Wednesday, February 12, 2014



മൗനം 


അളവറ്റ സ്വാതന്ത്ര്യം സമ്മാനിച്ച ലഹരിയിൽ 
കെട്ടഴിഞ്ഞോടിയ വാക്കുകള്‍ 
വഴിയിൽ വീണുടഞ്ഞപ്പോള്‍

അടയിരിക്കുന്ന പിടയെ പോലൊരു മൗനം 
എന്നിലേക്ക് തിരികേ ഓടിക്കയറി

എന്‍റെ പാതിരാകിനാവുകളിലിന്ന്‍ 
കറുത്തിരുണ്ട മൗനം മാത്രം..

തൊടിയിലും, മുറ്റത്തും, വയലിലും
നിറഞ്ഞു നില്‍ക്കുന്നു മൗനചിത്രങ്ങള്‍....വാചാലമായി..

ഏതൊരു രാവിന്‍ അന്ത്യത്തിലാണീ മൗനം പെയ്തൊഴിയുക?
വാക്കുകള്‍ പുനര്‍ജ്ജനിക്കുക?

1 comment:

  1. മൌനംത്തിന്റെ അന്ത്യം ഒരു വാക്കിനാല്‍ത്തന്നെ

    ReplyDelete