Sunday, March 9, 2014





സ്വന്തമായൊരു  കൂരയുണ്ടായിരുന്നെങ്കിൽ
നാട് പിടിക്കുമായിരുന്നു എന്നവൻ പറയുമ്പോൾ_ 
കെട്ടിപൊക്കിയ കൊട്ടാരത്തെയോർത്ത് ഉള്ളിൽ
ഞാൻ ഊറി ചിരിച്ചു.

പെങ്ങന്മാരുടെ  ഉത്തരവാദിത്വമില്ലായിരുന്നെങ്കിൽ
ഈ മണ്ണിൽ ഞാൻ വേരുറക്കില്ലായിരുന്നു
എന്നവൻ പറയുമ്പോൾ_ 

കെട്ടിച്ചുവിട്ട പെങ്ങന്മാരെയോർത്ത്
ഞാൻ മൗനം നടിച്ചു.

കുമിഞ്ഞു കൂടിയ കടമില്ലായിരുന്നെങ്കിൽ 
ഇങ്ങിനെ നീറി നീറി ജീവിക്കില്ലായിരുന്നു
എന്നവൻ പറയുമ്പോൾ_ 

ചേർത്ത് കൂട്ടിയ വരുമാനം മനക്കണക്കിൽ  
തിട്ടപെടുത്തി ഞാൻ ഉൾവലിഞ്ഞു

ഇതല്ലാമുണ്ടായിട്ടും  എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ
നിന്നെ പോലെയെനിക്ക്  ചിന്തിക്കാനാവാത്തതെന്താണ്..?



1 comment:

  1. 60 വയസ്സായെങ്കില്‍ നാട് പിടിയ്ക്കാമായിരുന്നു എന്ന് ചിലര്‍ ചിന്തിക്കുന്നതുപോലെ!!!

    ReplyDelete