Thursday, March 7, 2013

എന്‍റെ കുട്ടിക്കാലം എനിക്കൊരു പുള്ളി ക്കോഴി ഉണ്ടായിരുന്നു
ഉമ്മയുടെ വീട്ടില്‍ നിന്നും എനിക്ക് അമ്മാവന്‍ തന്ന ഒരു പുള്ളി ക്കോഴി
ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി തെയ്യാലങ്ങാടിയും നന്നംബ്രയും തെക്കെത്താഴവും താണ്ടി എന്‍റെ വീട്ടിലെത്തിച്ച ദിവസം ഇന്നും എന്‍റെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്നു
ഏഴ്വര്‍ണ്ണങ്ങള്‍ ഒരുമിച്ചു കിട്ടിയത് കൊണ്ട് തന്നെ അവള്‍ കുറച്ച് ഗമയോടെ തെല്ലഅഹങ്കാരത്തോടെ എന്‍റെ അമിതമായ ലാളനയോടെ ചുറ്റി കറങ്ങി
അടുക്കളയില്‍ നിന്നും പുറത്താക്കിയ ഒരു കൊട്ടക്കൈല്‍ ഉപയോഗിച്ചായിരുന്നു അവളിട്ടിരുന്ന ഇളം ചുവപ്പ് കലര്‍ന്ന മുട്ട കോഴിക്കൂട്ടില്‍ നിന്നും ഞാനെടുത്തിരുന്നത്.. ഉച്ച കഞ്ഞി തിളച്ച് മറിയുമ്പോള്‍ എന്‍റെ ഒരു മുട്ടയും അതോടൊപ്പം വെന്തിരുന്നു . മുട്ട തിന്ന് മുട്ടകൂഞ്ചി തിന്നു നടന്ന ദിവസങ്ങള്‍ ...

കോഴി പൊരുങ്ങി നിന്ന ദിവസം ഒരു കയറില്‍ കെട്ടിയിട്ട് അവളുടെ അസുഖം മാറ്റിയതും ,അരി വാരി കൂടെ കൂടെ തീറ്റിച്ചതും ചീല നിറഞ്ഞോ എന്ന് ഇടക്ക് ഇടക്ക് പരിശോദിച്ചതും ഇന്നലകളില്‍ എന്നപോലെ

മൂസാക്കയുടെ കുരിപ്പ് പിടിച്ച പൂവന്‍ കോഴികളെ അവളുടെ അടുത്തേക്ക് ഞാന്‍ അടുപ്പിച്ചിരുന്നില്ല. ആരെയും കൊത്താനും പിന്നാലെ പായാനും ഞാന്‍ സമ്മതിച്ചിരുന്നില്ല,, അതിനാലെയാണോ എന്നറിയില്ല പിന്നെ അവള്‍ ഒരിക്കലും മുട്ടയുംഇട്ടില്ല

ഉമ്മ ഇടക്ക് പിറ് പിറുത്ത് തുടങ്ങി എന്ത് പറ്റി നിന്‍റെ കോഴിക്ക്. ഇങ്ങിനെ പോയാല്‍ നിനക്ക് മുട്ട കായി കൊടുത്തു വങ്ങേണ്ടി വരുമല്ലോ ഈ കോഴിയെ ബദ്രീങ്ങളെ നേര്‍ച്ചക്ക് കൊടുക്കണം,, അല്ലങ്കില്‍ അളിയന്‍ വരുന്ന ദിവസം അറുക്കണം... ഇത് കേട്ട ദിവസങ്ങളില്‍ എല്ലാം ഞാന്‍ കോഴിയോടും ഈ കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കി എന്നിട്ടും കാര്യം ....................

പതിവില്ലാതെ പള്ളിയിലെ മൊല്ല പടിപ്പുര കടന്നു വന്നപ്പോള്‍ എനിക്ക് മനസ്സിലായിരുന്നില്ല
എന്‍റെ പുള്ളി കോഴിയെ അറക്കാനാണ് മൊല്ല വന്നതെന്ന്

ഊരി പിടിച്ച കത്തിയുമായി വീടിന്‍റെ പിറകിലേക്ക് മൊല്ലയും ഉപ്പയും എന്‍റെ പുള്ളികോഴിയെ
ആനയിച്ചപ്പോള്‍ കോഴിക്കണ്ണ് എന്നെയും എന്‍റെ വള്ളിനിക്കറിനെയും നോക്കിയത് എന്തിനായിരുന്നുവെന്ന് ഇന്നും ഒരു ചോദ്യമായി എന്‍റെ മനസ്സില്‍ അവശേഷിക്കുന്നു ..

കത്തിയും ചോരക്കറയും കഴുകി മൊല്ല പോകാനൊരുങ്ങിയപ്പോള്‍ ഉപ്പയുടെ കൈ മൊല്ലയുടെ കുപ്പായ കീശയിലേക്ക് മിന്ന്യെറിയും വേഗതയില്‍ കയറി ഇറങ്ങിയതും എന്തിനായിരുവെന്നും അന്ന് എനിക്ക് മനസ്സിലായില്ല ...
അന്നേരം എന്‍റെ പുന്നാര കോഴി പിടയുകയാണ് വളരെ ശക്തിയായി ശ്വാസം ഉള്ളിലേക്ക്‌ ആഞ്ഞു വലിക്കുന്നത് പോലെ എനിക്ക് തോന്നി പലവട്ടം പലവട്ടം പക്ഷെ ............
മൊല്ല പടിപ്പുര കടന്നു പോകുമ്പോള്‍ എന്‍റെ പുള്ളി കോഴി നിശ്ച് ലമായി കഴിഞ്ഞിരുന്നു

എന്‍റെ സങ്കടം കണ്ണുനീരായി ഒഴുകിയിട്ടും . എത്ര കരഞ്ഞു പറഞ്ഞിട്ടും ചെവി കൊടുക്കാതെ
അളിയനിക്കായി എന്‍റെ കോഴി നാമാവിശേഷമായ ആ ദിവസം

മുടഞ്ഞ ഒരോലയിട്ട് കോഴിയുടെ തോല്ഉരിക്കവെ എന്‍റെ ഉമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറയുന്നത് ഞാന്‍ കേട്ടു "നോക്കിന്ന് കോഴിക്കാല് കുറച്ചു നീട്ടി മുറിചോളിം'' മരോനിക്ക് കോഴിക്കൊറൂ കൊടുക്കണം

No comments:

Post a Comment