Thursday, August 29, 2013

അമ്മ  തന്നു വിട്ട 
കഞ്ഞി കലവുമായിപാട വരമ്പിലൂടെ
അപ്പനെ തേടി പോകവെ

അപ്പനും , മൂരികളും ,
അവരുടെ
പതിനൊന്നു  കാലുകളും
മുപ്പത്തിമൂവായിരം വട്ടം
വ്രത്തം വരക്കുന്നത് 
ഞാന്‍ കണ്ടിട്ടുണ്ടു...

അപ്പന്‍ കടിച്ച് വെച്ച
കാന്താരി മുളകും,
ബാക്കി വെച്ചകഞ്ഞിയും, പ്ലാവിലകൂട്ടി _കൈതോല വരമ്പിലിരുന്നു
കുടിക്കവെ                                                                  
വെള്ളകൊക്കുകള്‍ 
അപ്പനു പിന്നാലെ നടക്കുന്നതും 
ഞാന്‍ കണ്ടിട്ടുണ്ടു ....

കിളിർന്ന മണ്ണുകളിൽ
പ്രക്രിതിയുടെ  പാട്ടുകൾ പാടി
തവളകളും ,പുൽച്ചാടികളും
തുള്ളി  കളിക്കുന്നതും   ഞാൻ  കണ്ടിട്ടുണ്ട്

ഒടുവിൽ
തെങ്ങോലകളിൽ
കല പില  കൂട്ടിയ കാക്ക കൂട്ടം
 കഞ്ഞി  ക്കലം കൊത്തി
വലിക്കുന്നതും  ഞാൻ  കണ്ടിട്ടുണ്ട്

ചിതലരിച്ചു  തുടങ്ങിയ
ഓർകളെ   സുക്ഷിച്ച്
വെച്ചിട്ടുണ്ട് വീണുടഞ്ഞൊരു 
മണ്‍ പാത്രത്തിൽ
ഞാനിന്നും

2 comments:

  1. അപ്പനും മൂര്യോള്‍ക്കും കൂടെ കാല് പയിനൊന്ന്

    കണക്കങ്ങ് ശര്യാവണില്യല്ലോ മുസ്തുവേ...!!

    ഞാന്‍ ചിന്തിച്ച് ചിന്തിച്ച് കുഴഞ്ഞു.

    ReplyDelete
  2. തെക്കേത്തൊടിയിലേക്കും,ഓർമ്മകളിലേക്കും മറയുന്ന സ്നേഹത്തണലുകൾ.

    നല്ല കവിത.ഒരുപാടിഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete