Thursday, November 27, 2014

കണക്കറിയാത്ത
പൊട്ടി പെങ്ങൾ
ഉപ്പ മരിച്ച നാൽപതാമത്തെ ദിവസം
കണക്കിൽ ബിരുദം നേടിയത്
അളിയൻ കണക്ക് മാഷായത് കൊണ്ടാണ്

പറിച്ചെടുത്ത വേരുമായി
വളക്കൂറുള്ള മണ്ണ് തേടിയപ്പോൾ

പച്ചയായ മരങ്ങൾ
ചില്ലകളിൽ തൂങ്ങുന്ന മധുരങ്ങൾ
വർണ്ണാഭവമായ പൂമൊട്ടുകൾ
സൗധങ്ങളൊരുക്കിയ പക്ഷികൾ
വല നെയ്യുന്ന ചിലന്തികൾ
ചുറ്റി വരിഞ്ഞ ഇത്തിക്കണ്ണികൾ
തണലിൽ മയങ്ങുന്ന നിലയങ്ങൾ

ആരല്ലാമാണ്
ഈ  ചില്ലകളിൽ
തൂങ്ങിയാടിയത് ?

അന്നും ,ഇന്നും
ഈ വേര് മാത്രം
കയ്പ്പ് നുണഞ്ഞ്
മണ്ണിൽ പുതഞ്ഞങ്ങിനെ
മണ്ണിൽ പുതഞ്ഞങ്ങിനെ

 മണ്ണ് എന്നും മണ്ണ് തന്നെ
എത്ര അയ്‌രുകൾ വേർതിരിച്ചെടുത്താലും

5 comments:

  1. മണ്ണ് എന്നും മണ്ണുതന്നെ. സത്യം!

    ReplyDelete
  2. നമ്മൾ വന്നതവിടുന്നല്ലേ, തിരികെ ചെല്ലേണ്ടയിടവുമതു തന്നെ. നമുക്കപരിചിതത്വം തോന്നരുതല്ലോ. മണ്ണങ്ങനെ മാറാതെ...!

    മനോഹരമായ കവിത

    ശുഭാശംസകൾ.....

    ReplyDelete
  3. """'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" "

    ReplyDelete
  4. """'Rashford reveals his players are serious so they help them win.>> UEFA Champions League group stage"" "

    ReplyDelete