Friday, December 6, 2013





ഡിസംബര്‍ 
.....................

നിശ്ചലമായ നിശകളില്‍
ഹിമധൂമഭരിതമാം രാവുകള്‍.
മുത്ത്‌ വിതറിയ പുലരികളില്‍ 
അലിഞ്ഞ വ്യാകുലതകള്‍.
മറന്ന നൊമ്പരങ്ങളില്‍
സുഖ നിദ്രകള്‍........,............

ചുരുളുന്ന പുതപ്പുകളില്‍
ദാഹമാം മനസ്സുകള്‍.

ശിശിരമേ വരിക.
മൃദുല വികാരങ്ങളെ തട്ടി
ഉണർത്തുമീ ശിശിരമേ !
ദുര്‍ബല ഹൃദടങ്ങളില്‍
കാമ പ്രഭ വിതറിയത്.

ചന്ദ്രികയോ? പൌര്‍ണമിയോ ?

നിശാന്തകാര മൗനവും,
ഈണവും
മൃദുലകാളിമയും,കോച്ചലും
ഈ നിദ്രകളില്‍ പ്രണയ കിനാവുകള്‍ വിതറുന്നു.
മഞ്ഞു പെയ്തിറങ്ങുമീ ഡിസംബറില്‍
ചൂട് പകരുവാന്‍ സുലൈമാനി മാത്രം   

1 comment:

  1. ഡിസംബറിലെ മഞ്ഞിന്റെ കുളിരും ചൂട് പകരുവാന്‍ ആവി പറക്കുന്ന ഒരു സുലൈമാനിയും..ആഹാ

    ReplyDelete