ഒരു രക്ഷപ്പെടൽ
..............................
അന്നൊരിക്കൽ ഉച്ചയൂണ് തിന്ന് മുറ്റത്തേക്കിറങ്ങിയപ്പോൾ
പറമ്പിലെ കോഴി ഒരു പല്ലിയുടെ പിന്നാലെ പായുന്നു.
ഇരയെ കിട്ടിയ ആവേശത്തിൽ കോഴിയും
ജീവരക്ഷാർത്ഥം പല്ലിയും ഓടുകയാണ്..
അവസാനം അത് തന്നെ സംഭവിച്ചു.
കോഴിയുടെ ചുണ്ടുകൾക്കിടയിൽ പ്പെട്ട് പല്ലി പിടയുകയാണ്.
അസഹ്യമായ വേദനയാലെ പുളയുന്ന പല്ലി
എന്നെ നോക്കി കരയുന്നത് പോലെയാണ് അന്നേരം തോന്നിയത്
ആ നോട്ടത്തിലെ യാചനയുടെ തരംഗം എന്നിലേക്ക് പടർന്ന് കയറിപ്പോൾ ദയനീയമായ ആ കാഴ്ച്ച അധിക നേരം നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല.
പിന്നെ ഒട്ടും താമസിച്ചില്ല
ഒരു കല്ലെടുത്ത് കോഴിയെ ഏറിയാൻ കൈകൾ ഓങ്ങിയപ്പോൾ
കോഴി വിശാലമായ ആ പറമ്പിലെ വിദൂരതയിലേക്ക് ഓടി മറയുകയാണ്
എന്റെ ശ്രമങ്ങളോക്കെയും പരാചയപ്പെട്ടപ്പോൾ
നിസ്സഹായതയോടെ കൈകൾ മുകളിലേക്ക് ഉയർത്തി
അന്നേരമാണ് അത് സംഭവിച്ചത്.
എന്റെ മനസ്സ് വായിച്ചിട്ടെന്ന പോലെ ഒരു കാറ്റ് ഹുങ്കാരം മുഴക്കി ആ പറമ്പിലേക്ക് ച്ചീറി കടന്നു വന്നു കൊണ്ട് ഉണങ്ങിയ ഓരോലയും മട്ടലും നിലത്തേക്ക് പതിപ്പിച്ചു
പെടുന്നനെയുള്ള
ആകസ്മികമായ ആ അപകടത്തിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള വ്യഗ്രതയിൽ കോഴി എല്ലാം മറന്ന് ഓടവെ ചുണ്ടിൽ നിന്നും പല്ലി സ്വതന്ത്രമായി കഴിഞ്ഞിരുന്നു..
ഇഴഞ്ഞു ഇഴഞ്ഞു തെങ്ങിന് മുകളിൽ കയറിയ പല്ലി എന്നെ നോക്കി കണ്ണുറുക്കി കാണിച്ചപ്പോൾ ഞാൻ ചിന്തിക്കുകയായിരുന്നു.
നിസ്സഹായമായ അവസ്ഥയിൽ ദൈവിക സഹായം മനുഷ്യരിലേക്ക് മാത്രമല്ല സകല ജീവ ജാലങ്ങളിലേക്കും കടന്നു വരുമെന്ന്.... നമ്മൾ പ്രതീക്ഷിക്കാത്ത കോലത്തിലും, ഭാവത്തിലും
പല്ലിയുടെ സമയം ആയില്ലായിരുന്നു
ReplyDeleteസമയം ആകുമ്പോള്‍ ഓരോന്നും ഭവിക്കുകയായിരിക്കും. അല്ലേ?
തീർച്ചയായും ..
ReplyDeleteസംഭവാമിയുഗേ യുഗേ
ReplyDelete