Tuesday, November 27, 2012

കിട്ടാത്ത
കവിത
..........
അയലത്തെ
വാസുദേവന്റെ
കവിതയെ ചൊല്ലി.

തവിയെടുത്ത് ഉമ്മാമ
ചൊല്ലി

എട്ടും,പൊട്ടും
തിരിയാത്ത കുട്ടീ
കിട്ടും,നിനക്ക്
തട്ടും,മുട്ടും......

Saturday, November 24, 2012

ദാഹം

ദാഹം എന്നെ അലട്ടിയപ്പോ
കുറച്ച് വെള്ളം കുപ്പിയിലേക്ക്
ഒഴിച്ചു
കുപ്പിയുടെ ദാഹം ശമിച്ചുവോ
ഞാനറിഞ്ഞില്ലാ......

കുറച്ച് വെള്ളം ഗ്ലാസിലോഴിച്ചു
ഗ്ലാസിനു ദാഹം ശമിച്ചുവോ
ഞാനറിഞ്ഞീല്ലാ......

കുറച്ച് വെള്ളം ഭൂമിയിലൊഴിച്ചു
ഭൂമിയുടെ ദാഹം ശമിച്ചുവോ
ഞാനറിഞ്ഞീല്ലാ..

കുറച്ച് വെള്ളം ഞാനെന്റെ
വഴറ്റിലേകൊഴിച്ചു

എന്റെ ദാഹം ശമിച്ചത് 
മാത്രം ഞാനറിഞ്ഞു.......
യാ അള്ളാ എല്ലാ ദാഹവും
അറിയുന്നവനു നീ മാത്രം

Sunday, November 18, 2012

 പറവകളാണ് തീ തുപ്പുന്നത്
എന്നാ കുരുന്നു
പറയവെ അധിനിവേശത്തിന്റെ
മുന്നില് പകച്ച് നില്ക്കുന്നു

നിനക്കു കഴിയുമോ
ഒരിറ്റ് കണ്ണീരിനോട്
ഹ്രദയം തുറന്ന് ഒന്നു ചിരിക്കാന്
ഇസ്രയീലെ
നീ ശ്രവിക്കുക
നീ കാണുക
മാതള ചില്ലകളീലവരു
കൂട് കൂട്ടി പാറി പറന്ന്
മധുരഗാനം പാടുന്നു..
അറിയുമോ അവരല്ലാം
ദൈവത്തിന്റെ ഹ്രദയത്തിലാണ്.....
നിനക്ക് സാധിക്കുമോ
നിന്റെ മുന്നിലേക്ക് കടന്ന് വരുന്ന
മരണത്തിനോട് എനിയും
എനിയും നുകരാനുണ്ട്
ഇളം ചോര.. എന്ന് പറയാന്

Monday, November 12, 2012

എല്ലാവരും അറിയുന്ന അവനിലെ
മറ്റാരും അറിയാത്ത അവനെ
എല്ലാവരും അറിയുമെന്ന് ഭയന്ന്
മരണത്തെ കൂട്ട് വിളിച്ചു.....

ഉമിക്കരി


അന്ന് നെല്ലിന്
പ്രായം തികഞ്ഞ ദിവസം.
അവളെ തറവാട്ടിലെ
ഇരുട്ടറയിലേക്ക്
ആനയിച്ചു.

പിന്നീട് ഒരിക്കലവളെ
എണ്ണ തേപ്പിച്ച്
ആവി പിടിപ്പിച്ച്
കുളിപ്പിച്ചാനയിച്ചത്
മുറ്റത്ത് വിരിച്ച
അച്ചിപായയിലേക്കും.

ആ പകലിലു അവളുടെ
മേനിയിലുരസിയ
സൂര്യനതിരു കടന്നത്
മാനത്ത് പതുങ്ങി നിന്ന
ചന്ദ്രനും കണ്ടിരുന്നു.

ഗറ്ഭം പേറിയ അവളെയും
ചുമന്ന് ആശുപത്രിയിലേക്ക്
ഞാന് നടന്നത് ഓറ്ക്കുന്നു.

പൊടിമില്ല് ആശുപത്രിയിലെ
പ്രസവ മുറിയിലു കിടന്ന്
പേറ്റു നോവിനാലെ അവള്
അലമുറയിട്ട് കരഞ്ഞതും
ഞാന് കേട്ടിരുന്നു.

അവസാനം നൊന്ത് പ്രസവിച്ച
കുഞ്ഞിന് ഉമിക്കരി എന്ന്
പേരിട്ടതാരാണ്..

ഉമിക്കരിക്ക് ഊഞ്ഞാല്
കെട്ടാനായി വന്ന മുറ്റത്തെ
കമുങ്ങിലെ പാള
കയറ് കുരിക്കിയത്
ആ ഇറയിലായിരുന്നു...

അന്ന് ഉമിക്കരിയെ
മുത്തമിട്ട ഓറ്മകളുമായി
എന്റെ വിരലിന്നും ജീവിക്കുന്നു...