Tuesday, February 5, 2013

അടയാളം ...........
.......................
മീസാന്‍  കല്ല്‌
അതൊരു കേള്‍പ്പിക്കലാവുന്നു.
ഓര്‍മകളുടെ
ശ്മശാനങ്ങളില്‍
നിന്നും  ഓടി 
വരുന്ന നിന്‍റെ
വാക്കുകളെയും ,
ചിരികളെയും ,
തമാശകളെയും......

മീസാന്‍ കല്ല്‌
അതൊരു 
ഓര്‍മപെടുത്തലാവുന്നു.
മൂടികെട്ടിയ 
മറവിക്ക്  മുകളില്‍
കൂര്‍ത്ത മുന തട്ടി
അകതാരില്‍ വിങ്ങിയ 
വേദനകളും ,വിരഹങ്ങളും ,
ദുഃഖങ്ങളും ,പുറത്തേക്ക് ഒഴുക്കി
കറപിടിച്ച ഓര്‍കളെ
തട്ടി ഉണര്‍ത്തന്നതിന്‍റെ .....

മീസാന്‍ കല്ല്‌
അതൊരു  സത്യമാവുന്നു.
ഭൂമിയില്‍  ഒരാള്‍ക്കും
തടുക്കാനാവുന്നില്ലാ
കരുണവാന്‍ ഹിമകണം
ചൊരിയുന്ന വിശുദ്ധ താഴ്വര
തേടി പോകുന്നവരുടെ
സത്യമാം യാത്രയെ...

മീസാന്‍  കല്ല്‌
അതൊരു കൂടണയലാവുന്നു.
പൂക്കുന്ന  വസന്തങ്ങളില്‍
കാറ്റ്പാടുന്ന ചില്ലകളില്‍
സ്വര്‍ഗ ത്തിന്‍റെ പൂന്തോട്ടങ്ങളില്‍............

മീസാന്‍ കല്ല്‌
അതൊരു അടയാളമാവുന്നു
ഒരു നിമിഷത്തിനുള്ള
ഒരേ ഒരു നിമിഷം ഈ മണ്ണില്‍
ജീവിച്ചതിന്‍റെ ഒരടയാളം ...........

1 comment:

  1. അടയാളങ്ങള്‍ അവശേഷിപ്പിക്കുന്ന കവിത

    ReplyDelete