Monday, November 12, 2012

ഉമിക്കരി


അന്ന് നെല്ലിന്
പ്രായം തികഞ്ഞ ദിവസം.
അവളെ തറവാട്ടിലെ
ഇരുട്ടറയിലേക്ക്
ആനയിച്ചു.

പിന്നീട് ഒരിക്കലവളെ
എണ്ണ തേപ്പിച്ച്
ആവി പിടിപ്പിച്ച്
കുളിപ്പിച്ചാനയിച്ചത്
മുറ്റത്ത് വിരിച്ച
അച്ചിപായയിലേക്കും.

ആ പകലിലു അവളുടെ
മേനിയിലുരസിയ
സൂര്യനതിരു കടന്നത്
മാനത്ത് പതുങ്ങി നിന്ന
ചന്ദ്രനും കണ്ടിരുന്നു.

ഗറ്ഭം പേറിയ അവളെയും
ചുമന്ന് ആശുപത്രിയിലേക്ക്
ഞാന് നടന്നത് ഓറ്ക്കുന്നു.

പൊടിമില്ല് ആശുപത്രിയിലെ
പ്രസവ മുറിയിലു കിടന്ന്
പേറ്റു നോവിനാലെ അവള്
അലമുറയിട്ട് കരഞ്ഞതും
ഞാന് കേട്ടിരുന്നു.

അവസാനം നൊന്ത് പ്രസവിച്ച
കുഞ്ഞിന് ഉമിക്കരി എന്ന്
പേരിട്ടതാരാണ്..

ഉമിക്കരിക്ക് ഊഞ്ഞാല്
കെട്ടാനായി വന്ന മുറ്റത്തെ
കമുങ്ങിലെ പാള
കയറ് കുരിക്കിയത്
ആ ഇറയിലായിരുന്നു...

അന്ന് ഉമിക്കരിയെ
മുത്തമിട്ട ഓറ്മകളുമായി
എന്റെ വിരലിന്നും ജീവിക്കുന്നു...

No comments:

Post a Comment