Sunday, August 4, 2013




ഹോ
..................
അറിയുമോ ആ അറബി
ജീവിച്ചിരിപ്പുണ്ടോ ..?

ഞാനൊരു മനുഷ്യനാണ്
തെറ്റ് പറ്റിയ മനുഷ്യനാണ്

എല്ലാരും അറിയുന്ന എന്നിലെ
മറ്റാരും അറിയാത്തവനൊരു
തസ്കരനായി പിറന്നു 
           
മനസ്സാക്ഷിയെ താഴിട്ട് പൂട്ടി
ആർത്തികളെ മേഞ്ഞ് നടക്കാൻ
അനുവദിച്ചപ്പോൾ
അറബിയെ കട്ട് മുടിച്ചൊരു കെട്ടിടം
കെട്ടുമ്പോൾ  അറിഞ്ഞിരുന്നില്ലാ
ഈ ജീവിത  സാഹ് യാനങ്ങളിൽ
വ്രണങ്ങളായി ചിന്തകളിൽ കിനിയുമെന്നു

മറവി ഒട്ടും തൊടാതെയുള്ള
കളങ്കം,കൊത്തി വെച്ച
ചുമരുകളിലും, തൂണുകളിലും
കിനിയുന്ന  ലായനി
മുറിവുകളിൽ ഉറ്റി വീഴുന്നു
ഉപ്പു ലായനികളായി

തൂക്കിയിട്ട കലണ്ടറിലെവിടെയോ
കുറിക്കപ്പെട്ട അക്കം
എന്റെ അടക്കത്തിനായി
കാത്തിരിക്കുന്നു

 കവലകളിൽ ചില്ല്  അലമാരകളിൽ
 അടുക്കി വെച്ച  കോട്ടനുകളിൽ മൂന്നണ്ണം
 ഊഴം  കാത്ത് നിൽക്കുന്നുണ്ട് ഈ പടിപ്പുര കയറാൻ

എനിക്ക്  തിരിച്ചു  നടക്കണം
കടന്നു  വന്ന  വഴികളിൽ
കളഞ്ഞു  പോയ " ഞാൻ "
എനിക്ക് കണ്ടെത്തണം

നീറുന്ന മനസ്സ്
വിങ്ങുന്ന മനസ്സ്
ഈ സാഹ് യാനം
എല്ലാം എനിക്ക് തുറന്ന് പറയണം
ആരാണ് എനിക്കൊരു വിസ തരിക
ഈ വയസ്സാം കാലത്ത്.....?



1 comment:

  1. പശ്ചാത്താപമാണെറ്റം വലിയ പ്രായഃച്ഛിത്തം

    ReplyDelete