Thursday, February 20, 2014




ഇന്ന് 
ഒരു ഉച്ച നേരം. സമയം 12.45 pm
തെല്ല് നേരത്തെ അലച്ചിലിനൊടുവിലാണ് 
ആ ഓഫീസ് ഞാൻ കണ്ടെത്തിയത്.

കോവണി കയറി അകത്ത് കടക്കുമ്പോൾ 
ഒരു സ്ത്രി റിസപ്ഷനിലും ,തൊട്ടരികെ ഓഫീസ് ബോയിയെന്നു തോന്നിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനെയും മാത്രം ഞാനവിടെ കണ്ടു ,ഉച്ച ഭക്ഷണത്തിന്റെ സമയം ആയതിനാലെ തെന്നെയാവാം മറ്റാരെയും അവരവരുടെ ഇരിപ്പിടങ്ങളിൽ കാണാതെ പോയതും 

പക്ഷെ അന്നേരമവിടെ ആ രണ്ടു പേരുകൾക്കിടയിൽ പ്രതീക്ഷകളസ്തമിച്ചു തളരുന്ന ഒരു നിമിഷം മാത്രം ഞാൻ കാണാതെ പോയിരുന്നു

ഞാൻ എന്റെ വരവിന്റെ ഉദ്ദേശം അവരെ ബോധിപ്പിച്ചപ്പോൾ

നിങ്ങൾ അന്യേഷിക്കുന്ന വെക്തി വരാൻ ഇനിയും അര മണിക്കൂർ വൈകും. അത് കൊണ്ട് നിങ്ങൾ പുറത്തു എവിടെലും വെയിറ്റ് ചെയ്തു തിരികെ വന്നോളു. അല്ലങ്കിൽ വേണ്ട നിങ്ങളുടെ നമ്പർ തരിക ഞങ്ങൾ നിങ്ങളെ വിളിക്കാം..

സന്ദർഷകർക്ക് ഇരിക്കാൻ മാത്രം കുഷ്യനിട്ട ചാരുകസേരകൾ നിര നിരന്നു അവിടെയുള്ളപ്പോൾ ഞാനെന്തിനു പുറത്തു പോകണം,
ഞാൻ മെല്ലെ ആ ഇരിപ്പിടങ്ങളിലേക്ക് നീങ്ങുമ്പോൾ അത് അവർക്കത്ര പിടിച്ചില്ലാന്ന് തോന്നി
ഒരാവർത്തികൂടി ഞാൻ ആ വാക്ക് അവരിൽ നിന്നും കേട്ടു
അവിടെയിരിക്കണ്ട പുറത്ത് വെയിറ്റ് ചെയ്തോളു.

മനമല്ലാ മനസ്സോടെ ഞാൻ പുറത്തേക്ക് പോകുമ്പോൾ ആ ചെരുപ്പക്കാരന്റെ കൈ അവളുടെ പൊക്കിൾച്ചുഴിയിൽ വിശ്രമിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു

Tuesday, February 18, 2014


ഈ നാല് ചുമരുകൾക്കുള്ളിൽ 
വാചാലതകൾ മുങ്ങി മരിച്ചിരിക്കുന്നു. 
ആരും ഒന്നും പറയുന്നില്ല. 
ആരും ഒന്നും കേൾക്കുന്നില്ല. 
ലോകം ചുരുട്ടപ്പെട്ടിരിക്കുന്നു ഒരു ബെഡ് സ്പൈസിലേക്ക് 

പ്രവാസമേ
എനിക്ക് ചുറ്റും ചിറകുകൾ കൊണ്ട്
നിറഞ്ഞിരിക്കുന്നു. എന്നിട്ടും പറക്കാനാവാതെ

ഈ ജീവിതം മരണത്തിനപ്പുറം
ചില നെടുവീർപ്പുകളല്ലാതെ മറ്റെന്താണ്..?
ചില ദു:ഖങ്ങൾ മരീചിക പോലെയും

Wednesday, February 12, 2014



മൗനം 


അളവറ്റ സ്വാതന്ത്ര്യം സമ്മാനിച്ച ലഹരിയിൽ 
കെട്ടഴിഞ്ഞോടിയ വാക്കുകള്‍ 
വഴിയിൽ വീണുടഞ്ഞപ്പോള്‍

അടയിരിക്കുന്ന പിടയെ പോലൊരു മൗനം 
എന്നിലേക്ക് തിരികേ ഓടിക്കയറി

എന്‍റെ പാതിരാകിനാവുകളിലിന്ന്‍ 
കറുത്തിരുണ്ട മൗനം മാത്രം..

തൊടിയിലും, മുറ്റത്തും, വയലിലും
നിറഞ്ഞു നില്‍ക്കുന്നു മൗനചിത്രങ്ങള്‍....വാചാലമായി..

ഏതൊരു രാവിന്‍ അന്ത്യത്തിലാണീ മൗനം പെയ്തൊഴിയുക?
വാക്കുകള്‍ പുനര്‍ജ്ജനിക്കുക?