വിരിപ്പ്
.......................
രതി തപ്പുന്ന
ഇരുകാലികൾ
ആസ്വാദനങ്ങളെ
പൂർണ്ണത കാണിക്കാതെ
കറന്നു കളയുന്ന നാട്ടിൽ
നിശബ്ദത കനത്തു വീഴുന്ന
രാത്രികളിൽ
അനുരാഗത്തിന്റെ രക്തഗന്ധം മണക്കുന്ന വിരിപ്പിലേക്ക്
എനിക്ക് മാത്രം കേൾക്കാവുന്ന
ഞെരക്കത്തേയും ,മൂളലുകളെയും
വഹിച്ചു കൊണ്ട്
കാതങ്ങൾ താണ്ടി വരുന്ന കാറ്റുകളോട്
ഞാനൊരു ചോദ്യം ഉന്നയിക്കും
ഒരേ ഒരു ചോദ്യം
ഉച്ചവെയിലിന്റെ തീക്ഷണത ഭൂമിയുടെ മാറിടം തുളക്കുമ്പോൾ
എന്റെ ഹ്രദയത്തിന്‍റെ നെരിപ്പോടിൽ
തിളച്ചു മറിയുന്ന വിരഹത്തിന്‍റെ ലാവയെ കുറിച്ച്
ഉത്തരം നൽകാനാവാതെ
മരവിച്ച അനുഭൂതികളായി
അകലങ്ങളിലേക്ക് ഓടി മറയുന്ന
ഞരക്കവും ,മൂളലും
കഴുതകളുടെ നാട്ടിലെ മൗന
ഗുഹകളിൽ തല തല്ലി ചാകുമ്പോൾ
കേൾവിക്കാരില്ലാത്ത
ഒരു കാഴ്ച്ചക്കാരനായി
ഞാൻ മാറി നിൽക്കും
അന്നേരം ഓർമകളിൽ
ആ ഒരു നിമിഷം തെളിഞ്ഞു വരും
ദുഖ ഗദ്ഗദം നിറഞ്ഞ മണ്ണ് മറന്ന്
ഹ്രദഹാരിയായ മണ്ണ് മനം നിറച്ച്
പച്ച പുതപ്പ് മൂടി പുതച്ചാ നാട്ടിലെ
നിലാവും മഴയും ഇണ ചേരുന്ന
രാത്രികൾ
repost
.jpg)
No comments:
Post a Comment