്രസിച്ചിരിക്കുന്നു ..ഞാനറിയാത്ത ഏതോ ഒരു ദുഖം എനിക്കുള്ളത് പോലെ. മാത്രമല്ല ഞാനറിയാതെ ഞാൻ അന്ന് കരഞ്ഞു .

എന്റെ മുറിയിലെ തന്തയായ ശിതീകരണ യന്ത്രം മുക്കിയും മൂളിയും ഏതോ വലിയ ചുരം കയറി കൊണ്ടിരിന്നു. എന്‍റെ എല്ലാ ഭാരവും ചുമന്നു കൊണ്ട്
പക്ഷെ അയാളുടെ മുഖം അപ്പോഴും ഒരു ചോദ്യം പോലെ എനിക്ക് ചുറ്റും നടക്കുന്നത് പോലെ

അയാൾ എന്‍റെ കു‌ടെ റുമിൽ ഉള്ളത് പോലെ 
പ്പെട്ടെന്നു ഒരു സംശയം എനിക്ക് തോന്നി.
ആരോ ഒരാൾ റുമിൽ നിന്നും പിൻവലിഞ്ഞുവോ ?
ഇല്ല എനിക്ക് തോന്നിയതാവാം .അതെ രണ്ടു കണ്ണുകൾ എന്നെ ശ്രദ്ധിച്ചു കൊണ്ട് ഇവിടെ നിന്നിരുന്നില്ലേ ?ഇല്ല തോന്നിയതാവാം എന്നാശ്വസിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിന്‍റെ ഉള്ളിൽ ഒരു നേരിയ നടുക്കം തോന്നാതിരുന്നില്ല 

പിന്നെ പുറത്തു നിന്നും കേൾക്കുന്ന ഓരോ അനക്കവും എന്നിൽ ഒരു തരം ഭീതി പടർത്തി അത് അങ്ങിനെയാണല്ലോ.എന്തെങ്കിലും ഒരു പേടി തട്ടിയ മനസ്സിൽ പിന്നെ തോന്നുന്നതെന്തും ഭീതിയുടെ പരിവേഷമുള്ളതാകും ............

മനസ്സ് മറ്റോരോ കാര്യങ്ങളിലേക്ക് തിരിച്ചു വിട്ടു ഞാൻ ഉറക്കിനായി കിടന്നു കൊടുത്തു .പതിയെ പതിയെ ഒരു നേർത്ത ഉറക്കം കണ്‍പോളകളെ തഴുകാൻ തുടങ്ങി. പിന്നെ കാര്യമായ ഉറക്കിലേക്കും
ആ രാത്രി അവസാനിച്ചു ,പകൽ കടന്നു വന്നു .............

പകലും രാത്രിയും പുതു വസ്ത്ര മണിഞ്ഞു മാറി മാറി എനിക്ക് മുന്നിലൂടെ കടന്നു പോയികൊണ്ടിരുന്നപ്പോഴും എന്‍റെ കണ്ണുകൾ അയാളെ തേടി കൊണ്ടിരുന്നു ,നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം സാധിപ്പിച്ചു തരാൻ ഈ പ്രപഞ്ചവും അതിലെ ചരാചരങ്ങളും നമുക്ക് കൂട്ട് നിൽക്കും എന്ന് പറഞ്ഞ പൌലോ കൊയ്ലയുടെ വാക്കുകൾ അത് എത്ര ശെരിയാണ് .കാലം എനിക്ക് വേദി ഒരുക്കി തന്നു എന്ന് തന്നെ പറയട്ടെ ....

ഇന്നലെ ഞാൻ അയാളെ വിണ്ടും കണ്ടു മുട്ടി..
നിരബാധിച്ച താടി രോമങ്ങളെ തലോടി കൊണ്ട് അയാൾ ആ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾക്ക്‌ അഭിമുഖ മായി ഞാനിരുന്നു ,പതിയെ പതിയെ ഓരോന്ന് ചോദിച്ചറിഞ്ഞു കൊണ്ടിരിക്കവെ
ഒരിറ്റ് കണ്ണ്നീർ തുള്ളി എന്നിൽ നിന്നും അയാൾക്ക്‌ മുന്നിൽ അടർന്നു വീണു ...പിന്നെ ഒട്ടും താമസിച്ചില്ല അയളെ കൂട്ടിപിടിച്ചുകൊണ്ട് രണ്ട് കവിളിലും മുത്തം നൽകി ഞാൻ മെല്ലെ അവിടെ നിന്നും വിട വാങ്ങി.

ഒറ്റപെടലിന്‍റെയും നൊമ്പരത്തിന്‍റെയും ചുഴിയിൽ പെട്ട്പോയ ആ വ്യദ്ധന്‍റെ ചേതോവികാരങ്ങൾ കുറിക്കാൻ എന്‍റെ കയ്യിൽ വാക്കുകളില്ലാ.......

ശുഭം......... മുസ്തു,ഊർപ്പായി

Tuesday, September 17, 2013

ബാല്യകാല സ്മരണകള്‍ !

...........................
ഇന്നലത്തെ
ഉൽസവ  പറമ്പിലെ
ചക്കരമിട്ടായിക്ക്
രുചി തോന്നിയത്
രാവിലെ യായിരുന്നു... 

മോന്തിക്ക്
ഉറക്കമില്ലാതെ
ഉറിയിലുഞ്ഞാലാടിയ
ചക്കര മിട്ടായിക്ക്
രുചി വിതറിയത്
കരിയോല വിടവിലൂടെ
കടന്ന് വന്നൊരു മുട്ട വെളിച്ചമായിരുന്നുവോ..?

നീരു മുഴുവനും ഊറ്റി കുടിച്ച്
അടുക്കളയിൽ  ഒപ്പന പാടിയ
മുട്ട വെളിച്ചത്തിനൊപ്പം
മണ്ണണ്ണ വിളക്കി
ന്‍റെ  നാളം
ചുവട് വെച്ചിരുന്നുവോ...?

അടുക്കളയിരുട്ടിലെ
വേവലാതികളും
ആവലാതികളും
ഉമ്മയുടെ വരവും കാത്ത്
മൗനം പാലിച്ചിരുന്നുവോ..?

സുബ്ഹി ബാങ്കൊലി കേട്ട്
തിരി ഉയർത്തിയ
വിളക്കി
ന്‍റെ  വെട്ടം
കണ്ണുകളെ അലസോര
പ്പെടുത്തിയ ന്നേരം

ഉമ്മയുടെ ഭക്തിസാന്ദ്രമായ
ഖുർആനി
ന്‍റെ  പാരായണവും
അനിയന്‍റെ കൂർക്കം  വലിയും.

തൊടിയിലെ കരിയില
കൂട്ടി തീ കായുന്ന
ഉപ്പയുടെ കണ്ണുകളപ്പോഴും
തെങ്ങി
ന്‍റെ  മുരട്ടിലൂടെ
മുകളീലേക്ക് കയറും

ആറ്റി കുറുക്കിയ
കുറിയരി കഞ്ഞി
മുക്കാല് വെച്ച് മൂപ്പരുകുടിക്കുന്നേരം
"നോക്കീന്ന്"..വിളിച്ച്
കൈയെത്താ  ദൂരത്ത് ഉമ്മയുണ്ടാകും

ഒരുമ്പട്ടോനെ
ഓട്ട് കിണ്ടിയിൽ
ഒട്ടും വെള്ളമില്ലാതിരിക്കുന്നത്
ശൂന്യത്തരാ എന്ന ശകാരം
എനിക്കാണെങ്കിലും ..

കന്നു കാലിതൊഴുത്തിൽ
കെട്ടി തൂക്കിയ
പ്രാക്കിനെ തടുക്കുന്ന
ആ എല്ലി
ന്‍റെ  കഷണം
ഉപ്പയുടെ പ്രാക്കിനെയും തടുത്തിരിക്കാം

Monday, September 16, 2013

ഭ്രൂണ ലോകം ............................ കഴുകൻ കടിച്ചു തുപ്പിയ പെണ്‍ മനസ്സുകൾ അനാഥാലയ ത്തിനു മുന്നിൽ ചിതറി വീണ ആ ദിവസം ആധുരാലായ വളപ്പുകളിലേക്ക് പിഴുതെറിയപ്പെട്ട ഭ്രൂണങ്ങൾ സമ്മേളന നഗരിയുടെ കവാടം കടക്കുകയായിരുന്നു ഭ്രൂണ ലക്ഷങ്ങളിലേക്ക് ഭൂമി ലോകം വിലക്കിയ മുദ്രയും കുത്തി കടന്നു ചെല്ലുമ്പോൾ ലിംഗ നിർണ്ണയം അസാധ്യമായവരുടെ കൂട്ടത്തിലേക്കായിരുന്നു ഞാനും ചെന്ന് പെട്ടത് പിഴുതെറിയപ്പെട്ടവരും, ത്രാണിയില്ലാതായവരും പരാക്രമങ്ങളിൽ പിടി വിട്ടവരും സ്വയം കൂട് ഒഴിഞ്ഞവരും ഭ്രൂണ സംഖ്യാ വർദ്ധനവിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടിരുന്നു ഭൂമി സ്വർഗ്ഗത്തിലെ അമ്മ ഹൂറികളുടെ കഥ കേട്ടവർ നിരീശ്വര 

വാദികളായി മാറുന്നു.
നന്മ നിറഞ്ഞ ഭൂമി ലോക അമ്മമാർ നെറികെട്ട വർഗമെന്നും കെട്ടുകഥകളാണെന്നും വിലയിരുത്തി സമ്മേളന നഗരിയിൽ നിന്നും വിട വാങ്ങിയ ഭ്രൂണങ്ങൾ സനാതമായ ഓർമകളെയും തേടി അലഞ്ഞു

Wednesday, September 11, 2013



അന്ന്
നെല്ല് കുത്തി
ക്കൊണ്ടിരിക്കെ
അമ്മ ഒരോട്ടമായിരുന്നു.
ഇരുട്ടറയിലെ
അരണ്ട വെളിച്ചം
അനിയന്‍റെ പിറവിക്ക്
സാക്ഷി...

ദൈവം കാരുണ്യവാൻ !
വചനം മുഴങ്ങി കേള്‍ക്കവെ
ഓടി കിതച്ചെത്തിയ
പേറ്റിച്ചിയുടെ അധരങ്ങളിലും
നന്ദി വാക്കുകള്‍ .

തേന്‍ നുണഞ്ഞ അനിയനും
മധുരം രുചിച്ച ഞാനും
മാംസം സേവിച്ച തൊടിയും

ഇന്ന്
ഓക്സിജന്‍ കുറ്റികള്‍
ഉണ്ണിയുടെ പിറവിക്ക്
സാക്ഷി

രക്തം നുകര്‍ന്ന കത്രികയും.
ഉമിനീരു കുടിച്ച ഞാനും.
അന്നം വിഴുങ്ങിയ
രക്ത ദായകരും................................

Monday, September 9, 2013

       
  വിരിപ്പ്        
                     

.......................
രതി  തപ്പുന്ന
ഇരുകാലികൾ
ആസ്വാദനങ്ങളെ
പൂർണ്ണത  കാണിക്കാതെ 

കറന്നു കളയുന്ന  നാട്ടിൽ

നിശബ്ദത  കനത്തു വീഴുന്ന
രാത്രികളിൽ
അനുരാഗത്തി
ന്‍റെ രക്തഗന്ധം മണക്കുന്ന വിരിപ്പിലേക്ക്
എനിക്ക് മാത്രം  കേൾക്കാവുന്ന
ഞെരക്കത്തേയും  ,മൂളലുകളെയും
വഹിച്ചു കൊണ്ട്
കാതങ്ങൾ  താണ്ടി  വരുന്ന കാറ്റുകളോട്
ഞാനൊരു  ചോദ്യം  ഉന്നയിക്കും
ഒരേ  ഒരു  ചോദ്യം

ഉച്ചവെയിലി
ന്‍റെ തീക്ഷണത ഭൂമിയുടെ  മാറിടം  തുളക്കുമ്പോൾ
ന്‍റെ  ഹ്രദയത്തിന്‍റെ  നെരിപ്പോടിൽ
തിളച്ചു മറിയുന്ന  
വിരഹത്തിന്‍റെ ലാവയെ  കുറിച്ച്

ഉത്തരം  നൽകാനാവാതെ
മരവിച്ച അനുഭൂതികളായി
അകലങ്ങളിലേക്ക് ഓടി  മറയുന്ന
ഞരക്കവും ,മൂളലും
കഴുതകളുടെ  നാട്ടിലെ മൗന
ഗുഹകളിൽ  തല  തല്ലി  ചാകുമ്പോൾ
കേൾവിക്കാരില്ലാത്ത
ഒരു  കാഴ്ച്ചക്കാരനായി
ഞാൻ  മാറി  നിൽക്കും

അന്നേരം  ഓർമകളിൽ
ആ  ഒരു നിമിഷം  തെളിഞ്ഞു  വരും

ദുഖ  ഗദ്ഗദം  നിറഞ്ഞ  മണ്ണ്  
മറന്ന് 
ഹ്രദഹാരിയായ  മണ്ണ്  മനം  നിറച്ച് 
പച്ച  പുതപ്പ്  മൂടി പുതച്ചാ നാട്ടിലെ
നിലാവും  മഴയും  ഇണ  ചേരുന്ന
രാത്രികൾ 

repost
 
 

Saturday, September 7, 2013



തുണികൾ അലക്കുന്ന ദിവസങ്ങളിൽ മാത്രമെ ഞാൻ കെട്ടിടത്തിന് മുകളിലേക്ക് കയറി പോകാറുള്ളൂ.........

പക്ഷെ ഒരു ഉൾപ്രേരണ ഇന്നെന്നെ മുകളിലേക്ക് കൊണ്ട് വന്നിരിക്കുന്നു.
പ്രവാസത്തിന്‍റെ പിരി മുറുക്കങ്ങളിൽ
മനസ്സ് തകർന്നു ഒരു ജീവഛവം പോലെ ഞാൻ ആകാശം നോക്കി മലർന്നു കിടക്കുമ്പോൾ
അലഞ്ഞു നടക്കുന്ന ഒരു തെണ്ടി കാറ്റ് എന്തോ ഒന്ന് ചെവിയിൽ മന്ത്രിച്ചു കൊണ്ട് എനിക്ക് ചുറ്റും നടക്കുന്നുണ്ട്.
കൂട്ടിന് ഒരു തരം ഏകാന്തതയും എന്നോടൊപ്പമുണ്ട് ,ഏകാന്തതയിൽ പലതും ചിന്തിച്ചു കൊണ്ടിരിന്നു ,ഇത്തരമവസരങ്ങളിലെ ആലോചനകൾ വല്ലാതെ കാട് കയറുമല്ലോ ?

അന്നൊരിക്കൽ കുട്ടിക്കയുടെ കു‌ടെ ഇത് പോലെ കിടന്ന ആ ദിവസം എന്നിലേക്ക് ഓടി വന്നു.
കുട്ടിക്കയെ കുറിച്ച് ഞാൻ കുറച്ചു നേരം ചിന്തിച്ചു പോയി. ഇന്ന് ഒന്ന് വിളിക്കണം .ഒരു മിച്ചു കുറെ കാലം താമസിച്ചവരല്ലെ..ഇരുപത്തിയഞ്ചു കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി പോകുമ്പോൾ
എന്നോട് കുട്ടിക്ക ഒരു കാര്യം പറഞ്ഞിരുന്നു. അധിക കാലം ഇവിടെ നിൽക്കരുത് , എല്ലാ പ്രശ്ങ്ങളും പരിഹരിച്ചു കൊണ്ട് നാട്ടിൽ പോകാൻ സാധിക്കില്ല .ഇവിടെ വേരുറക്കാതെ നോക്കണം .പ്രാവാസിയായ ഏതൊരുത്തന്‍റെയും നയനങ്ങൾ ഈറനണയിക്കുന്ന ആ രംഗം...
കുട്ടിക്കയെ കുറിച്ചുള്ള ചിന്തകൾ കാട് കയറി കൊണ്ടിരുന്നു.
വിളറിയ ചന്ദ്രകലയും നോക്കി ഞാനങ്ങിനെ കിടക്കുമ്പോൾ എന്റെ ഓരോ രോമകൂപങ്ങളെയും തട്ടി ഉണർത്തി കൊണ്ടിരുന്നു ആ തെണ്ടികാറ്റപ്പോഴും

പതിയെ ഞാൻ ഏഴുന്നേറ്റ് റൂമിലേക്ക് നടക്കവെ
ആ തെണ്ടിക്കാറ്റ് എന്നോട് മനസ്സിലാകാത്ത ഭാഷയിൽ എന്തോ മന്ത്രിച്ചു കൊണ്ട് മുന്നോട്ട് കടന്നു പോയി.........
വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ എന്‍റെ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു ,കുറെ നേരമായി നിന്നെ ആരോ വിളിക്കുന്നു എന്ന് സഹപ്രവർത്തകൻ കൂടി പറഞ്ഞപ്പോൾ ഞാൻ ആ ഫോണെടുത്തു

നാട്ടിൽ നിന്നും കുട്ടിക്കയുടെ മകനായിരുന്നു അത്
ഒരു പരിഭ്രമത്തോടെയാണ് അവൻ എന്നെ വിളിച്ചത്
ആ വിവരം ഞാൻ കേൾക്കുമ്പോൾ എന്‍റെ നെഞ്ചിടിപ്പിന്‍റെ ശബ്ദം എനിക്ക് തന്നെ കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു .

അതെ കുട്ടിക്ക മരിച്ചിരിക്കുന്നു
ഞാൻ കുട്ടിക്കയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന അതെ നേരം

ഓരോ രാത്രിയും ഇരുണ്ട് വെളുക്കുമ്പോൾ ആർക്കും ആരെയും നഷ്ട്ടപ്പെടില്ലെന്നന്താണ് ഒരുറപ്പ്‌

Thursday, September 5, 2013

കടത്തിണ്ണയിലെ   ആത്മാക്കൾ      
        
.......................................
ആകാശത്തിന്‍റെ പള്ളയിൽ ആരോ ഒരു കത്തി കുത്തി കയറ്റുന്നു .
ഒരു മിന്നലും ശക്തിയായി ഇടിയുമുണ്ടായി .ഛിന്ന പിന്നം പെയ്തിറങ്ങിയ മഴ പിണങ്ങിയും, ഇണങ്ങിയും പിന്നെ പിറു പിറുത്തും കൊഞ്ചിയും ...........താമസിച്ചില്ല  മഴയുടെ ആരവം കൊഴുക്കുന്നു. 
വെളിച്ചം മായുന്നതും ,ഇരുളുന്നതും നോക്കി നിൽക്കവെ  പ്പെട്ടെന്നു വൈദ്യുതി ബന്ധം നിശ്ച്ചലമായി.

ആകസ്മികമായ ആ പ്രവണതയെ കടക്കാരൻ പ്രാകി ".ഒരു മുടിഞ്ഞ മഴ " ആ കവലയിലെ ഒട്ടു മിക്ക കടക്കാരും ആ പ്രാക്കിനെ ഏറ്റു പറയുമ്പോൾ 
മെഴുകുതിരിയുടെ വെട്ടം ആ കവലക്ക്‌ പുതിയ ജീവൻ നൽകി കൊണ്ടിരുന്നു ...

ആ പട്ടണത്തിന്‍റെ മുകളിലേക്ക്  രാത്രിയുടെ കരിം പുതപ്പ്  വീണ് പോയിട്ട് നാഴികകൾ  പിന്നിട്ടിരിക്കുന്നു .
ആകാശം  ഒരു  നക്ഷത്രകുഞ്ഞിനെ പോലും പ്രസവിക്കാത്ത  ആ  രാത്രി ,
തെരുവ് വിളക്കിന്‍റെ വെട്ടത്തിൽ  നിർത്ത മാടുന്ന  ചെറു പ്രാണികൾ, അലഞ്ഞ്  നടക്കുന്ന  നായ കൂട്ടങ്ങൾ ,മേഞ്ഞ് നടക്കുന്ന  നാൽകാലികൾ, കടത്തിണ്ണകളിൽ മൂടി  പുതച്ചുറങ്ങുന്ന  നാടോടികൾ,
നിശബ്ദമായ ആ  തെരുവിൽ  ഉറക്കമില്ലാതെ ഇരുട്ടിന്‍റെ  മറവിൽ ആ കണ്ണുകൾ  എന്തിനെയോ  പ്രതീക്ഷിച്ച് കൊണ്ട്  നിലയുറപ്പിച്ചു .

ഭൂമിക്കും  ആകാശത്തിനും ഇടയിലുള്ള  ലോകത്ത്  നിന്നും  ആത്മാക്കൾ കൂട്ടംകൂട്ടമായി  ആ  തെരുവിലേക്ക് ഇറങ്ങി  കൊണ്ടിരുന്നു. ആർത്തിയുടെ  ആഴക്കയങ്ങളിൽ  മുങ്ങി  മരിച്ച ഒരു ആത്മാവിനെയും  ചുമന്നു കൊണ്ട് അവർ  പോകുകയാണ് ഭൂമിക്കടിയിലെ ആകാശത്തേക്ക്

അന്നേരം കാത്തു നിന്ന ആ  കണ്ണുകൾ   തിളങ്ങി  കൊണ്ടിരുന്നു. 

ഭ്രാന്തമായ  ഒരു ആവേശം ആ ഉടലിൽ  തുള്ളി  ചാടി  . നിശബ്ദമായ  ഒരട്ടഹാസം  അവിടെ  മുഴങ്ങിയപ്പോൾ  നാൽകാലികൾ കാതുകൾ കൂർപ്പിച്ചു  പിടിച്ചു .

പെടുന്നനെ  എന്തോ  ഒന്ന്  കണ്ട്  ഭയന്നത് പോലെ   തെരുവിലെ  ഒരു  നായയാണ്‌ ആദ്യം  കുരച്ചു  തുടങ്ങിയത് .പിന്നെ  പിന്നെ  ആ തെരുവിലെ   ഓരോ  നായകളും  അത്  ഏറ്റ്  കുരക്കാൻ തുടങ്ങി

കടത്തിണ്ണയിൽ  അഭയം  തേടി ഉറങ്ങി  കിടന്ന  ആ ബാലിക
ഭയാനകമായ  ആ  അന്തരീക്ഷത്തിലേക്ക് കണ്ണുകൾ  തുറന്നു ആന്തരികമായ  ചില നിർദേശങ്ങൾ കിട്ടിയവളെ പോലെ  അവൾ  ആ കണ്ണുകളെയും  ലക്ഷ്യമാക്കി  നടന്നു  കൊണ്ടിരുന്നു

എഴുതികൊണ്ടിരിക്കുന്ന  കഥയിൽ  നിന്നും 

Wednesday, September 4, 2013



ഖുർആൻ  പിന്നെയും  പിന്നെയും  വിശാലമാവുകയാണ്
ചിന്തിക്കുന്നവർക്കെന്നും  ഇതിൽ ദ്രിഷ്ടാന്തമുണ്ട്.
ഞാൻ രണ്ട് ചെടി നട്ടു. ഒരേ  ജാതി , ഒരേ  ഇനം,
ഒരേ  കിണറിലെ  വെള്ളമാണ് ഞാനതിനു  കോരി  ഒഴിച്ചത്.
ഒരേ  ചാ ക്കിലെ  വളമാണ്  അവ രണ്ടിനെയും  ഊട്ടിയതും.
എന്നിട്ടും  ഒരു  ചെടി  തന്ന  പൂവിനു വെള്ള  നിറം  ഞനൊരിക്കലും  അതിനു പാല്  കോരി  ഒഴിച്ചിട്ടില്ല ,ഒരു  ചെടി  തന്ന പൂവിനു ചുകപ്പ്  നിറം  ഞാനൊരിക്കലും  അതിനു  ചോരയും  കോരി  ഒഴിച്ചിട്ടില്ല.. കണ്ണിനു  കുളിർമയേകുന്ന ഈ  വർണ്ണങ്ങൾ  എവിടെ  നിന്നാണ്  ഉത്ഭവിച്ചത്‌
വിസ്മയകരം  തന്നെ !

നിങ്ങൾ  കടലിലേക്ക്  നോക്കിയിട്ടുണ്ടോ ?
സാധാരണ  ജലം  തന്നെ  പക്ഷെ  ആ  തിരയിളക്കം  ആ  ചലനം  നിങ്ങൾ  ശ്രദ്ധിച്ചിട്ടുണ്ടോ ?കടലിൽ നിന്നും  ഒരു  പാത്രത്തിൽ  വെള്ളമെടുക്കുമ്പോൾ
ആ  തിരയിളക്കമോ  ചലനമോ  കാണുന്നില്ല .ഹൈഡ്രജന്റെയും ഓക്സിജന്റെയും  മിശ്രിതത്തിനിടയിൽ  എവിടെയോ ഒളിപ്പിച്ചുവെച്ച  ഒരു  ശക്തിയും ഊർജ്ജവും.....  വിസ്മയകരം തന്നെ