അയാൾ
....................
അന്ന് അയാളുടെ ആഡംബര ജീവിതം കണ്ട് പലപ്പോഴും ഞാൻ കൊതിച്ചു പോയിട്ടുണ്ട് . വിലപിടിപ്പുള്ള കാറുകൾ നിരന്ന അയാളുടെ വീട്ടു മുറ്റത്തിൽ നിന്നാണ് കാൽപന്തുകളും, പുള്ളിബലൂണുകളും,ഇലക്ട്രോണിക്ക്
ഒരു ഇടവേളക്ക് ശേഷം
ഞാൻ ഇന്നലെ അയാളെ വീട്ടിൽ പോയി കണ്ടു.
വളരെ സന്തോഷത്തോടെ ഓടി ചാടി നടന്നിരുന്നയാൾ
ഒരു മൂകതയിലേക്ക് വീണ് പോയിരിക്കുന്നു.
അയാളുടെ സകല ചലനങ്ങളിലും
ഒരു തരം അസ്വസ്ഥത നിഴലിച്ചു കാണുന്നു ,
സമൂഹത്തിൽ നിന്നും അനർഹമായി ധനസമ്പാദനം നടത്തി ജീവിച്ചതിന്‍റെ കുറ്റബോധം ആ മുഖത്ത് പാടുകൾ വരച്ചിരിക്കുന്നു,
ചെയ്തു പോയ തെറ്റുകൾ വേണ്ടായിരുന്നുവെന്നയാളുടെ ഉള്ളിൽ തുടികൊട്ടുന്നുണ്ടെന്നെന്നോട് കരഞ്ഞു പറഞ്ഞയാൾ ഒരു കൊച്ചു കുട്ടിയെ പോലെ നിരങ്ങി നിരങ്ങി ആ കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു ...........................
പാഠങ്ങള്‍
ReplyDelete