Wednesday, June 4, 2014

ഇവിടെ 
അന്ധകാരം 
അന്ധകാര മയം 
നോക്കൂ 

ഭൂമിയെക്കാളും പതിമടങ്ങ് 
വലിപ്പമുള്ള നക്ഷത്ര ഗോളങ്ങൾ 
ആകാശത്തിലുണ്ട് 
ആശ്ചര്യമേയില്ല.! 

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

ആകാശത്തൊരു
കൊള്ളിമീൻ പ്രകാശയാത്ര നടത്തുന്നത്
കണ്ടിട്ടും ഒട്ടും ആശ്ചര്യമേയില്ല !

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

ദേശാടന പക്ഷികൾ
അതിരുകൾ താണ്ടി
കൊടിഞ്ഞി ഗ്രാമത്തിലെത്തി
തിരികെ മടങ്ങി പോകുമ്പോഴും
ആശ്ചര്യമേയില്ല !

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

പയർ വിത്ത് മുളക്കുകയും
പടർന്ന് പന്തലിക്കുകയും
ഇന്ന് ഉച്ചക്ക് വറവിട്ട്
ഉണ്ണുകയും ചെയ്തിട്ടും
ഹേ ആശ്ചര്യമേയില്ല !

ഇവിടെ
അന്ധകാരം
അന്ധകാര മയം
നോക്കൂ

എന്റെ ഗ്രാമത്തിലെ
ഇരട്ട കുഞ്ഞുങ്ങളെ പറ്റി
ലോക ചാനലുകളിൽ
ചർച്ചകൾ
ആശ്ചര്യമേയില്ല !

എന്നിട്ടുമെന്താണാവോ
എനിക്ക് മുകളിലൂടെ
കടന്ന് പോകുന്ന ഓരോ
വിമാനങ്ങൾ കാണുമ്പോഴും
ആശ്ചര്യവും,അത്ഭുതവും
വിങ്ങുന്നതും,തിങ്ങുന്നതും
വികസിക്കുന്നതും ?

2 comments:

  1. അതെയതെ.
    ഇത്രയധികം വിമാനയാത്രകള്‍ നടത്തിയാലും ഇക്കഴിഞ്ഞ അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ ഒച്ചയുണ്ടാക്കിക്കൊണ്ട് ഒരു പക്ഷിയെപ്പോലെ പറന്നുപോയ വിമാനത്തെ നോക്കി നിന്നു ഞാന്‍. ആശ്ചര്യം!!!

    ReplyDelete
  2. "Werner takes on the penalty shootout.> Replace Jorginho"

    ReplyDelete