Wednesday, September 10, 2014

ഒട്ടും മോശമല്ലാത്തൊരു_
തൊടി ഞങ്ങൾക്കുണ്ട്
നല്ലയിനം,പുല്ലുകളും
അതിൽ കിളിർക്കാറുമുണ്ട്
ഒന്നിൽ കൂടുതൽ മാടുകളെ
വളർത്താനുള്ള സാഹചര്യവും
നിലവിലുണ്ട്.
ഒരേ ഒരു മാടിനെ ന്റുപ്പ_
വളർത്തുന്നുമുണ്ട്
ന്റുപ്പ_
അതിനെ കറന്നെടുക്കാറുമുണ്ട്
വീട്ടിൽ ഇടക്ക് മോരും,
വെണ്ണയും ഉണ്ടാവാറുമുണ്ട്
റസൽ മോൻ രാവിലെകളിലും
വൈകുന്നേരങ്ങളിലും
ഓരോ കപ്പു വീതം മോന്തി കുടിക്കാറുമുണ്ട്
കൂട്ടത്തിൽ_
മറ്റുള്ളവരും
മിച്ചം വരുന്നതും,അതിലപ്പുറവും
ന്റുപ്പ_
വിൽക്കാറുമുണ്ട്
ജൈവ വളമല്ലാതെ മറ്റൊന്നും
തൊടിയിൽ
ന്റുപ്പ_
ഉപയോഗിക്കാറില്ല
പക്ഷെ
ഇതൊന്നുമല്ല
ഇവിടെ വിഷയം
തണ്ടും ,തടിയുമുള്ള രണ്ടാണ്‍ മക്കൾ
ഗൾഫിൽ ജോലി ചെയ്യാനുണ്ടായിട്ടും
ന്റുപ്പ_
മാട് വളർത്തി നടക്കുന്നത്
പോരായ്മയാണത്രെ,അതൊരു കുറച്ചിലാണത്രെ
എനിക്ക് ഇത് വരെ തോണാത്ത പോരായ്മയും,കുറച്ചിലും
അവർക്ക് എവിടെ നിന്നാണ് കിട്ടിയത്?
ഒരു എത്തും,പിടിയും കിട്ടാത്ത_
പോരായ്മയും ,കുറച്ചിലും
വർത്തമാന കാലത്തിന്റെ രോഗമെല്ലാതെ_
മറ്റൊന്നും ആയിരിക്കില്ല
ആധുനികതയുടെ മഞ്ഞളിപ്പിൽ മനുഷ്യർ വശംവദരായിരിക്കുന്നു.
ആദ്യം സ്വയം വിലയിരുത്തുന്നതിലാണ് ഒരു മനുഷ്യന്റെ വിജയം
എല്ലാം നേടിയെന്ന് അഭിനയിക്കുമ്പോഴും
സമാധാനം നഷ്ട്ടപ്പെട്ടവരല്ലേ നമ്മൾ മിക്കവരും

2 comments:

  1. ആധുനികതയുടെ മഞ്ഞളിപ്പിൽ മനുഷ്യർ വശംവദരായിരിക്കുന്നു.
    ആദ്യം സ്വയം വിലയിരുത്തുന്നതിലാണ് ഒരു മനുഷ്യന്റെ വിജയം
    എല്ലാം നേടിയെന്ന് അഭിനയിക്കുമ്പോഴും
    സമാധാനം നഷ്ട്ടപ്പെട്ടവരല്ലേ നമ്മൾ മിക്കവരും>>>>>>>

    കണ്ടറിയാത്തോര്‍ കൊണ്ടറിയും എന്നാണ് പഴമൊഴി

    ReplyDelete