Monday, January 21, 2013

അന്ന്  ചെറിയ  പെരുന്നാളിന്‍റെ
ചോറ് തിന്ന്  മിറ്റത്തു  മണ്ടി  കളിക്കവെ
ഉമ്മ  മണ്ടി വന്ന്  കണ്ണുരുട്ടി  പറഞ്ഞു.
"ആ തുണിയും  കുപ്പായവും  ഊരി വെക്ക്
ബലിയ പെരുന്നാളിന്  ഉടുക്കാനുള്ളതാ"
തെല്ല്  സങ്കടത്തോടെ  തുണിയും  കുപ്പായവും
ഊരി കൊടുക്കുമ്പോഴും  എന്‍റെ കണ്ണുകള്‍
കൈ  വിരലിലെ  നഖങ്ങളില്‍  വെള്ള  പുള്ളികള്‍ തിരയുകയവും,
ആ പെരുന്നാളിന്  ഒരു  വെള്ള പുള്ളി  മാത്രമെ നഖങ്ങളില്‍  കാണാന്‍  പറ്റിയുള്ളൂ
അതിനാലെ  തെന്നെയാവാം  അത്തവണ  ഒരു കൂട്ട് തുണിയും കുപ്പായവും മാത്രമായത്
ഇന്ന്  എന്‍റെ  വിരലുകളില്‍  ഒരറ്റ വെള്ള  പുള്ളിയും  ഇല്ലാ എങ്കിലും
എനിക്കിന്ന്  പുതിയ  തുണിയും  കുപ്പായവും  ഇഷ്ട്ടം  പോലെ ഉണ്ടല്ലോ ...

4 comments:

  1. നഖങ്ങളിലെ വെളുത്ത അടയാളം നോക്കി ഭാഗ്യം വരുന്നതും കാത്തിരുന്ന ഒരു കുട്ടിക്കാലം എനികുമുണ്ടായിരുന്നു.നഷ്ടപെട്ട ഒരോര്‍മ്മ തിരിച്ചു കിട്ടിയ സന്തോഷവും നന്ദിയും അറിയിക്കുന്നു

    ReplyDelete
  2. അപ്പൊ ല്ലായിടതും ഉണ്ടായിരുന്നല്ലേ ഈ ഏര്‍പ്പാട് ...
    നാന്നായി മാഷെ ഈ സ്മൃതി പദങ്ങള്‍.. ആശംസകള്‍.. :)

    ReplyDelete
  3. ഹഹ
    നഖത്തിലെ വെളുത്തപാട്

    അപ്പോ സംഗതി എല്ലാടത്തുമുണ്ട് അല്ലേ

    ReplyDelete
  4. ഞങ്ങളും പണ്ട് ഇതൊക്കെ നോക്കുമായിരുന്നു :)

    ReplyDelete