Saturday, September 7, 2013



തുണികൾ അലക്കുന്ന ദിവസങ്ങളിൽ മാത്രമെ ഞാൻ കെട്ടിടത്തിന് മുകളിലേക്ക് കയറി പോകാറുള്ളൂ.........

പക്ഷെ ഒരു ഉൾപ്രേരണ ഇന്നെന്നെ മുകളിലേക്ക് കൊണ്ട് വന്നിരിക്കുന്നു.
പ്രവാസത്തിന്‍റെ പിരി മുറുക്കങ്ങളിൽ
മനസ്സ് തകർന്നു ഒരു ജീവഛവം പോലെ ഞാൻ ആകാശം നോക്കി മലർന്നു കിടക്കുമ്പോൾ
അലഞ്ഞു നടക്കുന്ന ഒരു തെണ്ടി കാറ്റ് എന്തോ ഒന്ന് ചെവിയിൽ മന്ത്രിച്ചു കൊണ്ട് എനിക്ക് ചുറ്റും നടക്കുന്നുണ്ട്.
കൂട്ടിന് ഒരു തരം ഏകാന്തതയും എന്നോടൊപ്പമുണ്ട് ,ഏകാന്തതയിൽ പലതും ചിന്തിച്ചു കൊണ്ടിരിന്നു ,ഇത്തരമവസരങ്ങളിലെ ആലോചനകൾ വല്ലാതെ കാട് കയറുമല്ലോ ?

അന്നൊരിക്കൽ കുട്ടിക്കയുടെ കു‌ടെ ഇത് പോലെ കിടന്ന ആ ദിവസം എന്നിലേക്ക് ഓടി വന്നു.
കുട്ടിക്കയെ കുറിച്ച് ഞാൻ കുറച്ചു നേരം ചിന്തിച്ചു പോയി. ഇന്ന് ഒന്ന് വിളിക്കണം .ഒരു മിച്ചു കുറെ കാലം താമസിച്ചവരല്ലെ..ഇരുപത്തിയഞ്ചു കൊല്ലത്തെ പ്രവാസ ജീവിതം മതിയാക്കി പോകുമ്പോൾ
എന്നോട് കുട്ടിക്ക ഒരു കാര്യം പറഞ്ഞിരുന്നു. അധിക കാലം ഇവിടെ നിൽക്കരുത് , എല്ലാ പ്രശ്ങ്ങളും പരിഹരിച്ചു കൊണ്ട് നാട്ടിൽ പോകാൻ സാധിക്കില്ല .ഇവിടെ വേരുറക്കാതെ നോക്കണം .പ്രാവാസിയായ ഏതൊരുത്തന്‍റെയും നയനങ്ങൾ ഈറനണയിക്കുന്ന ആ രംഗം...
കുട്ടിക്കയെ കുറിച്ചുള്ള ചിന്തകൾ കാട് കയറി കൊണ്ടിരുന്നു.
വിളറിയ ചന്ദ്രകലയും നോക്കി ഞാനങ്ങിനെ കിടക്കുമ്പോൾ എന്റെ ഓരോ രോമകൂപങ്ങളെയും തട്ടി ഉണർത്തി കൊണ്ടിരുന്നു ആ തെണ്ടികാറ്റപ്പോഴും

പതിയെ ഞാൻ ഏഴുന്നേറ്റ് റൂമിലേക്ക് നടക്കവെ
ആ തെണ്ടിക്കാറ്റ് എന്നോട് മനസ്സിലാകാത്ത ഭാഷയിൽ എന്തോ മന്ത്രിച്ചു കൊണ്ട് മുന്നോട്ട് കടന്നു പോയി.........
വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ എന്‍റെ ഫോണ്‍ ശബ്ദിച്ചു കൊണ്ടിരുന്നു ,കുറെ നേരമായി നിന്നെ ആരോ വിളിക്കുന്നു എന്ന് സഹപ്രവർത്തകൻ കൂടി പറഞ്ഞപ്പോൾ ഞാൻ ആ ഫോണെടുത്തു

നാട്ടിൽ നിന്നും കുട്ടിക്കയുടെ മകനായിരുന്നു അത്
ഒരു പരിഭ്രമത്തോടെയാണ് അവൻ എന്നെ വിളിച്ചത്
ആ വിവരം ഞാൻ കേൾക്കുമ്പോൾ എന്‍റെ നെഞ്ചിടിപ്പിന്‍റെ ശബ്ദം എനിക്ക് തന്നെ കേൾക്കാവുന്നത്ര ഉച്ചത്തിലായിരുന്നു .

അതെ കുട്ടിക്ക മരിച്ചിരിക്കുന്നു
ഞാൻ കുട്ടിക്കയെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്ന അതെ നേരം

ഓരോ രാത്രിയും ഇരുണ്ട് വെളുക്കുമ്പോൾ ആർക്കും ആരെയും നഷ്ട്ടപ്പെടില്ലെന്നന്താണ് ഒരുറപ്പ്‌

1 comment:

  1. ഇത് കുറെ മുമ്പ് ഞാന്‍ വായിയ്ക്കുകയും അഭിപ്രായമെഴുതുകയും ചെയ്തതാണല്ലോ.
    വീണ്ടും പോസ്റ്റ് ചെയ്തതാണോ?

    ReplyDelete