ഇവിടെ ഒരാൾ
.............................
ബാവക്കാക്ക് എന്നെ വലിയ കാര്യമാണ്.
റൂമിലെത്താനൊന്നു വൈകിയാൽ പിന്നെ വിളി തുടങ്ങും
കാര്യാമന്യേഷിക്കും,
ചില ദിവസങ്ങളിൽ എന്റെ വിരിപ്പൊന്നു ഞാൻ മടക്കി വെക്കാതെ ജോലിക്ക് പോയാൽ വൈകുന്നേരം തിരികെയെത്തുമ്പോഴേക്കും ബാവക്ക അത് മടക്കിവെച്ചിട്ടുണ്ടാകും.
ഞാനില്ലാത്ത അഭാവങ്ങളിൽ എന്റെ ചെരിപ്പൊന്നു സ്ഥാനം തെറ്റിയാൽ, എന്റെ തുണികൾ ഒന്ന് നിലത്ത് വീണാൽ,എന്റെ ഫോണ്‍ ഒന്ന് കരഞ്ഞാൽ ഒരു രക്ഷാ കവചം പോലെ ബാവക്ക എപ്പോഴും എനിക്ക് പിന്നാലെയുണ്ടാകും.
ബാവക്കയുടെ പഴയ കട്ടിലിലും, പഴയവിരിപ്പിലും പ്രായത്തിന്റെ ഗന്ധംചുറ്റു വലയം ചെയ്ത്കിടക്കുന്നുണ്ടെന്ന് എനിക്ക് വലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്.
ഏറെ കാലത്തെ പ്രവാസ ജീവിതം മതിയാക്കി ഇന്ന് ബാവക്ക നാട്ടിലേക്ക് തിരിക്കുകയാണ്.ഇന്നലെ ബാവക്കയുടെ കുടെ അവരുടെ അരികിലിരുന്നു കൂട്ടി പിടിച്ചിരുന്നു ഓരോരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കന്നു.ആദ്യകാല പ്രവാസ ജീവിത ദുരിതങ്ങളും,കഷ്ട്ടപ്പാടുകളും ആ കണ്ണുകളിൽ ഒരു മിന്നായം പോലെ കടന്നു പോയി .
അവസാനം അവരെ കെട്ടിപ്പിടിച്ചൊരു ഉമ്മയും കൊടുത്ത് ഞാൻ വിട വാങ്ങുമ്പോൾ ആ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ പ്രായം ചുളിച്ച കവിൾ തടത്തിലൂടെ ഒളിച്ചിറങ്ങി
ഞാൻ ചോദിച്ചു അല്ല ബാവക്ക
എന്തിനാ നിങ്ങൾ ഇപ്പോൾ കരയുന്നത് സന്തോഷിക്കേണ്ട സമയമല്ലേ ?
പക്ഷെ മറുവടി കേട്ട് ഞാൻ തളർന്ന് പോയി,എന്റെ മനസ്സിലെവിടെയോ ഒരു സൂചി മുന ആഴ്ന്ന് ഇറങ്ങുന്നത് ഞാൻ അറിഞ്ഞു
എത്രയോ തവണ ഞാൻ നാട്ടിൽ നിന്നും തിരികെ വരുമ്പോൾ ഇങ്ങിനെ ഒരു മുത്തം എന്റെ മകൻ എനിക്ക് തരുമെന്ന് ഞാൻ പ്രതീക്ഷിക്കും,പക്ഷെ എനിക്ക് ഇത് വരെയും അത് കിട്ടിയിട്ടില്ല ,
പണ്ടൊക്കെ പൂച്ചകളുടെ ശല്ല്യം സഹിക്കാതെ വരുമ്പോൾ ചാക്കിൽ കെട്ടി ഊര് കടത്തുന്ന ഒരു സ്വഭാവമുണ്ട് , വല്ല അങ്ങാടിയിലോ ഇടവഴികളിലോ തുറന്ന് വിടുന്നത് പോലെ കരിപ്പൂർ വിമാനത്താവളത്തിൽ എന്നെ കാറിൽ നിന്നും ഇറക്കി വിടുമ്പോഴെങ്കിലും അത് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കും പക്ഷേ ..
അവനെ പറഞ്ഞിട്ടും കാര്യമില്ലാ , ഞാൻ അവനുമായിട്ട് ഇട പഴകി ജീവിച്ചിട്ടുമില്ലല്ലോ.ഈ പ്രവാസ ജീവിതം ബാക്കി പറയാനാവാതെ
ഇത്രയും പറഞ്ഞു കൊണ്ട് ബാവക്ക നിറഞ്ഞ കണ്ണുകളോടെ ബാത്ത്റൂമിലേക്ക് കയറി പോയി ..
ബാവക്കയുടെ മകൻ ഒരു ഫ്രീക്കനാണ് , ഒരു ബുജി താടിവെച്ചിട്ടുണ്ട്. കൊച്ചിയിൽ പഠിക്കുകയാണ്
അവനും എന്റെ ഫ്രണ്ട് ലിസ്റ്റിലുണ്ട്, അവന്റെ ഓരോ ഫോട്ടോക്കും ഇരുനൂറിൽ പരം ലൈക്കും കിട്ടുന്നുണ്ട്.. സ്വന്തം ഉപ്പയെ ഒരിക്കൽ പോലും മുത്തമിടാത്ത ഇവനോട് ഞാൻ എന്ത് പറയാനാ ....

ഹാ..........ജീവിതം ഇക്കാലത്ത് വളരെ ദുര്‍ഘടം ആയിത്തീരാന്‍ വളരെ എളുപ്പമാണ്.
ReplyDeleteഭാഗ്യമുണ്ടെങ്കില്‍ എന്നേ പറയേണ്ടു
ജീവിക്കാനുള്ള തത്രപ്പാടില്‍ പരസ്പരം അറിയാനും സ്നേഹിക്കാനും ഇരുകൂട്ടര്‍ക്കും കഴിയാതെ പോയതിന്റെ പ്രശ്നങ്ങളാവാം ഇതെല്ലാം
ReplyDelete