Thursday, February 28, 2013

വീഴ്ച്ച
.............
നിനക്ക് കഴിയുമോ
ഒരിറ്റ് കണ്ണീരിനോട്
ഹ്രദയം തുറന്നൊന്ന്
ചിരിക്കാന്‍

കരഞ്ഞോഴുകിയ
കണ്ണുനീര്‍ വീണു
നനഞ്ഞ തലയിണ
മാറോട് ചേര്‍ത്തുഞ്ഞാന്‍
നിന്‍റെ പേരാണ് വിളിക്കാറ്

വാതിലില്ലാതെ ഇരുണ്ട
പ്രവാസ മുറിയില്‍
നെടുവീര്‍പ്പുകള്‍
എത്ര മരിച്ചു വീണു

എന്നിട്ടും
കേള്‍വിക്കാരനില്ലാത്ത
ഒരു പാട്ട് കാരനായി
ഞാന്‍ പാടുന്നു

Wednesday, February 27, 2013

ഉറുമ്പുകളുടെ
ഘോഷയാത്രയിലേക്കെന്ന പോലെ
മനസ്സ് ചത്ത ഒരു ശവവുമായി
ഓടുന്ന എന്‍റെ വാഹനം

ചിന്നി ചിതറിയ
ശരീരങ്ങളില്‍ മനസ്സുകള്‍ മുട്ടി
ചിന്തകളിലേക്ക് ഓടവെ-

വെള്ള പുതച്ച പുടവകളില്‍
രക്തം വരച്ച  ആര്‍ട്ട് ഗാലറിക്കു
മുന്നില്‍ ഒച്ചായി മാറിയപ്പോള്‍
ചിതറിയ മോഹങ്ങള്‍ ,
സ്വപ്‌നങ്ങള്‍ ,
മുറിഞ്ഞ വാക്കുകള്‍ ,
ബാക്കി വെച്ചത്,
പറഞ്ഞു തീരാത്തത്.

ഒന്ന് വേഗം പോടാ
ഇതിലെന്തിരിക്കുന്നു
എന്‍റെ വിമാനം മിസ്സാകും
എന്ന വാക്ക് കേട്ടപ്പോഴാണ്
ഞാനൊരു  ശവം ചുമന്നോടുന്ന
ഉറുമ്പാണന്ന കാര്യം മനസ്സിലായത് ...





Tuesday, February 26, 2013



ഭൂലോകം
വിരല്‍ തുമ്പിലാക്കി
മുഖ പുസ്തകങ്ങളില്‍
ഉള്‍വലിഞ്ഞിരിന്നവര്‍
നെല്ല് കായ്ക്കുന്ന
മരങ്ങളെ കുറിച്ചും
പുളി വിളയുന്ന
വള്ളികളെ കുറിച്ചും
ചോദിച്ച്‌ മനസ്സിലാക്കാനായി
ഒരു കര്‍ഷകനെ തേടി അലഞ്ഞു നടന്നു
അവന്‍  കളിക്കുകയായിരുന്നു
പ്ലേസ്റ്റെഷനും,ക്രിക്കറ്റും
അവന്‍  പരതുകയായിരുന്നു
മുഖ  പുസ്തകവും , വലകളും

അന്നേരം
ഞാന്‍  അലയുകയായിരുന്നു
ഓര്‍മകളിലൂടെ
പാട  വരമ്പിലൂടെ

അലഞ്ഞ്  നടന്ന  കാലം
അരച്ചാന്‍ നിറച്ചത്
അച്ഛായന്‍റെ  അച്ചിപുളിയും
ഹാജിയാരുടെ കോട്ടാങ്ങയും
ഉഷയേടത്തിയുടെ  ഊര്‍ക്കാ പുളിയും..
.
എന്‍റെ  ഓര്‍മകളെ  തട്ടി മാറ്റി
അവന്‍ എന്നോട്  ചോദിച്ചു തുടങ്ങി
നെല്ല് കായ്ക്കുന്ന  മരങ്ങളെ പറ്റിയും
അച്ചിപുളി വിളയുന്ന  വള്ളികളെ  കുറിച്ചും


Sunday, February 24, 2013

വെയിലിന്‍റെ
മുള്ളുകള്‍
മുഖത്ത്
വീണപ്പോള്‍
തളിരിട്ട
മോഹങ്ങള്‍
വിലപിക്കാന്‍
തുടങ്ങുന്നു.   
പേറുന്ന
മോഹങ്ങള്‍  രോമ
കൂപങ്ങളില്‍
കണ്ണീരുതിര്‍ത്തപ്പോള്‍
ഞാനറിഞ്ഞു  ഈ
ജന്‍മത്തിനുപ്പുരസമെന്നു. 


വിയര്‍പ്പ്
തുള്ളികള്‍
മേഘങ്ങളില്‍
ഘനീഭവിച്ചപ്പോള്‍
ഞാനാശിച്ചു.
ഒരു നാള്‍  കുളിര്‍മയായ്
പൈതിറങ്ങണമെന്നു... 
താപ  കുതിപ്പുകള്‍
ഈന്തപനകളില്‍
കിതപ്പുകള്‍
വിതറിയപ്പോള്‍
ഞാനറിഞ്ഞു.  
അമ്രതമാണ് ഈ ചൂട്
ഈന്ത കനികള്‍ക്ക് .
പ്രക്രതി  ജാലകം
തുറന്നപ്പോള്‍
ഞാനറിഞ്ഞു. 
ഋതുഭേദങ്ങളില്‍
ദ്രഷ്ട്ടാന്ത മുണ്ട്
മാനവര്‍ക്ക് ...................








ദുബായി മാളിന്‍റെ
മേല്‍കൂരക്ക്  മുകളില്‍
സപ്ത വര്‍ണ്ണങ്ങള്‍
നഗ്നത കാട്ടി 
ആനന്ദനിര്‍ത്തമാടിയപ്പോള്‍
എല്ലാം  മറന്നയാള്‍
എന്നില്‍ നിന്നും
പുറത്തേക്ക്  ചാടി...

ആകാശത്ത് ഒരു കൊള്ളി മീന്‍
പ്രകാശ  യാത്ര  നടത്തുന്നത് 
കണ്ടപ്പോള്‍ 
മൗന മാളങ്ങളിലേക്കയാള്‍
വീണ്ടും  വലിഞ്ഞു  കയറി 

Thursday, February 7, 2013

എന്‍റെ  ഒരു  ഡയറി കുറിപ്പ്
.........................................
ഞങ്ങള്‍  ഒരു  യാത്രയിലായിരുന്നു ദുബായ് നഗരത്തിലൂടെ വാഹനം
കടന്നു  പോകവെ.എതിര്‍ ദിശയിലൂടെ കടന്നു പോകുന്ന
മെട്രോട്രയിന് കണ്ട്  ഫഹദ് മുഹമ്മദ്‌ കുളത്തൂരും,
ഫവാസ് പോറ്റാനിക്കലും കുട്ടികളെ പോലെ ആര്‍ത്തു  വിളിച്ചു
ഇതല്ലാം  ഞാനെത്ര കണ്ടു  എന്ന ഭാവത്തോടെ മെട്രോട്രയിന് ഒന്ന് നോക്കുക
പോലും  ചെയ്യാതെ  ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞ്  വിഷാദം  ബാധിച്ച വനെ പോലെയിരിക്കുന്ന
ഹംസ നീലങ്ങത്തിനെ കണ്ടപ്പോള്‍ ഞാന്‍ സംശയിച്ചുപോയി മെട്രോയുടെ നിര്‍മാണം അവന്‍റെ വിട്ടുമുറ്റത്തങ്ങാനും ആയിരിക്കുമോ ?
സൗഹൃദസമാഗമങ്ങളുടെയും സാന്നിധ്യത്തിന്‍റെയും  ആനന്ദമറിയാതെ  മാളങ്ങളില്‍ അടയിരിക്കുന്നവരെ  എനിക്ക്  ഒരിക്കലും  കുതറി  മാറാന്‍  കഴിയാത്ത  ആ സ്മരണ കളുടെ  കാര്‍  മേഘം എന്‍റെ  ചിന്തകളില്‍ ഉരുണ്ടു  മൂടിയ പ്പോള്‍  ഞാന്‍  പെയ്യുകയാണ്  ആടി തിമിര്‍ത്തു  പെയ്യുകയാണ്
മഴയോട്  ചോദിക്കരുത്  ഓര്‍മകളിലെ  രാഗങ്ങളെ കുറിച്ച്
ഞാന്‍ അതില്‍  നനയുകയാണ്‌  മഴയോട് ചോദിക്കരുത് അനുഭൂതികളെ  കുറിച്ച് 
 
 
കാര്‍  

Wednesday, February 6, 2013


ആരൊക്കെയോ നടന്ന
വഴികളിലൂടെയാണ്
ഞാനും  നടക്കുന്നത്
ഞാന്‍  നടക്കുന്ന
വഴികളിലൂടെ
എന്‍റെ  മകനും 
നടക്കുന്നു ....
എന്നിട്ടും
അവന്‍  നടക്കുന്നത്
അവന്‍റെ  വഴികളിലൂടെ
ഞാന്‍  നടക്കുന്നത്
എന്‍റെ  വഴികളിലൂടെ 

Tuesday, February 5, 2013

അടയാളം ...........
.......................
മീസാന്‍  കല്ല്‌
അതൊരു കേള്‍പ്പിക്കലാവുന്നു.
ഓര്‍മകളുടെ
ശ്മശാനങ്ങളില്‍
നിന്നും  ഓടി 
വരുന്ന നിന്‍റെ
വാക്കുകളെയും ,
ചിരികളെയും ,
തമാശകളെയും......

മീസാന്‍ കല്ല്‌
അതൊരു 
ഓര്‍മപെടുത്തലാവുന്നു.
മൂടികെട്ടിയ 
മറവിക്ക്  മുകളില്‍
കൂര്‍ത്ത മുന തട്ടി
അകതാരില്‍ വിങ്ങിയ 
വേദനകളും ,വിരഹങ്ങളും ,
ദുഃഖങ്ങളും ,പുറത്തേക്ക് ഒഴുക്കി
കറപിടിച്ച ഓര്‍കളെ
തട്ടി ഉണര്‍ത്തന്നതിന്‍റെ .....

മീസാന്‍ കല്ല്‌
അതൊരു  സത്യമാവുന്നു.
ഭൂമിയില്‍  ഒരാള്‍ക്കും
തടുക്കാനാവുന്നില്ലാ
കരുണവാന്‍ ഹിമകണം
ചൊരിയുന്ന വിശുദ്ധ താഴ്വര
തേടി പോകുന്നവരുടെ
സത്യമാം യാത്രയെ...

മീസാന്‍  കല്ല്‌
അതൊരു കൂടണയലാവുന്നു.
പൂക്കുന്ന  വസന്തങ്ങളില്‍
കാറ്റ്പാടുന്ന ചില്ലകളില്‍
സ്വര്‍ഗ ത്തിന്‍റെ പൂന്തോട്ടങ്ങളില്‍............

മീസാന്‍ കല്ല്‌
അതൊരു അടയാളമാവുന്നു
ഒരു നിമിഷത്തിനുള്ള
ഒരേ ഒരു നിമിഷം ഈ മണ്ണില്‍
ജീവിച്ചതിന്‍റെ ഒരടയാളം ...........