Saturday, March 16, 2013

കാറില് കരുതി വെച്ച ഭക്ഷണം വിളമ്പനായി ഒരിടം തേടി ഞങ്ങളുടെ കണ്ണുകളലഞ്ഞു കൊണ്ടിരുന്നു. പിന്നോട്ട് പിന്നോട്ട് ഓടി മറയുന്ന കരിമ്പന കളുടെ ഇടയില് മനസ്സിന് കുളിരേകുന്ന ഒരിടം തേടി................
താമസിച്ചില്ല. ആളൊഴിഞ്ഞ ആ ഗ്രാമത്തിലെ പടര്ന്ന് പന്തലിച്ച് നില്ക്കുന്ന മരത്തിനു താഴെ സുപ്ര വിരിച്ച് ഭക്ഷണം വിളമ്പി തുടങ്ങവെ
ശവത്തിനീ കണ്ട കഴുകനെ പോലെ അവശനായ ഒരു ബാലനെവിടെ നിന്നോ അവിടേക്ക് കടന്നു വന്നു. മുഷിഞ്ഞ വേഷം , കീറി പറിഞ്ഞ കുപ്പായം, നീണ്ട് ചെളി നിറഞ്ഞ നഖം, കവിളൊട്ടി എല്ലുകൾ പൊന്തി മെലിഞ്ഞ ശരീരം , ആ കണ്ണുകള് ഞങ്ങളുടെ ഭക്ഷണ പാത്രത്തിനു ചുറ്റും വട്ട മിട്ട് പറക്കുന്നത് ഞാൻ കണ്ടു
കരുണ വറ്റി വരണ്ടിട്ടില്ലാത്ത ഞങ്ങളവനെയും ഊട്ടി യാത്ര തുടരുമ്പോൾ ഒരു നോമ്പ് കാലം കൂടി കടന്നു വന്നത് പോലെ തോന്നി

1 comment:

  1. നല്ല കുറിപ്പ്
    നല്ല സന്ദേശം

    ReplyDelete