Thursday, May 29, 2014

സൂഫി 

ഇതാ ഇവിടെ 
അവസാനത്തെ പ്രതീക്ഷയും 
കൈവിട്ട് പോകുന്നു. 
ഏത് രാത്രിയിലും,ഏത് പകലിലും 
എന്തും സംഭവിക്കാം. 
ഓരോ രാത്രിയും ഇരുണ്ട് വെളുക്കുമ്പോഴും 
ആർക്കും ഒന്നും സംഭവിക്കില്ലെന്ന് 
ആർക്കാണ് ഉറപ്പ് നൽകാനാവുക ?

ഇപ്പോൾ ഒരു
നാൽക്കവലയിലാണ് ഞാനുള്ളത്
ഇനി പോകാനുള്ള വഴി
ആരാണൊന്നു കാണിച്ചു തരിക ?

1 comment:

  1. വിളക്കുമരമേ
    വിളക്കുമരമേ
    വെളിച്ചമുണ്ടോ!

    ReplyDelete