Tuesday, March 26, 2013

അവള്‍
...............................
ദല്ലാളിന്‍റെ വാക്കുകളുടെ
പെരുമഴയില്‍ പ്രതീക്ഷയുടെ
മുള പൊട്ടിയപ്പോള്‍ അയാള്‍
ആ വിത്തിറക്കി .

ഏലസ്സിന്‍റെ ഫലമെന്ന്
പണിക്കരും ,കെട്ടുകളിലെ ഊത്ത്
ഫലിച്ചെന്നു മൊല്ലയും .
മധുര പതിനാറില്‍ ഉഴുതുമറിച്ചവന്‍
ആ നിലം തരളമാക്കിയെങ്കിലും
കാള കുളമ്പുകള്‍ ചവിട്ടി മെതിച്ച
മുറിവുകളില്‍ ക്ഷമ പുരട്ടിയത്
മാറിലെ ചരട് തന്നെയാകുമോ ?

ഇന്ന് ആ പടി കടന്നു
അവളുടെ മുഖം കാണുമ്പോള്‍
കണ്ണുകളില്‍ കിനിഞ്ഞ കണ്ണുനിരുതുള്ളികള്‍
മദം പ്പൊട്ടിയ കാള കുളമ്പുകളുടെ കഥ പറയുന്നു.
വിണ്ടു കീറിയ കാലുകളും,
പച്ച മണം മലീനസമാക്കിയ അടുക്കളയും ,
പറക്ക മുറ്റാത്ത കുഞ്ഞുങ്ങളും .

അവസാനം ആ നോട്ട മുന ചെന്ന് തറച്ചത്
എല്ലും കോലുമായ അവളുടെ മേനിയിലും .
ലഹരി പുകയുടെ ആനന്ദത്തില്‍
മുഴുകി ബരാന്തയിലുളളവനിലും..........

ഒരു നിസ്സംഗതയോടെ അയാള്‍
തിരിച്ചു നടക്കവെ
"അപ്പാ" എന്നൊരു വിളി
അന്തരീക്ഷത്തിലലിഞ്ഞു ഇല്ലാതായി

No comments:

Post a Comment