Sunday, August 25, 2013

ഇന്നത്തെ ചിന്ത 

...............................
ദുബായിൽ നിന്നും  അബുദാബിയിലേക്കുള്ള
ഇന്നത്തെ യാത്രയിൽ  വാഹനത്തിൽ മുഴങ്ങി കൊണ്ടിരിന്ന  സംഗീത ലോകത്ത് ഭാരകെട്ടുകൾ ഇറക്കി വെച്ച് നിദ്രയുടെ കായലോരത്ത് ഒരല്പ നേരം ഞാനിരുന്നു . നർമ്മ സല്ലാപം നടത്തി ഇര തേടുന്ന പരൽ മീനുകളെ പോലെ സന്തോഷങ്ങൾ എനിക്ക് ചുറ്റും നീന്തി തുടിച്ച് കൊണ്ടിരിന്നു. പ്പെട്ടന്നാണ് അത് സംഭവിച്ചത് 
ഘോരമായ ആ ശബ്ദം കേട്ട് വെടിയൊച്ച കേട്ട പറവകളെ പോലെ സന്തോഷങ്ങൾ എന്നിൽ നിന്നും ഓടി മറയുമ്പോൾ ഭയം മെല്ലെയൊന്നു തല ഉയർത്തി വീണ്ടും ചുരുണ്ട് മൂടി കിടന്നു .റോഡിൽ ചിന്നി ചിതറിയ ജന്മങ്ങൾ , ആർത്തനാദങ്ങൾ ,ദീനരോദനങ്ങൾ , സൂചി മുനകളായി അന്തരാത്മാവിലേക്ക് തുളഞ്ഞു കയറുമ്പോൾ വേദന ചോർന്നു പോയൊരു ഭയം ഒച്ചിനെ പോലെ പുറത്തു കടന്നു. അന്നേരമാണ് ആ തിരിച്ചറിവ് ഞാനറിയുന്നത് പ്രവാസ ജീവിത പ്രാരംഭ കാലങ്ങളിൽ നഷ്ട്ടങ്ങൾ കണ്ണിലും ,കാതിലും വന്നലക്കുമ്പോൾ അസ്ത്രം കണക്കെ പുറത്തു ചാടുന്ന ഭയങ്ങൾ ഇന്ന് ഒച്ചിനെ പോലെ യാണ് അരിച്ചു നീങ്ങുന്നതെന്നു ...
ആത്മബന്ധങ്ങളെ വേരോടെ പിഴുതെറിഞ്ഞ പാലായനങ്ങളിൽ പലതും എനിക്ക് നഷ്ട്ടപ്പെട്ടു ആരോടാണ് ഞാനിതൊന്നു പറയുക!
ഞാൻ മരവിച്ചിരിക്കുന്നു ,സ്വന്തം അയൽ വാസികളുടെ മരണം എന്തിനേറെ പറയുന്നു കു‌ടെ പിറപ്പുകളുടെ മരണങ്ങൾ കണ്ടിട്ട് പോലും മൂടി പുതച്ചു കിടക്കുന്ന ഭയത്തെ തെല്ല് അതിശയത്തോടെ തെന്നെ ഞാൻ നോക്കി കണ്ടു

കു‌ടെ വന്നവരെ നഷ്ട്ട പ്പെട്ട് റോഡരികിൽ തളർന്നിരുന്നു അവൻ കരയുകയായിരുന്നു ,എനിക്ക് പിടിച്ചു നിൽക്കാനായില്ല ഞാനും അവന്റെ കൂടെ കരഞ്ഞു
കരച്ചിലെന്നിൽ വന്നപ്പോൾ കുറച്ചു മുന്നേ എന്റെ കു‌ടെ പാട്ടിന്റെ മാസ്മരിക ലോകത്ത് ഒന്നിച്ചു നടന്ന ചിരി എങ്ങോട്ടാണ് ഓടി പോയത് ..?
ചിരിയുടെ വേളകളിൽ  കരച്ചിലും എവിടെയാണ് പതുങ്ങി പോകുന്നത്?.
വിസ്മയകരമാം പ്രതിഭാസങ്ങളെ എന്നിലെവിടെയാണ്ദൈവമേ  നീ ഒളിപ്പിച്ചു വെച്ചത് .

അന്നൊരിക്കൽ ജനിച്ചു വീണ ചോര പൈതൽ കരയാതെ വന്നപ്പോൾ ഞങ്ങൾ ഒന്നടങ്കം ആ ആശുപത്രിയുടെ കോണിൽ കരഞ്ഞു. ഡോക്ടർമാരുടെ ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ പൈതൽ കരഞ്ഞപ്പോൾ ആ കരച്ചിൽ കേട്ട് പൈതലിന്റെ കരച്ചിലിനോടൊപ്പം  ആശുപത്രിയുടെ അതെ കോണിൽ വെച്ച് ഞങ്ങൾ പരിസരം മറന്നു ചിരിച്ചു .. ഏറെ കാലത്തെ എന്റെ കെഞ്ചലുകൾ വക വെക്കാതെ മുന്നോട്ട് പോയി കൊണ്ടിരുന്ന മുതലാളി കഴിഞ്ഞാഴ്ച്ച വേതനം കൂട്ടി തന്നപ്പോൾ സന്തോഷം കൊണ്ടും ഞാൻ കരഞ്ഞു പോയി ..
ആൾ കൂട്ടങ്ങളെയും ആർത്തട്ടഹാസങ്ങളെയും പിന്നിലാക്കി കരഞ്ഞു കലങ്ങിയ കണ്ണുമായി യാത്ര തുടരുമ്പോൾ എന്നിൽ നിന്നും പുറത്തേക്ക് ചാടിയ ദീർഘ നിശ്വാസങ്ങൾ കാറിൽ നിന്നും പുറത്തേക്ക് കടക്കാനൊരു പഴുത് തേടി നെട്ടോട്ടമോടുന്നത് ഞാൻ കണ്ടു .................................

No comments:

Post a Comment