Monday, May 27, 2013


നിലാവ്
..............................
മണല്‍ കാടിന്‍റെ ആകാശത്ത്
തീ മേഘങ്ങള്‍ ഇണ ചേരുമ്പോള്‍
മഴ മേഘങ്ങളെ മാടി വിളിച്ചവള്‍
എന്‍റെ താഴ്വാരങ്ങളിലേക്ക് ചമഞ്ഞു വന്നു

പ്രവാസത്തിന്‍റെ തീ മഴകളില്‍
നീ കുടയായി വിടര്‍ന്നപ്പോള്‍
സന്തോഷ വാക്കുകള്‍ കൊണ്ടെന്നെ
തണ്പ്പിച്ചതും ,നോട്ടങ്ങള്‍ കൊണ്ട്
പുതപ്പിച്ചതും.

ഞെട്ടി ഉണരാത്ത നിദ്രകളില്‍
സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചതും
ഒറ്റപ്പെടലിന്‍റെ വഴി തടഞ്ഞു വെച്ച്
വിരഹങ്ങളുടെ ഗതികളെ മാറ്റി വിട്ടതും,

രാത്രിയുടെ യാമങ്ങളില്‍ നീ ഒരുക്കിയ
സംഗീത വിരുന്നുകളില്‍ ഉന്‍മാദകോപ്പക്ക് ചുറ്റും
ലാസ്യനിര്‍ത്തമാടി മൃദുല മേനി കൊണ്ടന്‍റെ
ഉന്‍മാദ പാത്രത്തിലെ വീഞ്ഞ് നീ ന്നുകര്‍ന്നപ്പോള്‍

മഴ മേഘങ്ങള്‍ ഉതിര്‍ത്തുവിട്ട മുത്ത്‌ മണികളില്‍
ഞാനും, നീയും, നമ്മുടെ സ്വപ്നങ്ങളും ന്നനയുകയായിരുന്നു....
ഇരുണ്ടു കൂടിയ മഴ മേഘങ്ങള്‍
പെയ്തോഴിഞ്ഞ നിശബ്ദതയില്‍
ഞാനൊരു
കവിത രചിച്ചു "
നിനക്കായി  മാത്രം 

Saturday, May 25, 2013

പ്രതീക്ഷകളൊന്നുമില്ലാതെ  വ്യാകുലപ്പെടുന്ന  ഒരു  കൂട്ടം  മനുഷ്യർ  മറ്റുള്ളവർക്കും  അവർക്കുതെന്നെയും  വിനാശ കാരികളായിരിക്കും.സത്യ വിശ്വാസികൾ പ്രതീക്ഷ  ശാലികളായിരിക്കുമെന്നു ഖുർഹാൻ  ഒന്നിലധികം' സ്ഥലങ്ങളിൽ  പറയുന്നുണ്ട് . നോക്കത്താദൂരത്തു ദിച്ചേക്കാവുന്ന  പ്രതീക്ഷയുടെ  വെളിച്ചക്കീറാണ്  പ്രാർത്ഥനാനിർഭരമായ  വിശ്വാസിയുടെ  ഹ്രദയത്തെ പ്രദീപ്തമാക്കുന്നത്.ദൈവിക  കരുണയിലും  അനുഗ്രഹത്തിലും  സുരക്ഷയിലുമുള്ള പ്രതീക്ഷയില്ലങ്കിൽ  ഈ  ജീവിതം  പിന്നെന്താണ് ..?വിശ്വാസിയുടെ  പ്രതീക്ഷ  ഒരു  വല്ലാത്ത  അനുഭവമാണ്‌  ഒരു  വല്ലാത്ത  അനുഭവം  തെന്നെയാണ്

Thursday, May 9, 2013

 "

പൊതു പ്രവര്‍ത്തകന്‍
..................................................
ശിതീകരിച്ച മുറിയിലെ കമ്പ്യൂട്ടറിന്നു മുന്നിലിരുന്നയാള്‍ ഒരു ഫീച്ചറിനുള്ള മെറ്റീരിയല്‍ പരതി
കൊണ്ടിരിക്കെ, അടുത്ത വീട്ടിലെ കിണറു വറ്റി പോയെന്ന് ഭാര്യ വന്നു പറഞ്ഞപ്പോള്‍
പ്പെട്ടെന്നയാള്‍ പുറത്തേക്കു ഓടി ഗൈറ്റിനു പൂട്ട് ഇടുകയും,
കിണറിന് മുകളിലുള്ള നെറ്റ് വലിച്ചിടുകയും, പൊന്തി വരുന്ന പടികളെണ്ണി സമാധാനിച്ചു കൊണ്ട് വിണ്ടും അയാള്‍ കമ്പ്യൂട്ടറില്‍ പരതി കൊണ്ടിരിക്കവെ

"വരള്‍ച്ചാ പ്രദേശത്തെ നീരുറവകള്‍ "

അയാളുടെ വിരല്‍   മൗസിലമര്‍ന്നു