Saturday, October 3, 2015

എന്റെ തെരുവിൽ
നോവിന്റെ താളം തെറ്റിയ കരച്ചിലുകൾ
എന്റെ തെരുവിൽ നിന്നും മറ്റൊരു
തെരുവിലേക്ക് പോകുമ്പോൾ_ 
നിദ്രാ വിഹീനരായ ഉമ്മയും,മക്കളും മരിച്ചു പോയ
ഉപ്പയെ കുറിച്ചോർത്ത് തിരിഞ്ഞും,മറിഞ്ഞും കിടക്കുന്നു.
വെള്ള പുടവയണിഞ്ഞു അപ്പൻ മലർന്ന് കിടക്കുമ്പോൾ
ആഗ്രഹങ്ങളും,സ്വപ്നങ്ങളും തള്ളി തുറന്ന പടിപ്പുര വാതിലുകൾ ജീർണ്ണിച്ച് പോയ ശരീരം ഉപേക്ഷിച്ച് ആത്മാവ് ഇറങ്ങിയത് കണ്ട് ഞെടുക്കം മാറാതെ കണ്ണ് തള്ളി തുറന്ന് നിൽക്കുന്നു
അതെ ദൈവം ശൂന്യതയാണെന്ന് ആരോ വിളിച്ച് കരയുമ്പോൾ
അതെ ദൈവം അക്ഷയ പാത്രമാണെന്ന് ആരോ ചിരിച്ച് കൂവുന്നു

2 comments:

  1. ദൈവം വെള്ളം പോലെയാണ്
    നമ്മുടെ പാത്രത്തിനനുസരിച്ച് ചതുരമോ വൃത്തമോ ആ‍ാകാന്‍ കഴിവുള്ള വെള്ളം

    ReplyDelete