Thursday, September 5, 2013

കടത്തിണ്ണയിലെ   ആത്മാക്കൾ      
        
.......................................
ആകാശത്തിന്‍റെ പള്ളയിൽ ആരോ ഒരു കത്തി കുത്തി കയറ്റുന്നു .
ഒരു മിന്നലും ശക്തിയായി ഇടിയുമുണ്ടായി .ഛിന്ന പിന്നം പെയ്തിറങ്ങിയ മഴ പിണങ്ങിയും, ഇണങ്ങിയും പിന്നെ പിറു പിറുത്തും കൊഞ്ചിയും ...........താമസിച്ചില്ല  മഴയുടെ ആരവം കൊഴുക്കുന്നു. 
വെളിച്ചം മായുന്നതും ,ഇരുളുന്നതും നോക്കി നിൽക്കവെ  പ്പെട്ടെന്നു വൈദ്യുതി ബന്ധം നിശ്ച്ചലമായി.

ആകസ്മികമായ ആ പ്രവണതയെ കടക്കാരൻ പ്രാകി ".ഒരു മുടിഞ്ഞ മഴ " ആ കവലയിലെ ഒട്ടു മിക്ക കടക്കാരും ആ പ്രാക്കിനെ ഏറ്റു പറയുമ്പോൾ 
മെഴുകുതിരിയുടെ വെട്ടം ആ കവലക്ക്‌ പുതിയ ജീവൻ നൽകി കൊണ്ടിരുന്നു ...

ആ പട്ടണത്തിന്‍റെ മുകളിലേക്ക്  രാത്രിയുടെ കരിം പുതപ്പ്  വീണ് പോയിട്ട് നാഴികകൾ  പിന്നിട്ടിരിക്കുന്നു .
ആകാശം  ഒരു  നക്ഷത്രകുഞ്ഞിനെ പോലും പ്രസവിക്കാത്ത  ആ  രാത്രി ,
തെരുവ് വിളക്കിന്‍റെ വെട്ടത്തിൽ  നിർത്ത മാടുന്ന  ചെറു പ്രാണികൾ, അലഞ്ഞ്  നടക്കുന്ന  നായ കൂട്ടങ്ങൾ ,മേഞ്ഞ് നടക്കുന്ന  നാൽകാലികൾ, കടത്തിണ്ണകളിൽ മൂടി  പുതച്ചുറങ്ങുന്ന  നാടോടികൾ,
നിശബ്ദമായ ആ  തെരുവിൽ  ഉറക്കമില്ലാതെ ഇരുട്ടിന്‍റെ  മറവിൽ ആ കണ്ണുകൾ  എന്തിനെയോ  പ്രതീക്ഷിച്ച് കൊണ്ട്  നിലയുറപ്പിച്ചു .

ഭൂമിക്കും  ആകാശത്തിനും ഇടയിലുള്ള  ലോകത്ത്  നിന്നും  ആത്മാക്കൾ കൂട്ടംകൂട്ടമായി  ആ  തെരുവിലേക്ക് ഇറങ്ങി  കൊണ്ടിരുന്നു. ആർത്തിയുടെ  ആഴക്കയങ്ങളിൽ  മുങ്ങി  മരിച്ച ഒരു ആത്മാവിനെയും  ചുമന്നു കൊണ്ട് അവർ  പോകുകയാണ് ഭൂമിക്കടിയിലെ ആകാശത്തേക്ക്

അന്നേരം കാത്തു നിന്ന ആ  കണ്ണുകൾ   തിളങ്ങി  കൊണ്ടിരുന്നു. 

ഭ്രാന്തമായ  ഒരു ആവേശം ആ ഉടലിൽ  തുള്ളി  ചാടി  . നിശബ്ദമായ  ഒരട്ടഹാസം  അവിടെ  മുഴങ്ങിയപ്പോൾ  നാൽകാലികൾ കാതുകൾ കൂർപ്പിച്ചു  പിടിച്ചു .

പെടുന്നനെ  എന്തോ  ഒന്ന്  കണ്ട്  ഭയന്നത് പോലെ   തെരുവിലെ  ഒരു  നായയാണ്‌ ആദ്യം  കുരച്ചു  തുടങ്ങിയത് .പിന്നെ  പിന്നെ  ആ തെരുവിലെ   ഓരോ  നായകളും  അത്  ഏറ്റ്  കുരക്കാൻ തുടങ്ങി

കടത്തിണ്ണയിൽ  അഭയം  തേടി ഉറങ്ങി  കിടന്ന  ആ ബാലിക
ഭയാനകമായ  ആ  അന്തരീക്ഷത്തിലേക്ക് കണ്ണുകൾ  തുറന്നു ആന്തരികമായ  ചില നിർദേശങ്ങൾ കിട്ടിയവളെ പോലെ  അവൾ  ആ കണ്ണുകളെയും  ലക്ഷ്യമാക്കി  നടന്നു  കൊണ്ടിരുന്നു

എഴുതികൊണ്ടിരിക്കുന്ന  കഥയിൽ  നിന്നും 

No comments:

Post a Comment