ഉറുമ്പുകളുടെ
ഘോഷയാത്രയിലേക്കെന്ന പോലെ
മനസ്സ് ചത്ത ഒരു ശവവുമായി
ഓടുന്ന എന്റെ വാഹനം
ചിന്നി ചിതറിയ
ശരീരങ്ങളില്‍ മനസ്സുകള്‍ മുട്ടി
ചിന്തകളിലേക്ക് ഓടവെ-
വെള്ള പുതച്ച പുടവകളില്‍
രക്തം വരച്ച ആര്‍ട്ട് ഗാലറിക്കു
മുന്നില്‍ ഒച്ചായി മാറിയപ്പോള്‍
ചിതറിയ മോഹങ്ങള്‍ ,
സ്വപ്നങ്ങള്‍ ,
മുറിഞ്ഞ വാക്കുകള്‍ ,
ബാക്കി വെച്ചത്,
പറഞ്ഞു തീരാത്തത്.
ഒന്ന് വേഗം പോടാ
ഇതിലെന്തിരിക്കുന്നു
എന്റെ വിമാനം മിസ്സാകും
എന്ന വാക്ക് കേട്ടപ്പോഴാണ്
ഞാനൊരു ശവം ചുമന്നോടുന്ന
ഉറുമ്പാണന്ന കാര്യം മനസ്സിലായത് ...
No comments:
Post a Comment