Thursday, August 29, 2013

അമ്മ  തന്നു വിട്ട 
കഞ്ഞി കലവുമായിപാട വരമ്പിലൂടെ
അപ്പനെ തേടി പോകവെ

അപ്പനും , മൂരികളും ,
അവരുടെ
പതിനൊന്നു  കാലുകളും
മുപ്പത്തിമൂവായിരം വട്ടം
വ്രത്തം വരക്കുന്നത് 
ഞാന്‍ കണ്ടിട്ടുണ്ടു...

അപ്പന്‍ കടിച്ച് വെച്ച
കാന്താരി മുളകും,
ബാക്കി വെച്ചകഞ്ഞിയും, പ്ലാവിലകൂട്ടി _കൈതോല വരമ്പിലിരുന്നു
കുടിക്കവെ                                                                  
വെള്ളകൊക്കുകള്‍ 
അപ്പനു പിന്നാലെ നടക്കുന്നതും 
ഞാന്‍ കണ്ടിട്ടുണ്ടു ....

കിളിർന്ന മണ്ണുകളിൽ
പ്രക്രിതിയുടെ  പാട്ടുകൾ പാടി
തവളകളും ,പുൽച്ചാടികളും
തുള്ളി  കളിക്കുന്നതും   ഞാൻ  കണ്ടിട്ടുണ്ട്

ഒടുവിൽ
തെങ്ങോലകളിൽ
കല പില  കൂട്ടിയ കാക്ക കൂട്ടം
 കഞ്ഞി  ക്കലം കൊത്തി
വലിക്കുന്നതും  ഞാൻ  കണ്ടിട്ടുണ്ട്

ചിതലരിച്ചു  തുടങ്ങിയ
ഓർകളെ   സുക്ഷിച്ച്
വെച്ചിട്ടുണ്ട് വീണുടഞ്ഞൊരു 
മണ്‍ പാത്രത്തിൽ
ഞാനിന്നും

Wednesday, August 28, 2013




ഇബ് ലീസ്
.............................
സുന്ദരനായ മീൻ കച്ചവടക്കാരൻ ആലിയുടെ കൂടെ ഇന്നവനെ വിണ്ടും കണ്ടു മുട്ടി
കവലയിൽ നിന്നും ഊടു വഴികളിലൂടെ മീൻ കൊട്ടയുമയി ആലി നടന്നു നീങ്ങുമ്പോൾ ഗാംഭീര്യ മുള്ള ശബ്ദം കേട്ട് ചില കുളങ്ങൾ പ്രകമ്പനം കൊള്ളും
കാത്തയും ,അദീജയും , ജാനമ്മയും ,ആലിയുടെ വരവും കാത്തു കവലകളിൽ മുഷിയാതെ നിൽക്കുമ്പോൾ
പൊതിഞ്ഞ് കൊണ്ട് നടക്കുന്ന ഇളം പപ്പായക്ക്‌ മുകളിൽ നഖം തട്ടി കറയൊലിക്കുന്നേരം ചില കുളങ്ങളിൽ കഴുകി ആലി വീണ്ടും കച്ചവടം പൊടി പൊടിക്കും
കുളങ്ങളിലെ ഓളങ്ങൾക്ക് ആന്ദോളനം നൽകി ആഴിയിലേക്ക് കലരുന്ന കറകളിൽ ജീവനില്ലാത്ത അണുക്കളാണെന്ന് കുളങ്ങൾ തിരിച്ചറിയും  

ശിഖണ്ഡി'യാണെന്ന തിരിച്ചറിവിൽ ജീവിതം ഉടഞ്ഞുപോയവളെ തന്നെ ആലി നിക്കാഹ് കഴിക്കാനൊരുങ്ങിയപ്പോൾ കാത്തയും .അദീജയും ഒട്ടും ആശ്ച് ര്യമില്ലാത്തവരാകവെ_ തോല്കളഞ്ഞ പപ്പായയുടെ മധുരം നുണഞ്ഞ ഓർമകളിൽ ജാനമ്മ മൂകത വരിക്കും 
ചെക്കന്റെ നന്മ കണ്ട അനാഥാലയ സെക്രട്ടറി കൂര വെക്കാൻ ഒരിടം കൊടുത്തപ്പോൾ ആലിയുടെ മതിപ്പ് അങ്ങാടിയിൽ പൂത്തുലഞ്ഞു ആലി ഇന്നും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു ആർക്കും പിടുത്തം കൊടുക്കാതെ,,,,,,,,,,,,,, ആലി വല്ലാത്തൊരു സംഭവം തന്നെ

Monday, August 26, 2013

ഒരിറ്റ്  വെള്ളം  എനിക്ക്  വേണം
എത്രയും പ്പെട്ടെന്നു  എന്നെ  ഒന്ന്  ആശുപത്രിയിൽ
എത്തിക്കാമോ ?ആ യാചനയെ  ഇവിടെത്തെ  നിയമാവലികളെ  ഭയന്ന്
കേൾക്കാതെ  പോകുമ്പോൾ  എന്‍റെ   നിസ്സംഗതയോട്
ആ  വാചകങ്ങൾ  സഹതപ്പിച്ചുകൊണ്ടിരുന്നു .മനുഷ്യത്വത്തിന്‍റെ   മൂല്യവും,
കരുണയുടെ  ഉറവയും,സ്നേഹത്തിന്റെ  വിശാലതയും, ഊട്ടിയുറപ്പിക്കാൻ
അവസരം  കണ്‍മുന്നിൽ  വന്നു  ചേർന്നിട്ടും  നിസ്സഹായരായ  മനുഷ്യക്കോലങ്ങളോട് എത്ര  എത്ര  ജീവനുകൾ  യാചന  നടത്തി  കാണും
ഈ നാട്ടിലെ  നിരത്തുകളിൽ

Sunday, August 25, 2013

ഇന്നത്തെ ചിന്ത 

...............................
ദുബായിൽ നിന്നും  അബുദാബിയിലേക്കുള്ള
ഇന്നത്തെ യാത്രയിൽ  വാഹനത്തിൽ മുഴങ്ങി കൊണ്ടിരിന്ന  സംഗീത ലോകത്ത് ഭാരകെട്ടുകൾ ഇറക്കി വെച്ച് നിദ്രയുടെ കായലോരത്ത് ഒരല്പ നേരം ഞാനിരുന്നു . നർമ്മ സല്ലാപം നടത്തി ഇര തേടുന്ന പരൽ മീനുകളെ പോലെ സന്തോഷങ്ങൾ എനിക്ക് ചുറ്റും നീന്തി തുടിച്ച് കൊണ്ടിരിന്നു. പ്പെട്ടന്നാണ് അത് സംഭവിച്ചത് 
ഘോരമായ ആ ശബ്ദം കേട്ട് വെടിയൊച്ച കേട്ട പറവകളെ പോലെ സന്തോഷങ്ങൾ എന്നിൽ നിന്നും ഓടി മറയുമ്പോൾ ഭയം മെല്ലെയൊന്നു തല ഉയർത്തി വീണ്ടും ചുരുണ്ട് മൂടി കിടന്നു .റോഡിൽ ചിന്നി ചിതറിയ ജന്മങ്ങൾ , ആർത്തനാദങ്ങൾ ,ദീനരോദനങ്ങൾ , സൂചി മുനകളായി അന്തരാത്മാവിലേക്ക് തുളഞ്ഞു കയറുമ്പോൾ വേദന ചോർന്നു പോയൊരു ഭയം ഒച്ചിനെ പോലെ പുറത്തു കടന്നു. അന്നേരമാണ് ആ തിരിച്ചറിവ് ഞാനറിയുന്നത് പ്രവാസ ജീവിത പ്രാരംഭ കാലങ്ങളിൽ നഷ്ട്ടങ്ങൾ കണ്ണിലും ,കാതിലും വന്നലക്കുമ്പോൾ അസ്ത്രം കണക്കെ പുറത്തു ചാടുന്ന ഭയങ്ങൾ ഇന്ന് ഒച്ചിനെ പോലെ യാണ് അരിച്ചു നീങ്ങുന്നതെന്നു ...
ആത്മബന്ധങ്ങളെ വേരോടെ പിഴുതെറിഞ്ഞ പാലായനങ്ങളിൽ പലതും എനിക്ക് നഷ്ട്ടപ്പെട്ടു ആരോടാണ് ഞാനിതൊന്നു പറയുക!
ഞാൻ മരവിച്ചിരിക്കുന്നു ,സ്വന്തം അയൽ വാസികളുടെ മരണം എന്തിനേറെ പറയുന്നു കു‌ടെ പിറപ്പുകളുടെ മരണങ്ങൾ കണ്ടിട്ട് പോലും മൂടി പുതച്ചു കിടക്കുന്ന ഭയത്തെ തെല്ല് അതിശയത്തോടെ തെന്നെ ഞാൻ നോക്കി കണ്ടു

കു‌ടെ വന്നവരെ നഷ്ട്ട പ്പെട്ട് റോഡരികിൽ തളർന്നിരുന്നു അവൻ കരയുകയായിരുന്നു ,എനിക്ക് പിടിച്ചു നിൽക്കാനായില്ല ഞാനും അവന്റെ കൂടെ കരഞ്ഞു
കരച്ചിലെന്നിൽ വന്നപ്പോൾ കുറച്ചു മുന്നേ എന്റെ കു‌ടെ പാട്ടിന്റെ മാസ്മരിക ലോകത്ത് ഒന്നിച്ചു നടന്ന ചിരി എങ്ങോട്ടാണ് ഓടി പോയത് ..?
ചിരിയുടെ വേളകളിൽ  കരച്ചിലും എവിടെയാണ് പതുങ്ങി പോകുന്നത്?.
വിസ്മയകരമാം പ്രതിഭാസങ്ങളെ എന്നിലെവിടെയാണ്ദൈവമേ  നീ ഒളിപ്പിച്ചു വെച്ചത് .

അന്നൊരിക്കൽ ജനിച്ചു വീണ ചോര പൈതൽ കരയാതെ വന്നപ്പോൾ ഞങ്ങൾ ഒന്നടങ്കം ആ ആശുപത്രിയുടെ കോണിൽ കരഞ്ഞു. ഡോക്ടർമാരുടെ ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ പൈതൽ കരഞ്ഞപ്പോൾ ആ കരച്ചിൽ കേട്ട് പൈതലിന്റെ കരച്ചിലിനോടൊപ്പം  ആശുപത്രിയുടെ അതെ കോണിൽ വെച്ച് ഞങ്ങൾ പരിസരം മറന്നു ചിരിച്ചു .. ഏറെ കാലത്തെ എന്റെ കെഞ്ചലുകൾ വക വെക്കാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന മുതലാളി കഴിഞ്ഞാഴ്ച്ച വേതനം കൂട്ടി തന്നപ്പോൾ സന്തോഷം കൊണ്ടും ഞാൻ കരഞ്ഞു പോയി ..
ആൾ കൂട്ടങ്ങളെയും ആർത്തട്ടഹാസങ്ങളെയും പിന്നിലാക്കി കരഞ്ഞു കലങ്ങിയ കണ്ണുമായി യാത്ര തുടരുമ്പോൾ എന്നിൽ നിന്നും പുറത്തേക്ക് ചാടിയ ദീർഘ നിശ്വാസങ്ങൾ കാറിൽ നിന്നും പുറത്തേക്ക് കടക്കാനൊരു പഴുത് തേടി നെട്ടോട്ടമോടുന്നത് ഞാൻ കണ്ടു .................................

Friday, August 23, 2013

വെള്ളിയാഴ്ച
...................................
പള്ളിയിൽ പതിവിലും  നേരത്തെ  ഞാൻ  സ്ഥാനം  പിടിച്ചു..
ബാങ്ക്  വിളിക്ക് ശേഷം സുന്നത്ത്  നിസ്കാരത്തിന്  ആവേശം കാണിക്കുന്നവരുടെ കു‌ടെ  ഒരു യാന്ത്രികത  എന്നെയും  എഴുന്നേൽപ്പിച്ചു...
ന്‍റെ   നിസ്കാരം  കഴിഞ്ഞ് മിനുറ്റുകൾ  കഴിഞ്ഞിട്ടും   തൊട്ടടുത്തുള്ള  സഹോദരന്‍റെ  
നിസ്കാരം  തുടർന്ന്  കൊണ്ടേയിരുന്നു.  നാല്  തവണ  സലാം  വീട്ടി കൊണ്ട്  പത്ത്  റക്കാഹത്ത്
പൂർത്തിയാക്കിയ  അവനോട്  ഞാൻ  ഒന്ന്  മാത്രമേ  ചോദിച്ചുള്ളൂ 

ഏത്  നിസ്കാരമാണ്  നീ  നിസ്കരിച്ചത് ?
ആദ്യത്തെ  രണ്ട് ഇന്നത്തെ   സുബ്ഹി നിസ്കാരം , പിന്നെയുള്ള രണ്ടണ്ണം  സുന്നത്ത് നിസ്കാരമെന്നും  ,പിന്നെയുള്ള  നാല്  ഇന്നത്തെ  ളുഹ്ർ  നിസ്കാരമാണെന്നും  ,അവസാനം നിസ്കരിച്ച  രണ്ട്  ജുമുഅ  നിസ്കാരത്തിനുള്ള സുന്നത്താണെന്നുമുള്ള അവ
ന്‍റെ 
മറുവടി കേട്ട്   ഞാൻ  ഒന്ന്  ഞെട്ടി.  എന്തെകിലും  ഒന്ന്   പറയാനായി  മുതിരവെ _ 
മുന്നിൽ  കാലിയായി  കിടന്ന  ഇടങ്ങളിലേക്ക്  അവൻ  കയറി കയറി  ആൾ  കൂട്ടങ്ങളിലേക്ക്   മറഞ്ഞു.....

Elavoor Sreekumar
''ഫേസ്‌ബുക്ക്‌ തേങ്ങാക്കുലയാണ്‌, എനിക്ക് ഇ-സാക്ഷരതയില്ല. നാറിയ ഇടപാടുകൾ മാത്രം നടക്കുന്ന സൈബർ ഇടങ്ങളെ ഞാൻ വെറുക്കുന്നു. എന്നാലും ഞാൻ എണ്ണിവാങ്ങുന്ന അത്ര ചെറുതല്ലാത്ത യാത്രപ്പടി, നിങ്ങൾക്ക്‌ മുതലാകണമെങ്കിൽ എന്‍റെ കവിതകള്‍ ഞാനിവിടെ ചൊല്ലണം. എന്റെ ഏതു കവിതയാണ് ഞാൻ ചൊല്ലേണ്ടത്, പറയൂ...." ഫേസ്ബുക്ക് കൂട്ടായ്മയായ ആല്‍ത്തറ ഗ്രൂപ്പിലെ 75 കവികളുടെ രചനകള്‍ സമാഹരിച്ച് പച്ചമലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച E- ലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന പുസ്തകം കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ഓഗസ്റ്റ് 22 ന് പ്രകാശനം ചെയ്തുകൊണ്ട് കവി ശ്രീ മുരുകന്‍ കാട്ടാക്കട പറഞ്ഞ വാക്കുകളില്‍ ചിലതാണിത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശ്രീ മുരുകന്‍ കാട്ടാക്കടയോട് ചില സംശയങ്ങള്‍ ഉന്നയിക്കട്ടെ. 
1. ഇ-സാക്ഷരതയില്ലെന്ന് സമ്മതിക്കുന്ന, ഫേസ്ബുക്ക് എന്തെന്ന് അറിയില്ലെ ന്ന് തുടക്കത്തില്‍തന്നെ പറഞ്ഞ താങ്കള്‍ അതിനെ വെറുക്കുന്നതിന്‍റെ യുക്തിയെന്താണ്? താങ്കള്‍ക്കറിവില്ലാത്ത കാര്യങ്ങളെല്ലാം വെറുക്കപ്പെടേണ്ടതാണെന്നാണോ?
2. ഫേസ്ബുക്കിനോടും അതിലെ കവിതകളോടും ഇത്രയും വെറുപ്പുള്ള താങ്കള്‍ എന്തിനാണ് അവരുടെ പുസ്തകം പ്രകാശനം ചെയ്യാന്‍ വന്നത്?
3. താങ്കള്‍ക്ക് പണം കിട്ടുമെന്നുള്ളതുകൊണ്ട് കവിത ചൊല്ലേണ്ടതുണ്ട് എന്ന് താങ്കള്‍ ചടങ്ങില്‍ ആവര്‍ത്തിക്കുന്നതു കേട്ടു. പണത്തിനോട് താങ്കള്‍ക്ക് ഇത്രയ്ക്ക് സ്നേഹമാണെങ്കില്‍ ഇതിനെക്കാളും എളുപ്പത്തില്‍ പണം സമ്പാദിക്കാവുന്ന വേറെ പണികളുണ്ടല്ലോ. അതല്ലേ നല്ലത്?
4. ഫേസ്ബുക്കിനെ അടച്ചാക്ഷേപിച്ചശേഷം താങ്കള്‍ ചൊല്ലിയ പലകവിതകളും താങ്കളുടെ നിലവാരത്തകര്‍ച്ചയെ വിളിച്ചുപറയുന്നതായിരുന്നുവെന്നത് ബോധ്യപ്പെട്ടിട്ടുണ്ടോ?
5. താങ്കള്‍ ചടങ്ങില്‍ ചൊല്ലിയ “നെല്ലിക്ക” എന്ന കവിത അല്പം വായാനാശീലമുള്ള മലയാളത്തിലെ എല്‍പി സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന കവിതകളെക്കാള്‍ എത്രയോ താണ നിലവാരമാണ് പുലര്‍ത്തിയത്?
6. ഇ-ഇടത്തെ പുച്ഛിച്ചുതള്ളുന്ന താങ്കളുടെ കവിതകള്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ഇ-ലോകത്താണെന്ന് അറിയാമോ? ഫോസ്ബുക്കിലും യുട്യൂബിലും മറ്റ് സൈബര്‍ മേഖലകളിലും നിന്ന് മാറ്റിയാല്‍ താങ്കളുടെ കവിതകളുടെ ഇടം എത്ര ചെറുതായിരിക്കും.
7. കുറെയൊക്കെ പാടാനുള്ള കഴിവുള്ളതുകൊണ്ടു മാത്രമാണ് താങ്കള്‍ക്ക് മലയാളത്തില്‍ ഇത്രയും ഇടം കിട്ടിയതെന്നും അതിനു കഴിവില്ലാത്തതുകൊണ്ടുമാത്രമാണ് താങ്കളെക്കാള്‍ മികച്ച കവിതയെഴുതുന്നവര്‍ പലരും അംഗീകരിക്കപ്പെതെ പോകുന്നതെന്നും താങ്കള്‍ തിരിച്ചറിയുന്നുണ്ടോ?
8. ഫേസ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഒരു ചടങ്ങില്‍ വന്നുനിന്നുകൊണ്ട് ഫേസ്ബുക്ക് രചനകളെ അധിക്ഷേപിച്ച് സംസാരിച്ച താങ്കള്‍ ഒരു കാര്യം മനസ്സിലാക്കുക. എഴുത്തച്ഛനും വള്ളത്തോളും ആശാനും വൈലോപ്പിള്ളിയും കുഞ്ഞിരാമന്‍നായരും ജീവിച്ചിരുന്ന മലയാളത്തില്‍ താങ്കള്‍ വളരെ ചെറിയ ഒരു കവി മാത്രമാണ്. പ്രപഞ്ചത്തിന്‍റെ അച്ചുതണ്ട് താനാണെന്ന് കരുതുന്ന നിമിഷത്തില്‍ ഒരു കലാകാരന്‍ മരിക്കും. ഈ ചടങ്ങില്‍ വച്ച് താങ്കള്‍ “എന്‍റെ കണ്ണട എന്ന കവിത കേട്ടിട്ടുള്ളവര്‍ കൈ പൊക്കുക” എന്നു പറഞ്ഞപ്പോള്‍ വെറും അഞ്ച്പേര്‍ മാത്രമാണ് കൈ പൊക്കിയത് എന്നത് താങ്കള്‍ നേരിട്ടുകണ്ടതാണല്ലോ.
9. താങ്കള്‍ തന്നെ താങ്കളെ മഹാനാക്കി മാറ്റിയാല്‍ പോര. ലോകം അതംഗീകരിക്കണം. അതിന് ആദ്യം സ്വന്തം ശക്തിയും ദൌര്‍ബല്യവും തിരിച്ചറിയണം.
10. താങ്കളെ ദൈവം (?) രക്ഷിക്കട്ടെ.

Wednesday, August 21, 2013


പാട്ടക്കാരൻ .............................. ഇന്നലകളിലെ പകലിലേക്ക് പതുങ്ങി പതുങ്ങി രാത്രികൾ പടി കടക്കുമ്പോൾ
കവലകളിൽ ആട്ടിൻ തോലിട്ടവർ രതിവില്‍പ്പനക്ക് ഇടം തേടികൊണ്ടിരുന്നു.
ഒച്ച വെക്കാതെ വില പേശലുകളില്ലാതെ ഇരുളിൽ നിരത്തി വെച്ച രതികൾ കളിമണ്‍ പ്രതിമകളായി മാറുമ്പോൾ
നരച്ച വിളക്കിൻ വെട്ടങ്ങളിൽ കണ്ണുകൾ കൗശല ഭാഷ സംസാരിക്കും നേത്രങ്ങൾ കൂട്ടി മുട്ടി ബിരുദം നേടിയവർ രതികളെ പാകം ചെയ്യാനായി വിറകൊരുക്കുമ്പോൾ ജനേന്ദ്രിയങ്ങളിൽ ഉറുമ്പ് അരിച്ച് കൊണ്ടിരിക്കും
ഒടുവില്‍ പാമ്പുകള്‍ ഉറയോഴിഞ്ഞു മാളം വിടുമ്പോള്‍ കടിച്ചു തുപ്പിയ ഒരു ജന്മം
നിണച്ചാലിൽ കിടന്നു മോങ്ങി
ഇതൊന്നും അറിയാതെ ഉടയോന്‍ പാട വരമ്പിൽ കൂനി പിടിച്ചിരുന്നു

Monday, August 19, 2013




പ്ർ ...... പ്ർ
................................
വീടിന്‍റെ  പൂമുഖത്തെ
ചാരു  കസേര.
തടവറയിൽ  നിന്നും
ഇണർച്ച് പൊങ്ങിയ
പ്ലാവിൽ തീർത്തൊരു ചാരു  കസേര ,
സൂചി  പഴുതിലൂടെ
കടന്നു  വന്നൊരാനയുടെ  ഗമ.!
അതൊരു  ജീവിതമാണ്
നിലാവില്ലാത്ത  നാട്ടിൽ
നിറം  മങ്ങിയ ജീവിതം.............
ആസനങ്ങൾ
അലസമായി കോട്ടുവായിട്ട്
മൂരി  വലിയുമ്പോൾ
മൂക്ക്  വിടർത്തി  കാണിക്കുന്നു
ആ  ജീവിതങ്ങൾ 

Saturday, August 17, 2013


```````````````````````````````````````````````````````````````````````````````````````````````````````````
ശാല

.......................
ഞാൻ കണ്ടു
ആഴമുള്ള  ഗർത്തങ്ങളിൽ
പ്രഹരമേറ്റ്‌  പിടയുന്ന
മൗനങ്ങളിൽ  ബാധ്യതകളുടെ
അടയാളങ്ങൾ  പതിഞ്ഞതും..
അന്തമില്ലാത്ത
അനന്തതയിൽ
ആർത്തി പൂണ്ട
ചെന്നായ കൂട്ടങ്ങളെയും...
നിശയുടെ യാമങ്ങളിൽ
മദ്യപാന  ഗീതം ഒഴുകി
വരും  തെന്നലിൽ
കാമിനിമാരുടെ ഒളിക്കണ്ണേറുകളും..
ഗർഭ നിരോധ  ഉറകളിൽ
സനാഥ  ബീജങ്ങൾ
അനാഥ  ബീജങ്ങളായി  മാറുന്നതും ..

Wednesday, August 7, 2013

പ്രിയ കൂട്ടുകാരെ
ഏവർക്കും  എന്റെ  പെരുന്നാൾ  ആശംസകൾ
........................................................................


ആഘോഷിക്കണം ,ആഹ്ലാദിക്കണം ,രസിക്കണം ,ചിരിക്കണം ,ഇത്തരം  ചിന്തകൾ ഓരോർത്തരിലും  അന്തർ ലീനമാണ് ,ഇതില്ലാതാകുമ്പോൾ  ജീവിതം  നായ നക്കിയതാവുന്നു , അതും  ചൊറിയൻ  നായ  നക്കിയ  ജീവിതം . 


ഈ  സന്തോഷവും ,ചിരിയും  മാനസിക വളർച്ചക്ക് സഹായകമാണ് ആഘോഷം ജീവിതത്തിനു പ്രതീക്ഷ നൽകാൻ വേണ്ടിയാണു .

എന്നാൽ ജീവിക്കുന്നത് തന്നെ ആഘോഷത്തിനു മാത്രമാണ് എന്ന സ്ഥിതി യിലേക്ക് മാറി കൊണ്ടിരിക്കുന്നു. സമൂഹം വ്യക്തിയുടെ മേൽ നിർദേശിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും ബാധ്യത കളും തെറ്റിക്കാനും 
അവഗണിക്കാനും സ്വാതന്ത്യ്രവും ധിക്കാരവും നല്കുന്ന വേളയാണ് ഇന്ന് ആഘോഷങ്ങൾ,, അത് വരെ സിനിമ കാണാത്തവൻ അന്ന് സിനിമ കാണും ,കുടിക്കാത്തവൻ അന്ന് കുടിക്കും,കറങ്ങാത്തവൻ  അന്ന് കറങ്ങി തിരിയും ,  ഇതൊക്കെയാണ് ആധുനിക ആഘോഷ പൊതു സങ്കൽപ്പം ,,,അതിനാലെ തന്നെ ആഘോഷങ്ങളുടെ മഹത്വവും മൂല്യവും ഇല്ലാതായി ,ഇങ്ങിനെ മൂല്യവും മഹത്വവും നഷ്ട്ടപ്പെട്ട പട്ടികകളിലേക്ക് ഇസ്ലാമിക ആഘോഷങ്ങളും ഉൾപെട്ട് പോകുമ്പോൾ 
സഹിക്കാനാവുന്നതിലപ്പുറം.....ഒരു തിരിച്ചറിവ് എല്ലാവരിലേക്കും  വെളിച്ചം  വീശുമ്പോൾ മാറ്റങ്ങളിലേക്ക്  കാൽ  വെക്കാത്തവരെ ,,,നമ്മൾ നഷ്ട്ടക്കാരുടെ കൂട്ടത്തിലാണ് ....പടച്ചവൻ നമ്മെ  അനുഗ്രഹിക്കട്ടെ ,,,,

Sunday, August 4, 2013




ഹോ
..................
അറിയുമോ ആ അറബി
ജീവിച്ചിരിപ്പുണ്ടോ ..?

ഞാനൊരു മനുഷ്യനാണ്
തെറ്റ് പറ്റിയ മനുഷ്യനാണ്

എല്ലാരും അറിയുന്ന എന്നിലെ
മറ്റാരും അറിയാത്തവനൊരു
തസ്കരനായി പിറന്നു 
           
മനസ്സാക്ഷിയെ താഴിട്ട് പൂട്ടി
ആർത്തികളെ മേഞ്ഞ് നടക്കാൻ
അനുവദിച്ചപ്പോൾ
അറബിയെ കട്ട് മുടിച്ചൊരു കെട്ടിടം
കെട്ടുമ്പോൾ  അറിഞ്ഞിരുന്നില്ലാ
ഈ ജീവിത  സാഹ് യാനങ്ങളിൽ
വ്രണങ്ങളായി ചിന്തകളിൽ കിനിയുമെന്നു

മറവി ഒട്ടും തൊടാതെയുള്ള
കളങ്കം,കൊത്തി വെച്ച
ചുമരുകളിലും, തൂണുകളിലും
കിനിയുന്ന  ലായനി
മുറിവുകളിൽ ഉറ്റി വീഴുന്നു
ഉപ്പു ലായനികളായി

തൂക്കിയിട്ട കലണ്ടറിലെവിടെയോ
കുറിക്കപ്പെട്ട അക്കം
എന്റെ അടക്കത്തിനായി
കാത്തിരിക്കുന്നു

 കവലകളിൽ ചില്ല്  അലമാരകളിൽ
 അടുക്കി വെച്ച  കോട്ടനുകളിൽ മൂന്നണ്ണം
 ഊഴം  കാത്ത് നിൽക്കുന്നുണ്ട് ഈ പടിപ്പുര കയറാൻ

എനിക്ക്  തിരിച്ചു  നടക്കണം
കടന്നു  വന്ന  വഴികളിൽ
കളഞ്ഞു  പോയ " ഞാൻ "
എനിക്ക് കണ്ടെത്തണം

നീറുന്ന മനസ്സ്
വിങ്ങുന്ന മനസ്സ്
ഈ സാഹ് യാനം
എല്ലാം എനിക്ക് തുറന്ന് പറയണം
ആരാണ് എനിക്കൊരു വിസ തരിക
ഈ വയസ്സാം കാലത്ത്.....?



Thursday, August 1, 2013



അകവിത
..................................


അറിയുമോ ജനങ്ങളെ 
ഞാനിപ്പോൾ  പ്രവാസത്തിന്‍റെഹ്രദയത്തിലാണ്.

ഇക്കരെ എത്തിച്ച
പ്രാർത്ഥനകളോട്
ന്‍റെ അക്കരയെത്താനുള്ള പ്രാർത്ഥന ഏകനായ് പൊരുതുമ്പോൾ

ചില നേരങ്ങളിൽ
ന്‍റെ സന്തോഷങ്ങൾ മറഞ്ഞും,തെളിഞ്ഞും
ഒളിച്ചു കളിക്കുന്നു

ഇരുൾ വീണടഞ്ഞ
പ്രവാസത്തിന്‍റെവൻമതിലുകളിൽ
സന്തോഷങ്ങൾ
കരിയോല വിടവിലൂടെ
കടന്നു  വരുന്ന  മുട്ട  വെളിച്ചങ്ങളായി
ഒപ്പന  പാടുമ്പോൾ

വിഷാദങ്ങളിൽ ഊന്നിയ
മൗനങ്ങളിൽ
കന്നി പ്രസവങ്ങളായി
പിറന്നു  വീഴുന്ന  അക്ഷരങ്ങൾ
ചതുപ്പ്  നിലയങ്ങളിൽ
അത്താണികളായി  മാറുന്നു

നെടുവീർപ്പുകൾ  മരിച്ചു
വീണ മണൽ പരപ്പുകളിൽ
ഞാൻ  ഇറക്കി  വെക്കുന്നു
ന്‍റെ ഭാരകെട്ടുകൾ  ഓരോന്നായി
അകവിതകളാക്കി