Monday, December 30, 2013

ഇങ്ങിനെയും ഒന്ന് 

.....................................

അബുദാബി നഗരത്തിലെ
സിഗ്നലുകൾക്ക് മുന്നിൽ എന്റെ വാഹനം നിൽക്കുമ്പോൾ
വലതു ഭാഗത്തേക്കും,ഇടതുഭാഗത്തേക്കും വെറുതെ ഒന്ന് കണ്ണോടിക്കും.

അടുത്ത സിഗ്നൽ ഓപ്പണാകുന്നത് വരെയുള്ള ഈ ഇടവേളകളിൽ കോട്ടുവായകളും,ദീർഘനിശ്വാസങ്ങളും, ഒരു മുന്നറിയിപ്പുമില്ലതെ ഓരോ ഡ്രൈവർമാരിൽ നിന്നും യാത്രക്കാരിൽ നിന്നും പുറത്തു ചാടുന്നതും ഞാൻ കാണും. 

അതിലൊന്നും എനിക്ക് പരാതിയില്ല പരിഭവവുമില്ലാ അത് സ്വാഭാവികം. പക്ഷെ ഒട്ടു മിക്ക ഡ്രൈവർമാരും ഈ സിഗ്നൽ കാത്തുള്ള ഇടവേളകളിൽ മൂക്കിൽ കയ്യിട്ട് എന്തോ തേടുന്നത് കാണാം .

പരിസരം ശ്രദ്ധിക്കാതെ അറപ്പ് ഉളവാക്കുന്ന ഈ പ്രവർത്തനം അവർ തുടർന്ന് കൊണ്ടിരിക്കും. ഇടക്ക് ചൂണ്ടയിൽ കുടുങ്ങിയ മീനിനെ വലിക്കുന്ന ലാഘവത്തോടെ കൈയ്യിൽ എന്തോ കിട്ടിയിട്ടെന്നവണ്ണം പുറത്തേക്ക് വലിക്കും.

പിന്നെ അതിലേക്ക് ഉറ്റ് നോക്കും,ചിലരതൊന്നു വാസനിച്ചു നോക്കും.എന്നിട്ടും തൃപ്തി വരാത്തവരായിട്ട് ചൂണ്ടാണി വിരലിന്നും തള്ള വിരലിന്നും ഇടയിലിട്ട് ഉരുട്ടും.

ഉരുട്ടാൻ പറ്റാത്ത ദ്രാവകം പോലുള്ളവയെ സൈഡ് ഗ്ലാസിനു മുകളിൽ തേച്ചു പിടിപ്പിക്കും. ഇത്രയും കഴിഞ്ഞിട്ടാകും പുറത്തേക്ക് ഒന്ന് നോക്കുക.ആരെങ്കിലും കാണുന്നുണ്ടോ ?

കണ്ണുകൾ തമ്മിൽ ഉടക്കി നിൽക്കും.ഒരു ച്ചമ്മലോടെ മുഖംതാഴ്ത്തും.
അപ്പോഴേക്കും സിഗ്നൽ പച്ച കത്തിക്കാണും

ഇവിടെ എല്ലാ മലയാളി ഡ്രൈവർമാരോടും ഒന്ന് പറയട്ടെ
ഇത്തരം വ്രവർത്തങ്ങൾ നമ്മൾ ഒഴിവാക്കുക

ദിവസം ചുരുങ്ങിയത് അഞ്ചു നേരമെങ്കിലും മൂക്ക് കഴുകി വൃത്തിയാക്കുന്നത് കൊണ്ട് പല നേട്ടങ്ങളുമുണ്ടെന്നു ഇന്ന് ആധുനിക ശാസ്ത്രം പറയുമ്പോൾ
ദിവസം അഞ്ചു നേരമുള്ള മുസ്ലിങ്ങളുടെ നിസ്കാരത്തിനു മുന്നേ മുഖവും, മൂക്കും, കൈകാലുകളും കഴുകുന്ന ഒരു പ്രക്രിയയുണ്ട്

ഇത് ബാഹ്യമായ വീക്ഷണത്തിൽ ശുദ്ധികരണമാണ്, ശാസ്ത്ര വീക്ഷണത്തിൽ ഉന്മേഷമാണ് മനശാസ്ത്ര വീക്ഷണത്തിൽ ഒരു തെയ്യാറെടുപ്പുമാണ്

5 comments:

  1. നോസ് പിക്കേര്‍സ്!

    ReplyDelete
  2. പരിസരം ശുദ്ധിയാക്കിയേ അടങ്ങൂല്ലെ? എനിക്കറിയുന്ന ഒരാളുണ്ട്. ഏത് നേരവും നാക്കില്‍ തൊട്ടെ ബുക്ക് മറിക്കൂ. ജലദോഷം വന്നാല്‍ ടവ്വല്‍ കൊണ്ടുവരില്ല. ജനലിലെ കര്‍ട്ടനില്‍ പിടിച്ച് വെക്കും. ..പൊതുജനം പലവിധം..

    ReplyDelete