Monday, March 11, 2013





പതിവ്  പോലെ  ഞാന്‍   നടക്കാന്‍  ഇറങ്ങി
റോഡിനു  ഓരം  പറ്റി  ഞാന്‍   നടക്കവെ   എന്തോ  ഒന്നിനെ  തട്ടി  തെറിപ്പിച്ചു  കൊണ്ട്  കടന്നു  പോകുന്ന
 ഒരു വാഹനം  നോക്കി  ഞാന്‍  പറഞ്ഞു  എന്തൊരു  പോക്കാ  അവന്‍റെ  പോക്ക്

രക്തം  വാര്‍ന്നൊലിച്ച്  വലതു  കണ്ണു  പുറത്തേക്ക്  തള്ളി ദേഹമാശകലം മുറിവേറ്റ്  മരണ  വെപ്രാളവുമായി  ഓടി  വന്നൊരു   പൂച്ച എന്‍റെ  കാലുകള്‍കിടയില്‍ പിടഞ്ഞു  വീണൂ
പൂച്ചയുടെ  കണ്ണുകളില്‍  നിന്നും  കണ്ണുനീര്‍  തുള്ളികള്‍ ചാലിട്ടൊഴുകുന്നു,
വായില്‍  നിന്നും  നുര  പതഞ്ഞ്  പുറത്തേക്ക് തള്ളുന്നു , കാലുകള്‍  കോച്ചി  വലിക്കുന്നു, ആ ദയനീയമായ  രംഗം  കണ്ടു  എന്‍റെ  സ്ഥല  കാല  ബോധം  നഷട്ടപ്പെട്ട്  ഒരു  യാചകനെപോലെ   ആ  പുച്ചക്ക്  മുന്നില്‍  ഞാന്‍ ഇരുന്നു
എന്‍റെ  കൈകള്‍  ആ  പുച്ചയുടെ  മേനിയില്‍  തൊട്ട്  തലോടിയപ്പോള്‍  ചെറിയ  ഒരു  ഞെരക്കത്തോടെ
ശബ്ദം ഉയര്‍ത്താതെ  ഒന്ന്  കരഞ്ഞു  അന്നേരം  ആ  കണ്ണുകള്‍  എന്നെ   ദയനീയമായി  ഒന്ന്  നോക്കി
പിന്നെ  ആ  കണ്ണുകള്‍  അടുത്തുള്ള   കൂട്ടിയിട്ട  ചിതലരിച്ച   മരത്തടികളിലേക്കും  വിണ്ടും  എന്നെ  നോക്കി
വിണ്ടും  മരത്തടികളിലേക്കും .  അവസാനമായി  എന്നെ  നോക്കി  ഒന്ന്  മൂരി  വലിഞ്ഞു  ഈ  ലോകത്തോട്  വിട  പറഞ്ഞു .  അപ്പോഴും  ആ  കണ്ണുകള്‍ കൂട്ടിയിട്ട  മരത്തടികളിലേക്ക്  തെന്നെ തുറിച്ചു  നോക്കി  കൊണ്ടിരുന്നു

അകിടില്‍  പാല്‍  നിറഞ്ഞു  തുളുമ്പിയ  ആ  പെണ്‍  പൂച്ചയുടെ  ചേതനയറ്റ ശരീരം ഞാന്‍  മെല്ലെ ആ ചിതലരിച്ചു തുടങ്ങിയ  മരത്തടികള്‍ക്ക്  അരികിലേക്ക്  മാറ്റി വെക്കവെ  എന്‍റെകണ്ണുകള്‍ ആ രംഗംകണ്ട്  സ്തംഭിച്ചു നിന്നു
കണ്ണ്  കീറാത്ത മൂന്ന്  പൂച്ച  കുഞ്ഞുങ്ങള്‍  അമ്മയുടെ  മണം  പിടിച്ചിട്ടെന്നവണ്ണം മെല്ലെ  തലകള്‍  ഉയര്‍ത്തുന്നു ...  എന്‍റെ  മനസ്സ്  പിടഞ്ഞു  ഞാന്‍  കരയുകയായിരുന്നു  ഒരു  ഭ്രാന്തനെ  പോലെ
സ്ഥല  കാല  ബോധമില്ലാതെ .  യാ  അള്ളാ  എന്തിനീ  ഈ  ക്രൂരത ... 

1 comment: